”രണ്ടാം വിവാഹം തകര്‍ന്നത് ഉറ്റ സുഹൃത്ത് കാരണം! അവിഹിതമുണ്ടെന്ന് പറഞ്ഞാല്‍ അദ്ദേഹം വിശ്വസിക്കണമെന്നില്ല”

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയെടുത്ത നടിയാണ് ആന്‍ മരിയ. പാലക്കാരി അച്ചായത്തി എന്ന പേരിലാണ് നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇടയ്ക്ക് ആനിന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ചെറിയ പ്രായത്തിലെ വിവാഹിതയായ ആനിന് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. എന്നാല്‍ ഈ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം സിംഗിള്‍ മദറായി ജീവിക്കുകയായിരുന്നു നടി.
ഇതിനിടയിലാണ് ആന്‍ രണ്ടാമതും വിവാഹിതയാവുന്നത്. വ്ളോഗര്‍ കൂടിയായ ഷാന്‍ ജിയോയായിരുന്നു ആനിന്റെ ഭര്‍ത്താവ്. എന്നാല്‍ ഈ ബന്ധവും തകര്‍ന്നു. അതിന് കാരണമായി മാറിയത് തോളില്‍ കൈയ്യിട്ട് നടന്ന സുഹൃത്തുക്കള്‍ ആണെന്നാണ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തെ കുറിച്ച് ആന്‍ മരിയ പറയുന്നതിങ്ങനെയാണ്…. ‘എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കണ്ണുമടച്ച് തന്നെ വിശ്വസിക്കും. ആത്മാര്‍ഥത ഏത് ബന്ധത്തിലും നൂറ് ശതമാനം കൊടുക്കും. പക്ഷേ അതൊന്നും തിരിച്ച് കിട്ടാതെ വരുമ്പോള്‍ വലിയ വേദനയുമാവും. രണ്ട് ജീവിതത്തിലും നൂറ് ശതമാനം കൊടുത്തിട്ട് അമ്പത് ശതമാനം പോലും തിരിച്ച് കിട്ടിയിട്ടില്ല. ഞാന്‍ അനുഭവിച്ചത് കൊണ്ട് കിട്ടിയില്ലെന്ന് തന്നെ പറയാം. മറ്റുള്ളവര്‍ക്ക് കേള്‍ക്കുമ്പോള്‍ നിസാരമായ കഥ പോലെ തോന്നാം. പക്ഷേ എനിക്കുണ്ടായത് എന്റെ അനുഭവമാണ്. അതിപ്പോഴും എന്റെയുള്ളില്‍ വേദനയായി നില്‍ക്കുന്നുണ്ട്.
വളരെ മോശമായൊരു ഡിപ്രെഷനിലൂടെയാണ് ഈ നിമിഷം വരെ കടന്ന് പോയി കൊണ്ടിരിക്കുന്നത്. ആ സമയത്ത് എന്റെ അമ്മയും മകളുമാണ് താങ്ങും തണലുമായി കൂടെ നിന്നത്. അതുപോലെ അഭിനയിക്കുന്ന സീരിയലിലെ അണിയറ പ്രവര്‍ത്തകരും ഫുള്‍ സപ്പോര്‍ട്ടാണ്. ഇടയ്ക്ക് ലൊക്കേഷനില്‍ വെച്ച് ഞാന്‍ തലകറങ്ങി വീഴുകയും പാനിക് അറ്റാക്ക് വരികയുമൊക്കെ ചെയ്തിരുന്നു. ഇതോടെ ഞാന്‍ സീരിയലില്‍ നിന്നും പിന്മാറാം. വേറെ ആരെങ്കിലും വെച്ചോ എന്ന് പറഞ്ഞെങ്കിലും അവരതിന് സമ്മതിച്ചില്ല.
പിന്നെ പാര വെക്കുന്നവരും ഉണ്ട്. എന്റെ കൂടെ നിന്നിട്ട് ഡബിള്‍ ഗെയിം കളിച്ചവരുണ്ട്. ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇങ്ങോട്ട് കിട്ടിയിട്ടുണ്ട്. ഷാനും ഞാനും തമ്മിലുള്ള ബന്ധത്തിലും പ്രശ്നത്തിന് ഇടയില്‍ ഇഷ്ടംപോലെ പണി കിട്ടിയിരുന്നു. അത് ആരൊക്കെയാണെന്ന് എനിക്ക് തന്നെ കൃത്യമായിട്ട് അറിയാം. പിന്നെയൊരു കാര്യം ആരൊക്കെ എന്തൊക്കെ ചെയ്താലും കൃത്യമായ തെളിവോട് കൂടി അത് എന്റെ കൈയ്യിലെത്തുമെന്നുള്ളതാണ്. അതുകൊണ്ട് കര്‍മ്മയിലും ദൈവത്തിലുമൊക്കെ ഞാന്‍ വിശ്വസിക്കുന്നുണ്ട്. നമ്മുടെ തോളില്‍ കൈയ്യിട്ട് അത്രയേറെ ചങ്ക് ആയിട്ടുള്ളവര്‍ അങ്ങനെ ചെയ്യുമ്പോഴുള്ള വേദനയുണ്ടല്ലോ അത് സഹിക്കാന്‍ പറ്റില്ലെന്നും,’ ആന്‍ കൂട്ടിച്ചേര്‍ത്തു…
എന്നെ കുറിച്ച് ഗോസിപ്പും അവിഹിതവും മുന്‍ഭര്‍ത്താവായ ഷാനിനോട് പറഞ്ഞാല്‍ അദ്ദേഹമത് വിശ്വസിക്കുമെന്ന് തോന്നുന്നില്ല. മൂന്ന് വര്‍ഷമാണ് ഞങ്ങളൊരുമിച്ച് ജീവിച്ചത്. ആ കാലമൊക്കെ ഞാന്‍ അത്രയും പെര്‍ഫെക്ട് ആയിട്ടുള്ള ഭാര്യയായിരുന്നു. എന്റെ ഒരു അവിഹിതം ഷാന്‍ കണ്ടുപിടിച്ചിട്ടില്ല. ആ സമയത്ത് എന്റെ കരിയറും സ്വപ്നങ്ങളുമൊക്കെ മാറ്റി വെച്ചിരുന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയം മാറ്റിവെച്ച് കുടുംബിനിയായി തന്നെയാണ് ഞാന്‍ ജീവിച്ചത്. എനിക്ക് അവിഹിതക്കഥയുണ്ടെന്ന് പറഞ്ഞ് ചെന്നാല്‍ പുള്ളി വിശ്വസിക്കുമോ എന്നെനിക്കറിയില്ല.
ഞങ്ങളുടെ ഇടയില്‍ നടന്ന ചെറിയ വഴക്കിനെ കുറിച്ച് ഞാന്‍ ഒരു സുഹൃത്തിനോട് പറഞ്ഞു. പക്ഷേ അതവര്‍ ഷാനിന്റെ അടുത്ത് പറഞ്ഞത് വേറൊരു രീതിയിലാണ്. അവിടെ എത്തിയപ്പോഴെക്കും നമ്മള്‍ പറഞ്ഞതായിരിക്കില്ല. തീവ്രത കൂടും. അവിടുന്ന് അടുത്ത സ്ഥലത്തേക്ക് എത്തിയപ്പോള്‍ കാര്യം കൂടുതല്‍ ഗൗരവ്വമുള്ളതായി. ഷാന്‍ അറിയാന്‍ വേണ്ടി ഞാനൊരു കാര്യം പറയുകയാണ്. നിങ്ങളുടെ കൂടെയുള്ള സുഹൃത്തുക്കളാണ് ഈ പ്രശ്നം ഇത്രയും വഷളാക്കിയത്.
കൂട്ടുകാരിയുടെ ഭര്‍ത്താവാണ് ഞങ്ങള്‍ക്കിടിയല്‍ ഡബിള്‍ ഗെയിം കളിച്ചതെന്നാണ് ആന്‍ പറയുന്നത്. അത് ഷാനിന്റെ അമ്മയ്ക്കും അറിയാവുന്നതാണ്. അവരുമായിട്ടുള്ള സൗഹൃദം കുറച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ പകുതി പ്രശ്നങ്ങളും കുറയുമെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു…