MovieNEWS

ഇങ്ങനെ പോകുകയാണെങ്കില്‍ പലര്‍ക്കും സിനിമ കാണാനാകില്ല! ടിക്കറ്റുകള്‍ വില്‍പ്പന ചൂടപ്പംപോലെ, ബുക്ക് മൈ ഷോ സെര്‍വര്‍ നിലച്ചു

മാസം ഇരുപത്തിയേഴിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം ‘എമ്പുരാന്‍’ തീയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ ഫാന്‍സോ പൃഥ്വിരാജ് ഫാന്‍സോ മാത്രമല്ല സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു. റിലീസ് ദിവസം ചില തീയേറ്ററുകളില്‍ ടിക്കറ്റ് ഏകദേശം തീര്‍ന്നു. എന്തിനേറെപ്പറ്റയുന്നു ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പോലും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെപോകുകയാണെങ്കില്‍ റിലീസ് ദിവസം ഹൗസ് ഫുള്ളായത് മൂലം പലര്‍ക്കും എമ്പുരാന്‍ കാണാതെ മടങ്ങേണ്ടിവരും

Signature-ad

2019 ല്‍ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം/സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിംഗ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍. ആശീര്‍വാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: