Month: March 2025

  • Crime

    ”ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞു; ക്ഷമിച്ചു മക്കളേയെന്ന് പറഞ്ഞുതീരുംമുമ്പ് കഴുത്തുഞെരിച്ചു”

    തിരുവനന്തപുരം: തന്നെ ആക്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന് ഷെമി. ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞു. ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അഫാന്‍ പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തുഞെരിച്ചെന്നാണ് ഷെമി മൊഴി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ നിശ്ചയിച്ചതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബില്‍ വീഡിയോകള്‍ കണ്ടിരുന്നതായും ഷെമി പറഞ്ഞു. ബോധം വന്നപ്പോള്‍ പൊലീസുകാര്‍ ജനല്‍ തകര്‍ക്കുന്നതാണ് കണ്ടതെന്നും അവര്‍ പറഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍ നടത്തുന്ന വെഞ്ഞാറമൂട് മേലെകുറ്റിമൂട് ഉള്ള സ്‌നേഹ സ്പര്‍ശം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ വച്ച് കിളിമാനൂര്‍ സിഐ: ബി ജയന്‍ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യം പറഞ്ഞത്. കട്ടിലില്‍ നിന്ന് വീണാണ് പരിക്കേറ്റതാണെന്നായിരുന്നു മുമ്പ്…

    Read More »
  • Crime

    ഭാര്യയെ വെട്ടിക്കൊന്ന യാസിറും താമരശ്ശേരിയില്‍ മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖും ‘ചങ്ക്‌സ്’; ചിത്രങ്ങള്‍ പുറത്ത്

    കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ വെട്ടിക്കൊന്ന യാസിര്‍ ഒരുമാസം മുന്‍പ് താമരശ്ശേരിയില്‍ സ്വന്തം മാതാവിനെ കഴുത്തറുത്ത് കൊന്ന ആഷിഖിന്റെ സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകന്‍ ആഷിക്ക് സുബൈദയെ വെട്ടുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചായിരുന്നു കൊലപാതകം. ഉമ്മയെ കാണാനെത്തിയ മകന്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ സുബൈദയെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭര്‍ത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭര്‍ത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ്…

    Read More »
  • Kerala

    മൂന്ന് മാസത്തിനിടെ കൈക്കൂലി കേസുകളില്‍ കുതിച്ചുകയറ്റം; വിജിലന്‍സ് കൈയോടെ പൊക്കിയത് 23 ‘സാറന്‍മാരെ’

    തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിജിലന്‍സ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാനായി ഉദ്യോഗസ്ഥര്‍ നാല് ഏജന്റുമാരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. 2024ല്‍ ഇത്തരത്തില്‍ 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാപ്പ് കേസുകളുടെ എണ്ണം 21 ആയി. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. പന്ത്രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ്. വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരും,…

    Read More »
  • Kerala

    കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി ‘സ്‌കൂട്ടര്‍ദീദി’; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴയും

    കൊച്ചി: കലൂരില്‍ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രികയ്ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കലൂര്‍ മെട്രോ സ്റ്റേഷനുസമീപം ശനിയാഴ്ചയായിരുന്നു സംഭവം. സൈറണ്‍ മുഴക്കിവന്ന ആംബുലന്‍സ് നിരന്തരമായി ഹോണ്‍ മുഴക്കിയിട്ടും യാത്രിക സ്‌കൂട്ടര്‍ ഒതുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എം.വി.ഡി. സ്വമേധയാ കേസെത്ത് നടപടി കൈക്കൊള്ളുകയായിരുന്നു. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൈ അറ്റുപോയ അതിഥി തൊഴിലാളിയായ രോഗിയുമായി കൊച്ചിയിലെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ആംബുലന്‍സ് ഡ്രൈവറായ ജിനീഷ് ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ആംബുലന്‍സിന്റെ മുന്നിലിരുന്ന വ്യക്തിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മഹാരാഷ്ട്രാ സ്വദേശിയായ യുവതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്തൂരി എന്ന ഈ യുവതി ഓടിച്ചിരുന്നത്. ജിനീഷ് പോലീസില്‍ പരാതി…

    Read More »
  • NEWS

    വെല്‍ക്കം ബാക്ക് സുനിത! സുരക്ഷിതമായി മടങ്ങിയെത്തി, പിതൃഗ്രാമത്തിലും ആഘോഷം

    ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: ഒന്‍പതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശുഭാവസാനം. ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും ഒടുവില്‍ ഭൂമിയില്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ ഇറങ്ങിയത്. ബുച്ച് വില്‍മോര്‍, നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു സുനിതയ്ക്ക് ഒപ്പമുണ്ടായിരുന്നത്. കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, സുനിത വില്യംസിന്റെ തിരിച്ചുവരവ് ഇന്ത്യയും ആഘോഷമാക്കി. സുനിതയുടെ പിതൃഗ്രാമമായ ഗുജറാത്തിലെ ജുലാസന്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തിരിച്ചുവരവ്…

    Read More »
  • Kerala

    മോഹൻലാൽ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ: മമ്മൂട്ടിക്കു വേണ്ടി വഴിപാട് നടത്തി

       നടൻ മോഹന്‍ലാല്‍ ശബരിമലയില്‍  മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി. മുഹമ്മദ് കുട്ടി, വിശാഖം എന്ന പേരിൽ നീരാജനം വഴിപാടാണ്  നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി. ശബരിമലയിലേക്ക് പോകുംമുമ്പ് കഴിഞ്ഞദിവസം മോഹന്‍ലാല്‍ മമ്മൂട്ടിയുമായി സംസാരിക്കുകയും ശബരിമലദർശനത്തിന്‍റെ കാര്യം അറിയിക്കുകയും ചെയ്തിരുന്നു എന്ന് ഒപ്പമുള്ള സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത്. ലാല്‍ ശബരിമലയിൽ  എത്തിയ ദൃശ്യങ്ങള്‍  വൈറലായിരുന്നു. സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ  ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാൻ്റെ റിലീസിന് ദിവസങ്ങൾ മാത്രം  ശേഷിക്കെയാണ് താരത്തിന്റെ ശബരിമല സന്ദർശനം. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ ബുധനാഴ്ച രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.

    Read More »
  • Kerala

    രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാർഥിയാകട്ടെ എന്ന് ഹൈക്കമാൻഡ്: അധികാര മോഹികൾ പത്തിമടക്കി, മഞ്ഞുരുക്കം ഘടകകക്ഷികളുടെ സമ്മർദ്ദം മൂലം

         സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ വെടിനിർത്തൽ. രമേശ് ചെന്നിത്തല യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകട്ടെ എന്ന് ഹൈക്കമാൻഡ്. കോൺഗ്രസ് നേതാക്കളുടെ ചേരിതിരിവ് കാരണം പ്രതിസന്ധിയിലായ യുഡിഎഫ് നേതൃത്വം വിഷയം ഹൈക്കമാണ്ടിൽ എത്തിച്ചതോടെ ഘടകകക്ഷികളുടെ സമ്മർദ്ദം ഫലം കണ്ടുതുടങ്ങി. മുൻ കെപിസിസി പ്രസിഡണ്ട്, പ്രതിപക്ഷനേതാവ് എന്ന നിലയിൽ തിളങ്ങിയ രമേശ് ചെന്നിത്തലയ്ക്ക് ഒരു അവസരം കൂടി നൽകണമെന്ന അഭിപ്രായമാണ് കോൺഗ്രസിലും ഘടകകക്ഷികൾക്കിമിടയിലും ഉള്ളത്. എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളെ കോൺഗ്രസിൽ നിന്ന് അകറ്റാതിരിക്കാൻ ഇത് അനിവാര്യമാണെന്നും നേതൃത്വം കരുതുന്നു. കോൺഗ്രസ് ഹൈക്കമാണ്ട് നടത്തിയ ചർച്ചയിലും ഈയൊരു ഫോർമുലയാണ് മുന്നോട്ടുവെച്ചത്. അതുകൊണ്ടുതന്നെയാണ് ചർച്ചകൾക്ക് ശേഷം നിലവിലെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയത്. അടുത്ത ഊഴം വി.ഡി സതീശന് നൽകും. കോൺഗ്രസ് നേതാക്കൾക്കിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചനയായി വേണം ഈ തീരുമാനങ്ങളെ കാണാൻ. ഘടകകക്ഷി നേതാക്കൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ കണ്ടതോടുകൂടിയാണ് കോൺഗ്രസിൽ ഐക്യശ്രമത്തിന് ആക്കം കൂട്ടിയത്. ഒരു നേതാവിനു കീഴിൽ തെരഞ്ഞെടുപ്പിനെ…

    Read More »
  • Kerala

    മങ്കൊമ്പ് ഗോപാലകൃഷ്ണൻ: മലയാളം അവഗണിച്ച അപൂർവ്വ പ്രതിഭ

         വയലാറും പി ഭാസ്‌ക്കരനും ശ്രീകുമാരന്‍ തമ്പിയും തിളങ്ങി നില്‍ക്കുന്ന 1971 കാലത്താണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ മലയാള സിനിമയിലേയ്ക്കു എത്തുന്നത്. ‘വിമോചനസമരം’ എന്ന ആദ്യ ചിത്രത്തിൽ തന്നെ വയലാര്‍, പി ഭാസ്കരന്‍, പിഎന്‍ ദേവ്‌ എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടായിരുന്നു മങ്കൊമ്പിൻ്റെ രംഗപ്രവേശം. എന്തായാലും ‘ലക്ഷാര്‍ച്ചനകണ്ട്’ എന്ന തടക്കമുള്ള മങ്കൊമ്പിന്റെ പല ഹിറ്റുകളും അറിയപ്പെട്ടത് വയലാറിന്റെയോ ഭാസ്‌ക്കരൻ്റെയോ പേരിലായിരുന്നു. 227 സിനിമകളിലായി 850 ഗാനങ്ങൾ  മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതി. ആദ്യഹിറ്റ്‌ ‘ലക്ഷാർച്ചന കണ്ട്’ പിറക്കുന്നത് ശങ്കർ ഗണേഷുമാരുടെ സംഗീതത്തിൽ ‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിൽ. എംഎസ് വിശ്വനാഥനാണ് കൂടുതൽ മങ്കൊമ്പ് ഗാനങ്ങൾക്ക് ഈണമൊരുക്കിയത്. നാടൻപാട്ടിന്റെ മടിശീല കിലുക്കിയ ‘ബാബുമോൻ’ ആണ് അവരുടെ ആദ്യചിത്രം. മങ്കൊമ്പിന്റെ 80 ഗാനങ്ങൾക്ക് എംഎസ്‌വി ഈണമിട്ടു. വാണിജയറാമിന്റെ എക്കാലത്തെയും ഹിറ്റ് ‘ആഷാഢമാസം’ മങ്കൊമ്പ് എഴുതിയതാണ്. ചിത്രം: യുദ്ധഭൂമി. സംഗീതം ആർകെ ശേഖർ. ശേഖറിന്റെ മകൻ എ ആർ റഹ്‌മാന്റെ മിക്കവാറും ഗാനങ്ങൾ (റോജ മുതൽ ഇന്ത്യൻ വരെയുള്ള…

    Read More »
  • Crime

    പത്തനംതിട്ട കളക്ടറേറ്റില്‍ ബോംബ് ഭീഷണി

    പത്തനംതിട്ട: കളക്ടറേറ്റില്‍ ബോംബ് ഭീഷണി. രാവിലെ 6.48 ന് ആസിഫ് ഗഫൂര്‍ എന്ന മെയിലില്‍ നിന്നാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്ക് സന്ദേശം വന്നത്. ആര്‍ഡിഎക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നും ആയിരുന്നു സന്ദേശം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും മെയിലില്‍ പരാമര്‍ശമുണ്ട്. 10-ന് ഓഫീസില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് മെയില്‍ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും എത്തി കളക്ടറുടെ കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസിലും പരിശോധന നടത്തി. മുന്‍കരുതലിന്റെ ഭാഗമായി ഉദ്യോഗസ്ഥരെയെല്ലാം പുറത്തിറക്കി നാല് നിലയിലും പരിശോധന നടത്തി. പോലീസിന്റെയും സ്‌ക്വാഡുകളുടെയും പരിശോധന തുടരുകയാണെന്ന് എഡിഎം ബി. ജ്യോതി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ സ്ഥലത്തിലായിരുന്നു.

    Read More »
  • കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍നിന്ന് പണം തട്ടി; ബിജെപി ബ്ലോക്കംഗവും സഹായിയും അറസ്റ്റില്‍

    ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സഹായിയും പിടിയില്‍. ബിജെപി അംഗവും മഹിള മോര്‍ച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) ഇവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാര്‍ച്ച് 14ന് രാത്രിയാണ് എടിഎം കാര്‍ഡ് അടങ്ങുന്ന വിനോദിന്റെ പേഴ്‌സ് നഷ്ടപ്പെട്ടത്. കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്തു വിട്ടതിനു ശേഷം തിരികെ വരുന്നതിനിടെ വഴിയില്‍ വച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്‌സ് ലഭിച്ചത്. തുടര്‍ന്ന് പേഴ്‌സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മാര്‍ച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനുര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളില്‍…

    Read More »
Back to top button
error: