Month: March 2025
-
Crime
സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അച്ഛനെ തല്ലിച്ചതച്ചു, നിലത്തിട്ടുചവിട്ടി; മകന്‍ അറസ്റ്റില്‍
ആലപ്പുഴ: എണ്‍പതുകാരനായ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി മാധവം വീട്ടില്‍ രാമകൃഷ്ണപിള്ളയെ മര്‍ദിച്ച കേസിലാണ് സമീപത്തെ വീടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന്‍ അജീഷ് (43) അറസ്റ്റിലായത്. മാര്‍ച്ച് ഒന്‍പതിനു വൈകുന്നേരം ആറിനായിരുന്നു സംഭവം. സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാമകൃഷ്ണപിള്ളയെ നിലത്തിട്ടുചവിട്ടുകയും വിറകുകഷണംകൊണ്ട് കൈയിലും കാലിലുമടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. മൂക്കിനും പൊട്ടലുണ്ട്. സംഭവശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പടനിലത്തുനിന്നാണു പിടിച്ചത്. നാട്ടുകാര്‍ രാമകൃഷ്ണപിള്ളയെ ആദ്യം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്കു മാറ്റി. ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് രാമകൃഷ്ണപിള്ള വീട്ടിലെത്തിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡുചെയ്തു.
Read More » -
NEWS
ഉംറ തീര്‍ഥാടനത്തിനെത്തിയ കണ്ണൂര്‍ സ്വദേശിനിയെ മക്കയില്‍ കാണാതായി
മക്ക: ഉംറ തീര്‍ഥാടനത്തിന് എത്തി മക്കയില്‍ കാണാതായ മലയാളി തീര്‍ഥാടകയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് ഉള്ളിവീട്ടില്‍, റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത്. ബഹ്‌റൈനില്‍നിന്ന് അഞ്ച് ദിവസം മുന്‍പാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമില്‍ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോള്‍ ആള്‍ത്തിരക്കില്‍ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകന്‍ ഫനില്‍ ആസാദ് പറഞ്ഞു. റഹീമയെ കാണാതായതിനെ തുടര്‍ന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ മക്കയില്‍ സാധ്യമായ ഇടങ്ങളില്‍ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്. ഒപ്പം ഹറമില്‍ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രാന്‍ഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. റമദാന്‍ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിലെങ്ങും അനുഭവപ്പെടുന്നതെങ്കിലും വാര്‍ത്താ ഏജന്‍സികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്‌സാപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മാതാവിനെ…
Read More » -
India
ബൈക്കും ബസും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, സംഭവം ബെംഗ്ളൂറിൽ
ബെംഗ്ളുറു: ബൈക്കും ബസും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും കൊല്ലം അഞ്ചൽ സ്വദേശികളാണ്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നബീൽ എന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റംസാൻ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ചിത്രദുര്‍ഗ ജെ.സി.ആര്‍ എക്സ്റ്റന്‍ഷനു സമീപത്തുവച്ചാണ് അപകടം. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
Crime
തൊടുപുഴയിലെ ക്വട്ടേഷന്‍ കൊലപാതകം: കിട്ടാനുണ്ടായിരുന്നത് 60 ലക്ഷം; പ്രതിഫലം 6 ലക്ഷം
ഇടുക്കി: പതിവായി പുലര്‍ച്ചെ ടൗണിലേക്കു പോകുന്ന സമയത്തായിരുന്നു ബിജുവിനെ തട്ടിക്കൊണ്ടുപോയത്. അതിനാല്‍ത്തന്നെ കരുതിക്കൂട്ടിയ കൊലപാതകമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ജോമോനും ക്വട്ടേഷന്‍ സംഘവും കുറച്ചുദിവസങ്ങളായി ബിജുവിനെ നിരീക്ഷിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ‘ബിജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയില്ലായിരുന്നു; 60 ലക്ഷം രൂപ വാങ്ങിയെടുക്കുയായിരുന്നു ലക്ഷ്യം. ഇതില്‍ 6 ലക്ഷം രൂപ ക്വട്ടേഷന്‍ തുകയായി നല്‍കാം എന്നും ധാരണയായിരുന്നു’ ജോമോന്‍ പൊലീസിനോടു പറഞ്ഞു. 12,000 രൂപ അഡ്വാന്‍സ് തുകയായി വാങ്ങിയതായി മറ്റു പ്രതികളും മൊഴി നല്‍കി. മൂന്നാം തവണയാണു ബിജുവിനെതിരെ ജോമോന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്. കഴിഞ്ഞ രണ്ടുതവണയും പൊളിഞ്ഞു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ വഴി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചു. തട്ടിക്കൊണ്ടുവന്നു ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടെന്നാണു മൊഴിയെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വാഹനത്തില്‍നിന്നു നിലവിളി കേട്ടെന്ന സമീപവാസികളുടെ മൊഴിയെത്തുടര്‍ന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു മുഖ്യപ്രതി ജോമോനാണെന്നു പൊലീസ് കണ്ടെത്തിയത്. കടന്നുകളയാനുള്ള ശ്രമത്തിനിടെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണു ജോമോനെ പിടികൂടിയത്. ജോമോന്റെ പേരില്‍ നേരത്തേയും പൊലീസ്…
Read More » -
Kerala
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും; നിര്‍ദേശിച്ചത് കേന്ദ്ര നേതൃത്വം
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. കോര്‍കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വമാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറല്‍സെക്രട്ടറി എം.ടി. രമേശ്, മുന്‍പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. കോര്‍ കമ്മിറ്റിയോഗം തുടങ്ങിയ ഉടന്‍ ദേശീയ നേതൃത്വം പേര് നിര്‍ദേശിച്ചു എന്നാണ് വിവരം. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്തുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ടാം മോദി സര്‍ക്കാരില്‍ ഐടി ആന്റ് ഇലക്ട്രോണിക്‌സിന്റെയും നൈപുണ്യവികസനത്തിന്റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രകാശ് ജാവേക്കറാണ് അദ്ദേഹത്തിന്റെ പേര് കോര്‍കമ്മിറ്റി യോഗത്തെ അറിയിച്ചത്. മത്സരം ഒഴിവാക്കാന്‍ കോര്‍കമ്മിറ്റിയിലെ ധാരണയ്ക്കുശേഷം ഒരാളില്‍നിന്നുമാത്രമേ പത്രിക സ്വീകരിക്കാന്‍ സാധ്യതയുള്ളൂ എന്ന വിവരം നേരത്തെതന്നെ പുറത്തുവന്നിരുന്നു.…
Read More » -
Crime
വര്‍ക്ഷോപ്പില്‍ നിന്നുള്ള പരിചയം ബിസിനസിലെത്തി; പിന്നെ വഴക്ക്, ഒടുവില്‍ ക്വട്ടേഷന്‍ കൊലപാതകവും
ഇടുക്കി: തൊടുപുഴ കലയന്താനിയില്‍ ദേവമാതാ കേറ്ററിങ് ജോമോന്. ടിപ്പര്‍, മണ്ണുമാന്തി, വര്‍ക്ഷോപ് അടക്കമുള്ള ബിസിനസുകള്‍ ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ഷോപ്പില്‍ ചെല്ലുമ്പോള്‍ ബിജുവുമായി ജോമോന്‍ പരിചയത്തിലായി. തുടര്‍ന്നു ബിസിനസ് പങ്കാളികളായി.ആദ്യഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയി. ബിസിനസില്‍ കൂടുതല്‍ തുക ജോമോനു നിക്ഷേപിക്കേണ്ടതായി വന്നതോടെ തര്‍ക്കമായി. പാര്‍ട്‌നര്‍ഷിപ് പിരിഞ്ഞു. പിരിഞ്ഞപ്പോള്‍ അര്‍ഹതപ്പെട്ട ഷെയറോ വാഹനങ്ങളോ വസ്തുക്കളോ ലഭിച്ചില്ലെന്നു ജോമോന് പരാതിയായി. ജോമോന്റെ കേറ്ററിങ് ബിസിനസ് നഷ്ടത്തിലായതോടെ വലിയ സാമ്പത്തികബാധ്യതയുമായി. പലയിടങ്ങളിലായി ഹോട്ടലുകള്‍ തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. മേശയും കസേരയും ഫ്രീസറും വാടകയ്ക്കു നല്‍കിത്തുടങ്ങി. പക്ഷേ ബാങ്കില്‍ നിന്ന് ജപ്തി നടപടികള്‍ തുടങ്ങിയതോടെ കാശിന് ആവശ്യമായി. ഇതാണ് ബിജുവിനെതിരെ ക്വട്ടേഷന്‍ നല്‍കി പണം കൈക്കലാക്കാന്‍ ശ്രമിക്കാനുള്ള കാരണമായി പ്രതി ജോമോന്‍ പൊലീസിനോടു പറഞ്ഞത്. കോലാനി മുളയിങ്കല്‍ ബിജു ജോസഫ് (50) ആണു കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51) ആണു മുഖ്യപ്രതി. ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം…
Read More » -
India
പൈലറ്റില്ലെന്ന് അറിഞ്ഞിട്ടും യാത്രക്കാരെ കയറ്റുന്നത് എന്തിന്? എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡേവിഡ് വാര്‍ണര്‍
ന്യൂഡല്‍ഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ രംഗത്ത്. പൈലറ്റുമാര്‍ക്കായി വിമാനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം തന്റെ എക്‌സ് പേജില്‍ കുറിച്ചത്. ‘പൈലറ്റുമാരില്ലാത്ത വിമാനത്തില്‍ കയറി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. വിമാനത്തില്‍ പൈലറ്റുമാരില്ലെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്തിനാണ് യാത്രക്കാരെ കയറ്റുന്നത്?’ എന്നായിരുന്നു ഡേവിഡ് വാര്‍ണറുടെ കുറിപ്പ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക എക്‌സ് പേജിനെ ടാഗ് ചെയ്തായിരുന്നു പരാമര്‍ശം. ഡേവിഡ് വാര്‍ണറുടെ കുറിപ്പ് ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി എയര്‍ ഇന്ത്യയും രംഗത്തെത്തി. ‘പ്രിയപ്പെട്ട വാര്‍ണര്‍, ബംഗളൂരുവിലെ ഇന്നത്തെ മോശം കാലാവസ്ഥ എല്ലാ എയര്‍ലൈനുകള്‍ക്കും യാത്രാ തടസത്തിനും കാലതാമസത്തിനും കാരണമായി. ഈ കാരണങ്ങളാല്‍ നിങ്ങളുടെ വിമാനത്തിലേക്ക് നിശ്ചയിച്ചിരുന്ന ജീവനക്കാര്‍ പുറപ്പെടാന്‍ വൈകി. നിങ്ങളുടെ ക്ഷമയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’,- എന്നായിരുന്നു എയര്‍ ഇന്ത്യയുടെ മറുപടി.
Read More » -
Crime
കോഴിക്കോട്ട് നിര്‍ത്തിയിട്ട കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; നടന്നത് കവര്‍ച്ചാ നാടകം
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലീസ്. പരാതിക്കാരനടക്കം രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. നഷ്ടപ്പെട്ടത് കുഴല്‍പ്പണമാണെന്ന് സംശയമുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പണം കവര്‍ന്നതെന്നായിരുന്നു ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പരാതി. സംഭവത്തിന്റ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നോട് കൂടിയാണ് പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം ഉയര്‍ന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ പണമടങ്ങിയ ചാക്കുമായി പോകുന്ന ദൃശ്യമാണ് പുറത്ത് വന്നത്. എന്നാല്‍, പണത്തിന്റെ ഉറവിടം സംബന്ധിച്ച പൊലീസിന്റെ ചോദ്യത്തിന് പരാതിക്കാരനായ റഹീസിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. ഇതും പൊലീസിന് സംശയത്തിനിടയാക്കി. പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കവര്‍ച്ചയുടെ യഥാര്‍ഥ ചിത്രം പുറത്ത് വരികയൊള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Read More »

