MovieNEWS

‘മാര്‍ക്കോ’ കാണാന്‍ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ടുപോയ നടന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിപ്പോയി

ണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ കാണാന്‍ പോയ തെലുങ്ക് നടന്‍ കിരണ്‍ അബ്ബവാരവും ഗര്‍ഭിണിയായ ഭാര്യയും സിനിമ പകുതിയെത്തും മുന്‍പേ തിയറ്ററില്‍ നിന്നും മടങ്ങി. തീവ്രമായ വയലന്‍സിന് പേരുകേട്ട ചിത്രം കണ്ട് കിരണിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് അസ്വസ്ഥത വന്നതോടെ, ദമ്പതികള്‍ തിയറ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അമിതമായ ക്രൂരതയും അക്രമവും കാരണം തന്റെ ഭാര്യയ്ക്ക് മാര്‍ക്കോ കണ്ടിരിക്കാന്‍ കഴിഞ്ഞില്ലെന്ന് അബ്ബവാരം വെളിപ്പെടുത്തി.

”ഞാന്‍ മാര്‍ക്കോ കണ്ടു, പക്ഷേ പൂര്‍ത്തിയാക്കിയില്ല. രണ്ടാം പകുതി കണ്ടിരിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പുറത്തേക്ക് പോയി. അക്രമം അല്‍പ്പം കൂടുതലായി തോന്നി. ഞാന്‍ എന്റെ ഭാര്യയോടൊപ്പമാണ് പോയത്. അവള്‍ ഗര്‍ഭിണിയാണ്. അതിനാല്‍ ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പുറത്തേക്കു പോയി. അവള്‍ക്കും സിനിമ സുഖകരമായി തോന്നിയില്ല.”ഗലാട്ട തെലുങ്കിനു നല്‍കിയ അഭിമുഖത്തില്‍ കിരണ്‍ വെളിപ്പെടുത്തി.

Signature-ad

”സിനിമകള്‍ സ്വാധീനം ചെലുത്താറുണ്ട്. നമ്മള്‍ കാണുന്നതെന്തും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നമ്മില്‍ നിലനില്‍ക്കും. എല്ലാവരുടെയും ചിന്താഗതി ഒരുപോലെയാകില്ല, സിനിമയെ സിനിമയായി കാണുന്നവരുണ്ട്. പക്ഷേ അതില്‍ നിന്ന് എന്തെങ്കിലും ഉള്‍ക്കൊള്ളുന്നവരുമുണ്ട്. ഇപ്പോള്‍ ഞാന്‍ അതില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകില്ല. പക്ഷേ എന്റെ കൗമാരത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ, ഞാനും സ്വാധീനിക്കപ്പെട്ടിരുന്നു.”കിരണ്‍ പറയുന്നു.

‘മാര്‍ക്കോ’ സിനിമയുടെ വയലന്‍സുമായി ബന്ധപ്പെട്ട് കേരളത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഇങ്ങനെയൊരു അഭിപ്രായവുമായി കിരണ്‍ എത്തുന്നത്. സമൂഹത്തിലെ യുവാക്കളുടെ അക്രമവാസനയ്ക്ക് മാര്‍ക്കോ പോലുള്ള സിനിമകള്‍ സ്വാധീനം ചെലുത്തുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ സിനിമയെ സിനിമയായി കാണണമെന്നും ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രാണെന്ന് അഭിപ്രായവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: