KeralaNEWS

സിപിഎമ്മിന് അടിത്തറ പാകിയ നേതാവിന്റെ മകന്‍ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍, ഇടതുപക്ഷത്തെ വിമര്‍ശിച്ച് കസ്തൂരി അനിരുദ്ധന്‍

തിരുവനന്തപുരം: ഇടത് പാര്‍ട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യം ഭാരതീയ സംസ്‌കാരത്തെ തകര്‍ക്കുകയാണെന്ന് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കസ്തൂരി അനിരുദ്ധന്‍. തെറ്റുതിരുത്താന്‍ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം നേതാവായിരുന്ന എ. അനിരുദ്ധന്റെ മകനും മുന്‍ എം.പി. ഡോ.എ.സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി അനിരുദ്ധന്‍. തിരുവനന്തപുരം ജില്ലയില്‍ സി.പി.എമ്മിന് അടിത്തറ പാകിയ നേതാവാണ് എ. അനിരുദ്ധന്‍. മൂന്ന് തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായിരുന്നു. ഒരു തവണ ജയിലില്‍ കിടന്നാണ് മത്സരിച്ച് ജയിച്ചത്. സിപിഎമ്മിന്റെ ആദ്യ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു അനിരുദ്ധന്‍. തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തിലാണ് ജില്ലാ പ്രസിഡന്റായി കസ്തൂരിയെ പ്രഖ്യാപിച്ചത്.

Signature-ad

പഠനകാലത്ത് എസ്എഫ്ഐയിലെ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. തലസ്ഥാനത്ത് അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന സമ്പത്തും കസ്തൂരിയും എന്നാല്‍ രാഷ്ട്രീയപരമായി രണ്ട് ധ്രുവങ്ങളിലാണ്. ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷനായ വിവരം സമ്പത്തിനെയാണ് ആദ്യം അറിയിച്ചതെന്നും കസ്തൂരി ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: