CrimeNEWS

ബിജുവിനെ അപായപ്പെടുത്താന്‍ മുന്‍പും ജോമോന്റെ ക്വട്ടേഷന്‍; ഏല്‍പ്പിച്ചിരുന്നത് കൊച്ചിയിലെ ഗുണ്ടയെ

ഇടുക്കി: തൊടുപുഴ ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ (50) ബിസിനസ് പങ്കാളിയായ ജോമോന്‍ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന സൂചനകള്‍ പുറത്ത്. കൊച്ചിയിലെ കണ്ടെയ്നര്‍ സാബുവിന്റെ അനുയായികള്‍ക്കാണ് ആദ്യം ക്വട്ടേഷന്‍ നല്‍കിയത്. വീടാക്രമിക്കാനായിരുന്നു അന്നത്തെ പദ്ധതി. എന്നാല്‍, ജോമോന് ഇക്കാര്യത്തില്‍ താല്‍പര്യം തോന്നിയില്ലാത്തതിനാല്‍ പിന്മാറി.

പിന്നീട് സാബുവിന്റെ അനുയായി കാപ്പ കേസ് പ്രതിയായ ആഷിക്കിന് ആറ് ലക്ഷം രൂപയ്ക്ക് ജോമോന്‍ ക്വട്ടേഷന്‍ നല്‍കി. ബിജുവിനെ പീഡിപ്പിച്ച് പണം വാങ്ങുക മാത്രമായിരുന്നു ലക്ഷ്യം. സംഭവത്തില്‍ കണ്ടെയ്നര്‍ സാബുവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിജുവിന്റെ മരണ കാരണം തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Signature-ad

തലയ്ക്കേറ്റ ക്ഷതം കൈകൊണ്ടുള്ള മര്‍ദ്ദനം കാരണമെന്ന നിര്‍ണായക വെളിപ്പെടുത്തലുമുണ്ട്. ബിജുവിന്റെ മൂന്ന് വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ വാഹനത്തിനുള്ളില്‍ വച്ചാണ് മര്‍ദ്ദിച്ചത്. ബിജു ബഹളം വച്ചപ്പോള്‍ കേസിലെ രണ്ടാംപ്രതി പറവൂര്‍ വടക്കേക്കര സ്വദേശി ആഷിക് ജോണ്‍സണാണ് (27) തലയില്‍ ഇടിക്കുകയും കഴുത്തില്‍ ചവിട്ടി പിടിക്കുകയും ചെയ്തത്. ഇതാണ് മരണകാരണമായത്. ഇന്ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: