Month: March 2025
-
Crime
വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു
കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു മര്‍ദനം. സനലിന്റെ വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഗിരീഷിനെ സനല്‍ മര്‍ദിച്ചത് . ഉറങ്ങുകയായിരുന്നു ഗീരീഷിനെ സനല്‍ അടിക്കുകയും കട്ടിലില്‍ നിന്ന് താഴെവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗീരിഷിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
Read More » -
Crime
‘മാല കടം ചോദിച്ചു, തരില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; ബന്ധുവായ പെണ്‍കുട്ടിയെ കൊല്ലാനും ലക്ഷ്യമിട്ടു’
തിരുവനന്തപുരം: ബന്ധുവായ പെണ്‍കുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനാണു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നു സൂചന. പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നു പറഞ്ഞെങ്കിലും കടം നല്‍കാന്‍ പറ്റില്ല എന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു. മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയുടെ മാല തട്ടിയെടുക്കാന്‍ അഫാന്‍ ലക്ഷ്യമിട്ടത്. കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കി. രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ്…
Read More » -
Crime
സ്വത്തു തർക്കം: പാലായിൽ മരുമകന്റെ വെട്ടേറ്റ് അമ്മായിയമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
പാലാ: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് അമ്മായിയയും തടയാന്‍ ശ്രമിച്ച സഹോദരിയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. വലവൂര്‍ വെള്ളംകുന്നേല്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ യമുന (50), ഇവരുടെ ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സോമവല്ലിയുടെ മകളുടെ ഭര്‍ത്താവ് കരിങ്കുന്നം സ്വദേശി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആദര്‍ശ് പീതാംബരനെ (കണ്ണന്‍-40) സംഭവവുമായി ബന്ധപ്പെട്ട് പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7ന് വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം. സോമവല്ലിയുടെ കുടുംബസ്വത്തിന്റെ വിഹിതം സഹോദരി യമുനയ്ക്ക് നല്‍കുന്നതിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സോമവല്ലി ബുധനാഴ്ചയാണ് സഹോദരിയുടെ വീട്ടില്‍ എത്തിയത്. ഈ വിവരം അറിഞ്ഞ് സോമവല്ലിയുടെ മരുമകന്‍ ആയുധവുമായി എത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് ചക്ക വെട്ടി ഒരുക്കുകയായിരുന്നു സഹോദരിമാര്‍ ഇരുവരും. സോമവല്ലിയെ ആക്രമിക്കുന്നത് തടയാന്‍…
Read More » -
Crime
അവിശുദ്ധ ബന്ധത്തിൻ്റെ ഇര: കുട്ടമ്പുഴയിൽ യുവതിയെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന കാമുകൻ, പ്രതി കസ്റ്റടിയിൽ
അവിഹിത ബന്ധങ്ങളും അവിശുദ്ധ ബന്ധങ്ങളും നാൾക്കുനാൾ വർദ്ധിച്ചു വരുകയും തന്മൂലം സ്ത്രീകൾ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയിൽ ഗോത്രവർഗ യുവതിയെ രാത്രി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നിലും ഇതേ കാരണങ്ങളാണ്. പിണവൂർക്കുടി മുത്തനാമുടി ഓമനയുടെ മകൾ മായ (37) ആണു മരിച്ചത്. മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോൺസനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മായയ്ക്ക് വേറെ ഭർത്താവും കുട്ടികളുമുണ്ട്. പ്രതി ജിജോ ജോൺസണും ഭാര്യയും മക്കളുമുണ്ട്. മായയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തി. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവർ ആശാവർക്കറെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടിൽ നിലത്തുകിടക്കുന്ന നിലയിൽ രാവിലെയാണു മൃതദേഹം കണ്ടത്. രാത്രി മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മായയെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുഖത്തും തലയിലും മർദ്ദനമേറ്റ പാടുകളുണ്ട്.…
Read More » -
Kerala
ആറ്റുകാൽ പൊങ്കാല ഇന്ന്: രാവിലെ 10.15ന് അടുപ്പുവെട്ട്, ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10.15 നാണ് അടുപ്പുവെട്ട്. ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്ക്. ഇന്നലെ വൈകീട്ട് ദേവീദർശനത്തിനായി നീണ്ട ക്യൂ ഉണ്ടായിരുന്നു. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം. പൊലീസ് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്ലബുകളും റസിഡന്റ്സ് അസോസിയേഷനുകളും പൊങ്കലയർപ്പണത്തിന് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽവിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അതേ സമയം, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചു. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദ്ദേശമുണ്ട്. ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണം. ഇന്നലെ ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം…
Read More » -
Kerala
പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം, സംഭവം മാനന്തവാടിയില്‍
മാനന്തവാടി: പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. 4 പേര്‍ക്ക് പരിക്കേറ്റു. മാനന്തവാടിയിലാണ് അപകടം നടന്നത്. വഴിയോര കച്ചവടക്കാരന്‍ വള്ളിയൂര്‍ക്കാവ് തോട്ടുങ്കല്‍ ശ്രീധരന്‍ (65) ആണ് മരിച്ചത്. ഇയാള്‍ ഉന്തുവണ്ടി കച്ചവടക്കാരനാണ്. സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവല്‍, വി. കൃഷ്ണന്‍ എന്നിവര്‍ക്കും ജീപ്പിലുണ്ടായിരുന്ന പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് 3 മണിയോടെ വള്ളിയൂര്‍ക്കാവ് ഓട്ടോസ്റ്റാന്‍ഡിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
LIFE
‘നടനുമായി ലിവിംഗ് ടുഗെദര്‍, ശ്രീദേവി മരിച്ചാല്‍ 200 കോടിയുടെ ഇന്‍ഷുറന്‍സ് കിട്ടും; ഒടുവില്‍ സംഭവിച്ചത്’
ഇന്ത്യന്‍ സിനിമയില്‍ ആര്‍ക്കും പകരം വയ്ക്കാന്‍ കഴിയാതെ പോയ നടിയാണ് അന്തരിച്ച ശ്രീദേവി. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും സജീവമായിരുന്ന നടിയുടെ ജീവിതവും സിനിമയെ വെല്ലുന്ന തരത്തിലുളളതായിരുന്നു. പേരും പ്രശസ്തിയും ഒരുപാട് ലഭിച്ചിട്ടും ശ്രീദേവിയുടെ ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ നിലനിന്നിരുന്നു, ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ഇന്ത്യന്‍ സിനിമയുടെ ഡാര്‍ലിംഗ് എന്നാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. അഭിനയത്തിലായാലും സൗന്ദര്യത്തിലായാലും ഒന്നാം സ്ഥാനം നേടിയെടുത്ത നടി. ഇന്ത്യയില്‍ ഒരു നടിക്കും ലഭിക്കാത്ത ഒന്നാം സ്ഥാനമായിരുന്നു സിനിമയില്‍ അവര്‍ക്ക് ലഭിച്ചിരുന്നത്.തമിഴില്‍ കമലഹാസന്റെയും രജനി കാന്തിന്റെയും നായികയായാണ് അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങളിലാണ് ശ്രീദേവി കൂടുതലും അഭിനയിച്ചിട്ടുളളത്. മലയാള സിനിമയെക്കുറിച്ച് അവരോട് ഒരു അവതാരകന്‍ ചോദിച്ചു. മലയാള സിനിമയുടെ ലെജന്‍ഡ് പ്രേംനസീറിനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് മറക്കാന്‍ കഴിയാത്ത അനുഭവമെന്ന് ശ്രീദേവി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുളള ഓര്‍മകള്‍ മഹാഭാഗ്യമായി…
Read More » -
Crime
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല, ബൈക്കുകള്‍ക്ക് തീയിട്ട് യുവാവ്
മുംബൈ: മയക്കുമരുന്ന് വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് 13 മോട്ടോര്‍ ബൈക്കുകള്‍ അഗ്‌നിക്കിരയാക്കി യുവാവ്. പുണെ പിംബ്രി ചിന്‍ച്വാദ് റസ്ഡന്‍ഷ്യല്‍ കോളനിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. 27-കാരനായ സ്വപ്നില്‍ ശ്വശരണ്‍ പവാറാണ് അതിക്രമം കാട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. താമസക്കാര്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കടുത്തെത്തി യുവാവ് പെട്രോള്‍ പോലെ എന്തോ ദ്രാവകം ഒഴിക്കുന്നതും തുടര്‍ന്ന് തീകൊളുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയായപ്പോള്‍ വീട്ടിലെത്തിയ മകന്‍ തന്നോട് പണം ആവശ്യപ്പെട്ടതായി യുവാവിന്റെ മാതാവ് പറഞ്ഞു. പണം നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അമ്മയെ അടക്കം കെട്ടിടം മുഴുവന്‍ തീയിട്ട് നശിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് താമസസ്ഥലത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടത്. മകനെ ജാമ്യത്തില്‍ വിടരുതെന്ന് മാതാവ് പോലീസിനോട് അഭ്യര്‍ഥിച്ചു. ‘അവനെ ജയിലില്‍നിന്ന് പുറത്തുവിടരുതെന്ന് ഞാന്‍…
Read More » -
India
തെലങ്കാന മുഖ്യനെതിരെ വിവാദ പരാമര്‍ശ വീഡിയോ: വനിതാ മാധ്യമപ്രവര്‍ത്തകയെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം പങ്കുവച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ഇന്നു പുലര്‍ച്ചെ ഹൈദാരാബാദിലെ വീടു വളഞ്ഞാണ് മാധ്യമപ്രവര്‍ത്തക രേവതി പൊഗദാദന്തയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രേവന്ത് റെഡ്ഡിക്കെതിരെ പള്‍സ് ന്യൂസ് ബ്രേക്ക് എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയാണ് വിവാദമായത്. രേവതിയുടെ യുട്യൂബ് ചാനലിന്റെ ഓഫീസ് പൊലീസ് സീല്‍ ചെയ്തതായാണ് വിവരം. ഇവരുടെയും ഭര്‍ത്താവിന്റെയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പൊലീസ് കൈക്കലാക്കി. പൊലീസ് പുലര്‍ച്ചെ നാലോടെ വീട്ടിലെത്തിയ വിഡിയോയും രേവതി പങ്കുവച്ചിട്ടുണ്ട്. രേവതിയുടെ ചാനലില്‍ ഒരു വയോധികന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. സംസ്ഥാനത്ത് അരങ്ങേറുന്ന വിവിധ വിഷയങ്ങളിലുള്ള തന്റെ പ്രതിഷേധമാണ് അയാള്‍ വീഡിയോയില്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Read More »
