Month: March 2025
-
Crime
കടുവയെ വെടിവെച്ചുകൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസ്; ഒളിവില്‍ പോയ ‘കിടുവകള്‍’ കീഴടങ്ങി
പാലക്കാട്: കടുവയെ വെടിവെച്ചുകൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ വനംവകുപ്പിനുമുന്നില്‍ കീഴടങ്ങി. പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48) എന്നിവരാണ് മണ്ണാര്‍ക്കാട് ഡിഎഫ്ഒ സി. അബ്ദുള്‍ ലത്തീഫിന് മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന്, ഇരുവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ശിരുവാണി വനത്തില്‍നിന്നാണ് പ്രതികള്‍ കടുവയെ വെടിവെച്ചുകൊന്നതെന്നാണ് വനംവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അജീഷും ജോണിയും അറസ്്റ്റിലായതോടെ കേസിലുള്‍പ്പെട്ട പ്രതികളുടെ എണ്ണം എട്ടായി. കേസിലെ മറ്റുപ്രതികള്‍ക്കായി മണ്ണാര്‍ക്കാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളുമൊത്ത് ശനിയാഴ്ച ശിരുവാണി വനത്തില്‍ തെളിവെടുപ്പ് നടത്തി. കടുവയുടെ അസ്ഥികള്‍ കണ്ടെത്തിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Read More » -
Crime
മരുന്ന് കുറിപ്പടിയില്‍ കൃത്രിമം കാണിച്ച് ഉറക്ക ഗുളികകള്‍ വാങ്ങി; കൊലയ്ക്ക് മുമ്പ് ലഹരി നല്‍കി മയക്കി; ഭാര്യാ കാമുകന്‍ ഐപിഎല്‍ വാതുവെപ്പുകാരന്‍; സൗരഭിനെ കൊലപ്പെടുത്തി തട്ടിയെടുത്ത പണംകൊണ്ടും ചൂതാട്ടം
ലഖ്‌നൗ: കോളിളക്കം സൃഷ്ടിച്ച ഉത്തര്‍പ്രദേശ് മീററ്റിലെ ദാരുണ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് സൗരഭ് രജ്പുത്തിനെ കൊല്ലുന്നതിനു മുന്നോടിയായി ലഹരിമരുന്ന് നല്‍കി മയക്കാന്‍ അദ്ദേഹത്തിന്റെ കുറിപ്പടിയില്‍ ഭാര്യ കൃത്രിമം കാണിച്ചെന്നു പൊലീസ് കണ്ടെത്തി. സൗരഭിന്റെ ഭാര്യ മുസ്‌കാന്‍ റസ്‌തോഗി കുറിപ്പടിയില്‍ കൃത്രിമം കാണിച്ചാണ് ഉറക്ക ഗുളികകള്‍ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കുന്നതിനു മുന്‍പായിരുന്നു ഇത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് സൗരഭിനെ മയക്കിക്കിടത്താന്‍ മുസ്‌കാന്‍ സൗരഭിന്റെ മരുന്നുകുറിപ്പടിയില്‍ കൃത്രിമം നടത്തുകയും ഇതുപയോഗിച്ച് ഉറക്കഗുളികകള്‍ വാങ്ങിയെന്നുമാണ് മീററ്റ് ഡ്രഗ് ഇന്‍സ്പെക്ടര്‍ പീയുഷ് ശര്‍മയും വെളിപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പാണ് മുസ്‌കാന്‍ ഈ മരുന്ന് വാങ്ങിയതെന്നും പോലീസ് അറിയിച്ചു. ഫെബ്രുവരി 22-ന് മുസ്‌കാന്‍ അമിതമായ ഉത്ക്കണ്ഠയ്ക്ക് ഡോക്ടറെ കണ്ട് മരുന്ന് എഴുതി വാങ്ങിയിരുന്നുവെന്ന് മീററ്റ് അഡീഷണല്‍ എസ്പി ആയുഷ് വിക്രം പറഞ്ഞു. ശേഷം ഈ മരുന്നുകളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ് വിശദാംശങ്ങള്‍ മനസിലാക്കി. പിന്നീട് ഒരു കുറിപ്പടി സംഘടിപ്പിച്ച് മരുന്നുകളുടെ പേരുകള്‍ ഇതിലെഴുതുകയും…
Read More » -
Crime
ബന്ധങ്ങള്‍ മുഴുവന്‍ വിദേശികളായ യുവാക്കളുമായി; അനില ‘സ്റ്റഫ്’ ഒളിപ്പിക്കുന്നത് സ്വകാര്യ ഭാഗത്ത്!
കൊല്ലം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ അനില രവീന്ദ്രന്‍ (35) വന്‍ ലഹരി റാക്കറ്റിന്റെ ഭാഗമെന്ന് പൊലീസ്. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അനിലയ്ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്നത് മുഴുവന്‍ വിദേശികളായ യുവാക്കളാണ്. ടാന്‍സാനിയയില്‍ നിന്നാണ് അനിലയ്ക്ക് ലഹരി ലഭിച്ചിരുന്നത്. നാല് വര്‍ഷം മുമ്പ് 2021ല്‍ എറണാകുളം ജില്ലയിലെ ഒരു ലഹരി കേസില്‍ തൃപുണ്ണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവതിയില്‍ നിന്ന് കൂടുതല്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കിടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 40.45 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇതോടെ യുവതിയില്‍ നിന്ന് 90.45 ഗ്രാം എംഡിഎംഎ കണ്ടെത്തി. വെള്ളിയാഴ്ച ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ അറസ്റ്റിലായത്. അനില സഞ്ചരിച്ച കര്‍ണാടക രജിസ്ട്രേഷന്‍ കാര്‍ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്നു കാറില്‍ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോള്‍ അനിലയ്ക്കൊപ്പം ഒരു യുവാവും…
Read More » -
Crime
പുലര്‍ച്ചെ വനിതാ ഹോസ്റ്റലില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറി; പെണ്‍കുട്ടികള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഇറങ്ങിയോടി
കൊച്ചി: കാക്കനാട്ടെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറിയ മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മോഷ്ടാവ് ഹോസ്റ്റലിലെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്. കുന്നുംപുറം നിഹാരിയ ഹോസ്റ്റലിലടക്കം കാക്കനാട്ടെ മൂന്നു ഹോസ്റ്റലുകളിലാണ് പുലര്‍ച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു. മൂന്നു ഹോസ്റ്റലിലും മോഷ്ടാവ് കയറിയെങ്കിലും പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഓടിപ്പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മോഷണശ്രമമുണ്ടായത്. പെണ്‍കുട്ടികളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു.
Read More » -
Kerala
ടെക്‌നോക്രാറ്റായ വ്യവസായിയില്‍നിന്ന് രാഷ്ടീയക്കാരനിലേക്ക്; കേരളാ ബിജെപിയില്‍ ‘രാജീവം’ വിടരുമ്പോള്‍, ഗ്രൂപ്പുകളെ പൊളിക്കാനുറച്ച് കേന്ദ്രം
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടു. 18 വര്‍ഷം നീണ്ട പൊതുപ്രവര്‍ത്തനം ഞാന്‍ അവസാനിപ്പിക്കുന്നു. നിമിഷങ്ങള്‍ള്‍ക്കകം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയതിലുള്ള നിരാശയായിരുന്നുവോ ആ പോസ്റ്റിനു പിന്നിലെന്ന് അറിയില്ല. പക്ഷെ, അത് പിന്‍വലിക്കാനുള്ള തീരുമാനം ഇന്ന് അദ്ദേഹത്തെ കേരള സംസ്ഥാന ബി.ജെ.പി. അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുന്നതില്‍ നിര്‍ണായകമായെന്ന് വ്യക്തം. എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, വി.മുരളീധരന്‍…സാധ്യതാ പട്ടികയിലെ എല്ലാവരേയും പിന്തള്ളിയാണ് രാജീവ് ചന്ദ്രശേഖറിന് നറുക്ക് വീണത്. ഇനി കേരള ബി.ജെ.പിയുടെ ഔദ്യോഗികമുഖം രാജീവ് ചന്ദ്രശേഖര്‍. പാര്‍ലമെന്ററി രംഗത്തുനിന്ന് സംഘടനാരംഗത്തേക്കുള്ള ചുവടുമാറ്റത്തില്‍ രാജീവിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാവും? 1964 മെയ് 31-ന് വ്യോമസേന ഉദ്യോഗസ്ഥന്‍ എം.കെ ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി അഹമ്മദാബാദിലായിരുന്നു ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ടിക്കല്‍ എന്‍ജീനിയറിങ്ങില്‍ ബിരുദവും ഷിക്കാഗോയിലെ ഇലിനിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിരുദാനന്തരബിരുദവും. 1988 മുതല്‍ 1991 വരെ ഇന്റലില്‍…
Read More » -
Crime
മദ്യലഹരിയില്‍ യുവാവിന്റെ ‘ചേസിങ്’, മുന്‍സീറ്റില്‍ ഒപ്പം പെണ്‍കുട്ടിയും; ഗോവക്കാരിയെ ഇടിച്ചു വീഴ്ത്തി
കൊച്ചി: നഗരത്തില്‍ തിരക്കേറിയ എസ്എ റോഡിലൂടെ പട്ടാപ്പകല്‍ മദ്യലഹരിയില്‍ യുവാവു നടത്തിയ കാര്‍ ചേസിങ് കലാശിച്ചതു വാഹനാപകടത്തില്‍. വിനോദ സഞ്ചാരിയായ ഗോവന്‍ യുവതിക്കു കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഓള്‍ഡ് ഗോവ സ്വദേശി എസ്‌തേവാം ഫെറോവിന്റെ ഭാര്യ ജയ്‌സെല്‍ ഗോമസിനാണു(35) പരുക്കേറ്റത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ ചാലക്കുടി സ്വദേശി യാസിറിനെതിരെ മദ്യലഹരിയില്‍ വാഹനമോടിച്ചതിനു കടവന്ത്ര പൊലീസ് കേസെടുത്തു. എസ്ആര്‍എം റോഡില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താനുള്ള ശ്രമം നടന്നു മൂന്നു ദിവസത്തിനുള്ളിലാണു നഗരത്തില്‍ വീണ്ടും സമാനമായ രീതിയില്‍ ലഹരിസംഘത്തിന്റെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ എസ്എ റോഡില്‍ കടവന്ത്ര മെട്രോ സ്റ്റേഷന് എതിര്‍വശത്താണു സംഭവം. പള്ളിമുക്ക് ഭാഗത്തു നിന്നു കടവന്ത്രയിലേക്കു ബൈക്ക് യാത്രികനെ ചേസ് ചെയ്തു എത്തുകയായിരുന്നു കാര്‍. പള്ളിമുക്ക് സിഗ്‌നലില്‍ ബൈക്ക് യാത്രികന്‍ സൈഡ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണു യാസിര്‍ പ്രകോപിതനായതെന്നു പൊലീസ് പറയുന്നു. ബൈക്കിനെ പിന്തുടര്‍ന്നു കടവന്ത്ര മെട്രോ സ്റ്റേഷനു സമീപത്തെ കലുങ്കിനു…
Read More » -
Kerala
സിപിഎമ്മിന് അടിത്തറ പാകിയ നേതാവിന്റെ മകന്‍ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍, ഇടതുപക്ഷത്തെ വിമര്‍ശിച്ച് കസ്തൂരി അനിരുദ്ധന്‍
തിരുവനന്തപുരം: ഇടത് പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുകയാണെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കസ്തൂരി അനിരുദ്ധന്‍. തെറ്റുതിരുത്താന്‍ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നേതാവായിരുന്ന എ. അനിരുദ്ധന്റെ മകനും മുന്‍ എം.പി. ഡോ.എ.സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി അനിരുദ്ധന്‍. തിരുവനന്തപുരം ജില്ലയില്‍ സി.പി.എമ്മിന് അടിത്തറ പാകിയ നേതാവാണ് എ. അനിരുദ്ധന്‍. മൂന്ന് തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായിരുന്നു. ഒരു തവണ ജയിലില്‍ കിടന്നാണ് മത്സരിച്ച് ജയിച്ചത്. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു അനിരുദ്ധന്‍. തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റായി കസ്തൂരിയെ പ്രഖ്യാപിച്ചത്. പഠനകാലത്ത് എസ്എഫ്ഐയിലെ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. തലസ്ഥാനത്ത് അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന സമ്പത്തും കസ്തൂരിയും എന്നാല്‍ രാഷ്ട്രീയപരമായി രണ്ട് ധ്രുവങ്ങളിലാണ്. ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായ വിവരം സമ്പത്തിനെയാണ് ആദ്യം അറിയിച്ചതെന്നും കസ്തൂരി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
Read More » -
Crime
ബിജുവിനെ അപായപ്പെടുത്താന്‍ മുന്‍പും ജോമോന്റെ ക്വട്ടേഷന്‍; ഏല്‍പ്പിച്ചിരുന്നത് കൊച്ചിയിലെ ഗുണ്ടയെ
ഇടുക്കി: തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ (50) ബിസിനസ് പങ്കാളിയായ ജോമോന്‍ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന സൂചനകള്‍ പുറത്ത്. കൊച്ചിയിലെ കണ്ടെയ്നര്‍ സാബുവിന്റെ അനുയായികള്‍ക്കാണ് ആദ്യം ക്വട്ടേഷന്‍ നല്‍കിയത്. വീടാക്രമിക്കാനായിരുന്നു അന്നത്തെ പദ്ധതി. എന്നാല്‍, ജോമോന് ഇക്കാര്യത്തില്‍ താല്‍പര്യം തോന്നിയില്ലാത്തതിനാല്‍ പിന്മാറി. പിന്നീട് സാബുവിന്റെ അനുയായി കാപ്പ കേസ് പ്രതിയായ ആഷിക്കിന് ആറ് ലക്ഷം രൂപയ്ക്ക് ജോമോന്‍ ക്വട്ടേഷന്‍ നല്‍കി. ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സംഭവത്തില്‍ കണ്ടെയ്നര്‍ സാബുവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തലയ്ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മര്‍ദ്ദനം കാരണമെന്ന നിര്‍ണായക വെളിപ്പെടുത്തലുമുണ്ട്. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ വാഹനത്തിനുള്ളില്‍ വച്ചാണ് മര്‍ദ്ദിച്ചത്. ബിജു ബഹളം വച്ചപ്പോള്‍ കേസിലെ രണ്ടാംപ്രതി പറവൂര്‍ വടക്കേക്കര സ്വദേശി ആഷിക് ജോണ്‍സണാണ് (27) തലയില്‍ ഇടിക്കുകയും കഴുത്തില്‍ ചവിട്ടി പിടിക്കുകയും…
Read More » -
Crime
മദ്യപാനത്തിടെ തര്‍ക്കം; സഹപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍
കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ തന്ത്രപരമായി പ്രതിയെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗുഡുവിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇസ്മയിലിന്റെ മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More »
