Month: February 2025

  • Crime

    യുവതിയെ വീട്ടില്‍ പൂട്ടിയിട്ടു, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി ക്രൂര മര്‍ദനം; ഭര്‍ത്താവിനും അമ്മയ്ക്കുമെതിരേ കേസ്

    കണ്ണൂര്‍: ഉളിക്കലില്‍ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസം മര്‍ദിച്ചെന്നാണ് പരാതി. ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊന്നിച്ചായിരുന്നില്ല താമസം. അഖിലിന്റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്നങ്ങളുണ്ടായി. കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ…

    Read More »
  • Crime

    ഭക്ഷണം വൈകിയതിന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു, ജീവനക്കാര്‍ക്ക് ഭീഷണി; നടിക്കേസില്‍ ജാമ്യത്തിലിറങ്ങിയ പള്‍സറിനെ പൊക്കി

    എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ തകര്‍ക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തതെന്ന് എഫ്‌ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്.

    Read More »
  • Kerala

    ‘പെമ്പിളൈ ഒരുമൈ’ സമരം പോലെ! ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നില്‍ അരാജക സംഘടനകളെന്ന് സിപിഎം

    തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നില്‍ അരാജക സംഘടനകളാണെന്ന് സിപിഎം. തല്‍പര കക്ഷികളുടെ കെണിയില്‍പ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചു. ചിലര്‍ ആശാ വര്‍ക്കര്‍മാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിനു സമാനമാണ് ആശാ വര്‍ക്കര്‍മാരുടെ സമരം. സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്രപദ്ധതികള്‍ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എന്‍എച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി നല്‍കിയിട്ടില്ലെന്നും ലേഖനത്തില്‍ എളമരം കരീം പറയുന്നു. ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധനവില്‍ കാര്യമായി ഇടപെടല്‍ നടത്തിയത് ഇടതു സര്‍ക്കാരുകളാണെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നുണ്ട്. സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് എളമരം കരീമിന്റെ ലേഖനം പുറത്തുവരുന്നത്. ആശമാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. എന്നാല്‍…

    Read More »
  • Movie

    മോഹൻലാലും ശോഭനയും വീണ്ടും: ‘തുടരും’ സിനിമയുടെ പ്രൊമോഷനു വേണ്ടി പുതിയ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുമായി താരങ്ങൾ 

        മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും.’ ചിത്രത്തിലെ ‘കൺമണിപൂവേ’ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഇടവേളക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എന്നാൽ സിനിമയ്ക്കായി വേറിട്ട ഒരു പ്രൊമോഷൻ രീതി കൊണ്ടുവരുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘തുടരും’ എന്ന ചിത്രത്തിലെ മോഹൻലാലും ശോഭനയും അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ചിത്രത്തിൻ്റെ സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ മോഹൻലാലിൻ്റെയും ശോഭനയുടെയും കഥാപാത്രങ്ങളുടെ പേരായ ഷൺമുഖൻ, ലളിത ഷൺമുഖൻ എന്നിങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഐഡി. ലളിതയുടെ ബയോ ആയി ഓണർ @ പവിത്രം മിൽസ് എന്നും ഷൺമുഖന്റെ ബയോ ആയി ഡ്രൈവർ @ ടാക്സി സ്റ്റാൻഡ് എന്നും നൽകിയിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളിലും ചിത്രത്തിൻ്റെ പ്രൊമോഷൻ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. കെ.ആർ. സുനിലിൻ്റെ കഥ, തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണം രചിച്ചത്. മോഹൻലാലിൻ്റെ…

    Read More »
  • Kerala

    എല്ലാ വഴികളും അടഞ്ഞു: വിദ്വേഷ പരാമർശക്കേസിൽ ഒളിവിൽ കഴിയുന്ന പിസി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങും

       ബി.ജെ.പി നേതാവ് ജാവദേക്കറും  സംസ്ഥാന നേതൃത്വവും കൈവിട്ടതോടെ ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമർശക്കേസിൽ ഒളിവിൽ കഴിയുന്ന പി.സി ജോർജ് ഇന്ന് പൊലീസിൽ കീഴടങ്ങും. തിങ്കളാഴ്ച കീഴടങ്ങാമെന്ന് കാണിച്ച് ജോർജ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പൊലിസിനു കത്ത് നൽകിയിരുന്നു. പി. സി ജോർജിനെ വീട്ടിൽ എത്തിച്ച ശേഷം അവിടെ നിന്നും പ്രകടനമായി സ്റ്റേഷനിലേക്ക് പോകാനാണ് ബിജെപി തീരുമാനം . എന്നാൽ പ്രകടനത്തിന് പൊലീസ് അനുമതി നൽകിയിട്ടില്ല. അറസ്റ്റിനോട് അനുബന്ധിച്ച് സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ ഈരാറ്റുപേട്ടയിൽ വിന്യസിച്ചിട്ടുണ്ട്. ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് പിന്തുണ തേടി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ചാണ് ജോര്‍ജ് പിന്തുണ തേടിയത്. ഇതോടെ ജാവദേക്കര്‍ സംസ്ഥാന…

    Read More »
  • India

    കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ സിങ്ങിന്റെ വാഹനം അപകടത്തില്‍പെട്ടു

    ലക്നൗ: കേരള ഹൈക്കോടതി ജഡ്ജി ഡി.കെ സിങ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ സുല്‍ത്താന്‍പൂര്‍ റോഡില്‍ വച്ചാണ് അപകടമുണ്ടായത്. സമാജ് വാദി പാര്‍ട്ടി എം.എല്‍.എ. രാകേഷ് സിങ്ങിന്റെ വാഹനവ്യൂഹത്തിലെ വാഹനവുമായി ജസ്റ്റിസ് ഡി.കെ സിങ് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ജസ്റ്റിസ് ഡി.കെ. സിങ്ങിന് കാര്യമായ പരിക്കുകളില്ലെന്ന് ഉത്തര്‍ പ്രദേശ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതെ സമയം വാഹനങ്ങളില്‍ ഉണ്ടായിരുന്ന ചില പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ഉത്തര്‍പ്രദേശ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അലഹബാദ് ഹൈകോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് ഡി.കെ സിങ് ഉത്തര്‍ പ്രദേശ് സ്വദേശിയാണ്.  

    Read More »
  • India

    ‘ഡല്‍ഹിയില്‍ ജനങ്ങളുടെ ശബ്ദമായി ആംആദ്മി മാറും’; പ്രതിപക്ഷനേതാവായി അതിഷിയെ തിരഞ്ഞെടുത്തു

    ന്യൂഡല്‍ഹി: ആംആദ്മി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി മര്‍ലീനയെ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഡല്‍ഹിയില്‍ പ്രതിപക്ഷനേതാവായി ഒരു വനിതയെ തിരഞ്ഞെടുക്കുന്നത്. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തത്. സഞ്ജീവ് ത്സാ എംഎല്‍എയാണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്. അതിഷി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ‘എന്നില്‍ വിശ്വാസമര്‍പ്പിച്ച ആംആദ്മിയുടെ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനും പാര്‍ട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദമായി നിയമസഭയില്‍ ആംആദ്മി മാറും. ബിജെപി പ്രഖ്യാപിച്ച എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കപ്പെടാന്‍ ഞങ്ങള്‍ വഴിയൊരുക്കും’- അവര്‍ പറഞ്ഞു. അതേസമയം, ഡല്‍ഹി നിയമസഭയില്‍ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുളള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണവും നേടിയാണ് ബിജെപി തലസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 22…

    Read More »
  • Kerala

    പാല്‍ കൊടുത്തുകൊണ്ട് വീഡിയോ കോള്‍, തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

    കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്പതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

    Read More »
  • Crime

    റിട്ട. ASI-യെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും മകനും അടക്കം 3 പ്രതികളും കുറ്റക്കാരെന്ന് കോടതി

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റിട്ട. എ.എസ്.ഐ.യെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നു മുതല്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. പ്രതികളില്‍ അച്ഛനും മകനും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. കാഞ്ഞിരംകുളം മുലയന്‍താന്നി വേങ്ങനിന്ന വടക്കരുക് വീട്ടില്‍ റിട്ട. എ.എസ്.ഐ. മനോഹരന്‍ (57) ആണ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതി മുലയന്‍താന്നി ക്ഷേത്രത്തിന് സമീപം വേങ്ങനിന്ന തടത്തരികത്തുവീട്ടില്‍ സുരേഷ് (42), രണ്ടാം പ്രതി തങ്കുടു എന്ന് വിളിക്കുന്ന വിജയന്‍ (69), വിജയന്റെ മകന്‍ സുനില്‍ (36) എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ വിധിച്ചു. 2021 ജനുവരി 27-ന് രാത്രി 8.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട മനോഹരനും പ്രതികളും അയല്‍വാസികളാണ്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് താലൂക്ക് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പ്രതികള്‍ കൈവശം വെച്ചിരുന്ന ചാനല്‍ക്കര പുറമ്പോക്ക് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. മനോഹരനും ഭാര്യയും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തി സ്ഥലം…

    Read More »
  • Crime

    റെയില്‍വേ ട്രാക്കില്‍ പോസ്റ്റിട്ടത് ട്രെയിന്‍ അട്ടിമറിക്കെന്ന് എഫ്‌ഐആര്‍; ഇരുമ്പ് ഭാഗം മോഷ്ടിക്കുന്നതിനെന്ന് പ്രതികള്‍

    കൊല്ലം: പുനലൂര്‍ – കൊല്ലം പാതയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറിക്കു വേണ്ടിയെന്ന് എഫ്‌ഐആര്‍. ട്രെയിന്‍ യാത്രക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും എഫ്‌ഐആറിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്. സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി അരുണ്‍ (39), പെരുമ്പുഴ പാലപൊയ്ക സ്വദേശി രാജേഷ് (33) എന്നിവര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പെരുമ്പുഴ ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ 320ാം വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. വിമാനം, ട്രെയിന്‍, കപ്പല്‍ തുടങ്ങിയ യാത്രാ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ് ഈ വകുപ്പില്‍ പ്രതിപാദിക്കുന്നത്. ഇതുകൂടാതെ റെയില്‍വേ ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.…

    Read More »
Back to top button
error: