CrimeNEWS

വിചാരണ ആരംഭിച്ച് 12 ദിവസം മാത്രം; പത്തനംതിട്ടയില്‍ 85-കാരിയെ പീഡിപ്പിച്ച കേസില്‍ അതിവേഗം ശിക്ഷാവിധി

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ വിചാരണ ആരംഭിച്ച് 12-ാം നാളില്‍ വിധി പറഞ്ഞ് കോടതി. പത്തനംതിട്ട അതിവേഗ പ്രത്യേക കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ അത്യപൂര്‍വമായ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്.

85-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അരുവാപ്പുലം സ്വദേശിയായ ശിവദാസനെ(60)യാണ് കോടതി ശിക്ഷിച്ചത്. പീഡനക്കേസില്‍ 15 വര്‍ഷത്തെ കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്.

Signature-ad

വീട്ടില്‍ അതിക്രമിച്ചുകയറി 85-കാരിയെ ശിവദാസന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2022 മെയ് പത്താം തീയതിയായിരുന്നു സംഭവം. കോന്നി പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പീഡനക്കേസിലാണ് വിചാരണ തുടങ്ങി 12-ാം ദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കോടതി ശിക്ഷ വിധിക്കുകയുംചെയ്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: