CrimeNEWS

പുലര്‍ച്ചെ വനിതാ ഹോസ്റ്റലില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറി; പെണ്‍കുട്ടികള്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഇറങ്ങിയോടി

കൊച്ചി: കാക്കനാട്ടെ വനിതാ ഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ചു കയറിയ മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മോഷ്ടാവ് ഹോസ്റ്റലിലെത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്.

കുന്നുംപുറം നിഹാരിയ ഹോസ്റ്റലിലടക്കം കാക്കനാട്ടെ മൂന്നു ഹോസ്റ്റലുകളിലാണ് പുലര്‍ച്ചെ മോഷണ ശ്രമം നടന്നത്. മോഷ്ടാവ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടിരക്ഷപ്പെട്ടു.

Signature-ad

മൂന്നു ഹോസ്റ്റലിലും മോഷ്ടാവ് കയറിയെങ്കിലും പെണ്‍കുട്ടികള്‍ ബഹളം വച്ചതോടെ ഓടിപ്പോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മോഷണശ്രമമുണ്ടായത്. പെണ്‍കുട്ടികളുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു.

Back to top button
error: