Month: February 2025
-
Crime
അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ രഘുവിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേശിയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചത്. രഘുവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഉടന്‍ അഗളിയിലെ ആശുപത്രിയിലേക്ക് മാറ്റും.
Read More » -
Crime
മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് മിസോറാമുകാരന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു, സഹപാഠി അറസ്റ്റില്‍
തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മിസോറം സ്വദേശിയായ വാലന്റയിന്‍ വി എല്‍ ചാന (23)യാണ് കൊല്ലപ്പെട്ടത്. രാജധാനി കോളജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വാലന്റയിന്‍. സംഭവത്തില്‍ കോളജിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ ലംസങ് സ്വാലയെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയ്ക്ക് കോളജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജം?ഗ്ഷനിലായിരുന്നു സംഭവം. മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കോളജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
‘അടച്ചിട്ട് പോയാല്‍ മതി സാറേ, നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്’; എംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്
കൊല്ലം: റോഡ് നിയമലംഘനങ്ങള്‍ക്ക് പിഴയടപ്പിക്കാന്‍ ഓടി നടന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിന് പിഴ അടപ്പിച്ച് യുവാവ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറങ്ങിയ സര്‍ക്കാര്‍ വാഹനത്തിനാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി വാഹനത്തിലെ ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ പിഴ അടപ്പിച്ചത്. കൊല്ലം ഓയൂര്‍ ജങ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹന പരിശോധന നടത്തുന്ന എംവിഡി ഉദ്യോഗസ്ഥരെ കണ്ട സമീപത്തെ കടയിലെ ജീവനക്കാരന്‍ പരിവാഹന്‍ സൈറ്റില്‍ കയറി സര്‍ക്കാര്‍ വാഹനത്തിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു. ജനുവരി 25 കാലാവധി അവസാനിച്ച വണ്ടിയുമായാണ് എത്തിയതെന്ന് മനസിലാക്കിയ ഇയാള്‍ വാഹനത്തിനടുത്ത് വന്ന് ഉദ്യോഗസ്ഥരോട് ഈ വാഹനത്തിന് പിഴയീടാക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ജനുവരി 25 ന് നിങ്ങളുടെ വണ്ടിയുടെ പൊല്യൂഷന്‍ തീര്‍ന്നിട്ടുണ്ട്. ഇതിപ്പോള്‍ ഫെബ്രുവരി ആയില്ലേ. പിഴയടക്ക് സാറെ. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. ഒന്നും രണ്ടുമല്ല 5000 രൂപയാണ് മിനിയാന്ന് എന്നെ കൊണ്ട് അടപ്പിച്ചത്. എല്ലാവരും ജീവിക്കാന്‍ വേണ്ടിയാണ് സാറെ, നിങ്ങളുടെ വണ്ടിക്ക് മാത്രമെന്താ കൊമ്പുണ്ടോ’…
Read More » -
Kerala
തൃത്താലയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു
പാലക്കാട്: തൃത്താല സെന്ററില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു വയസ്സുള്ള കുട്ടി മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പട്ടാമ്പി താഴത്തേതില്‍ ഹൈസിന്‍ ആണ് മരിച്ചത്. ആലൂര്‍ ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പട്ടാമ്പി തൃത്താല റോഡില്‍ റൂട്ട് നടത്തുന്ന മുള്ളത്ത് എന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
Read More » -
Kerala
ജോസ് കെ.മാണിയുടെ മകള്‍ പ്രിയങ്കയ്ക്ക് പാമ്പു കടിയേറ്റു; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍
ആലപ്പുഴ: ജോസ് കെ.മാണി എംപിയുടെ മകള്‍ പ്രിയങ്കയെ പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ നിഷ ജോസ് കെ.മാണിയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ച് ഇന്നലെ വൈകിട്ടാണ് പാമ്പുകടിയേറ്റത്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പ്രിയങ്കയെ കടിച്ച പാമ്പ് ഏതാണെന്നു വ്യക്തമായിട്ടില്ല. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More » -
Kerala
കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍; പരിധിവിട്ടിട്ടില്ലെന്ന് മുരളീധരന്‍, പിന്തുണ
തിരുവനന്തപുരം: ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകവേ കൂടുതല്‍ വിശദീകരണവുമായി ശശി തരൂര്‍. ഇപ്പോള്‍ നടക്കുന്ന നാടകങ്ങളില്‍ കൂടുതല്‍ എണ്ണയൊഴിക്കാനില്ലെന്ന് തരൂര്‍ പറഞ്ഞു. പാര്‍ട്ടിക്ക് തന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികളുണ്ടെന്നാണ് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. തന്റെ കഴിവുകള്‍ പാര്‍ട്ടി വേണ്ടവിധത്തില്‍ വിനിയോഗിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ‘ഫെബ്രുവരി 26ന് വരേണ്ട പോഡ്കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആകുമെന്ന് കരുതിയില്ല. അഭിമുഖത്തിന്റെ തലക്കെട്ടിനോട് യോജിക്കുന്നില്ല. കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാം. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതിയാണ് ആഗ്രഹിക്കുന്നത്’- തരൂര്‍ വ്യക്തമാക്കി. ‘കോണ്‍ഗ്രസിന് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ മുന്നില്‍ മറ്റ് വഴികള്‍ ഉണ്ട്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടി വരും. ദേശീയ തലത്തില്‍ തിരിച്ചടിക്ക് സാദ്ധ്യതയുണ്ട്.ഘടകകക്ഷികള്‍ തൃപ്തരല്ല. എന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം. വോട്ട് ചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്.…
Read More » -
Kerala
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടുമടങ്ങാം; ‘തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും’ ഒരുക്കി സഹകരണ ബാങ്കുകള്‍
കാസര്‍ഗോഡ്: മധുരയിലെ സിപിഎം ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ടുമടങ്ങാന്‍ തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും ഒരുക്കി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകള്‍. നീലേശ്വരം കൊടക്കാട് ബാങ്കും കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കുമാണ് തീര്‍ത്ഥാടന യാത്രയും ടൂര്‍ പാക്കേജും ഒരുക്കിയത്. പഴനി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാനും സിപിഎം അഖിലേന്ത്യാ പാര്‍ട്ടി കോണ്‍ഗ്രസ് കാണാനുമുള്ള സൗകര്യമൊരുക്കുന്നതാണ് നീലേശ്വരം കൊടക്കാട് ബാങ്കിന്റെ തീര്‍ത്ഥാടന യാത്ര. പാര്‍ട്ടി കോണ്‍ഗ്രസും ഒപ്പം കൊടൈക്കനാലും കാണുന്ന രൂപത്തിലാണ് കയ്യൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ടൂര്‍ പാക്കേജ്. നീലേശ്വരം കൊടക്കാട് ബാങ്കിന്റെ 4 ദിവസത്തെ പാക്കേജിന് 4700 രൂപയാണ് ചാര്‍ജ്. ഏപ്രില്‍ 4ന് വൈകിട്ട് ആരംഭിച്ച് പിറ്റേ ദിവസം പഴനി, മധുര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും കണ്ട ശേഷം രാമേശ്വരത്തെത്തി താമസം. തൊട്ടടുത്ത ദിവസം രാമേശ്വരം ക്ഷേത്രവും ധനുഷ്‌കോടി അടക്കം വിവിധ സ്ഥലങ്ങളും സന്ദര്‍ശിക്കും. ഏപ്രില്‍ 7 ന് തിരികെ…
Read More » -
Crime
സ്വത്തിനെ ചൊല്ലി തര്‍ക്കം; ചെങ്ങന്നൂരില്‍ സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു; അനിയന്‍ പിടിയില്‍
ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അനിയിന്‍ ചേട്ടനെ കൊലപ്പെടുത്തി. ഉഴത്തില്‍ ചക്രപാണിയില്‍ വീട്ടില്‍ പ്രസന്നനാണ് കൊല്ലപ്പെട്ടത്. ഇന്ന പുലര്‍ച്ചെയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് അനിയന്‍ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. പലപ്പോഴും ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട പ്രസന്നന്‍ നേരത്തെ പ്രസാദിന്റെ കൈയും കാലും ഒടിച്ചിരുന്നു. ഇന്നലെ വൈകീട്ട് പ്രസന്നന്‍ മദ്യപിച്ച് വീട്ടിലെത്തി സ്വത്തിനെ ചൊല്ലി സഹോദരനുമായി കലഹിക്കുകയായിരുന്നു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയര്‍ പ്രസന്നന്റെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രസാദിനെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
മോദിയുടേത് ഫാഷിസ്റ്റ് സര്‍ക്കാരല്ല! നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഎം; ‘രഹസ്യരേഖ’യുമായി കേന്ദ്ര കമ്മിറ്റി
തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം. മുന്‍പ് അയച്ച കരടു രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അയച്ച രഹസ്യരേഖയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഘടകങ്ങള്‍ക്കാണ് രഹസ്യരേഖ കൈമാറിയത്. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സര്‍ക്കാര്‍ എന്നായിരുന്നു കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റെ നിലപാട്. ഇതു മയപ്പെടുത്തിയാണ് ഇപ്പോഴത്തെ മാറ്റം. നിയോഫാഷിസം എന്ന പുതിയ വിശേഷണവും രേഖയിലുണ്ട്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും കാലത്തെ ഫാഷിസത്തെ ക്ലാസിക്കല്‍ ഫാഷിസം എന്നും പില്‍ക്കാലത്തേത് നിയോഫാഷിസം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ മധുരയില്‍ ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായിട്ടാണ് കരടുരാഷ്ട്രീയ പ്രമേയം തയാറാക്കിയത്. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തി പുതിയ രഹസ്യരേഖ അയച്ച സിപിഎം നടപടി അപൂര്‍വമാണ്. മോദി സര്‍ക്കാരിനെ ആര്‍എസ്എസ് ഉല്‍പന്നമായി കണ്ടുകൊണ്ട് ഫാഷിസ്റ്റ് മുദ്രനല്‍കിയ സമീപനമാണ് മുന്‍കാല കോണ്‍ഗ്രസുകളിലെ സിപിഎം നിലപാട്. അതേസമയം, മോദിസര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടമെന്നാണ് സിപിഐ അടക്കമുള്ള മറ്റ് ഇടതു പാര്‍ട്ടികള്‍ വിശേഷിപ്പിക്കുന്നത്.
Read More » -
Kerala
പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ട്! കോണ്‍ഗ്രസിന് താക്കീതുമായി തരൂര്‍; രാഹുലുമായുള്ള കൂടിക്കാഴ്ചയിലും തൃപ്തിയില്ലെന്ന് പറയാതെ പറഞ്ഞ് വിശ്വപൗരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന മുന്നറിയിപ്പോടെയാണ് തരൂര്‍ ഇത്തവണ രംഗത്തുള്ളത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ‘പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ എനിക്കുണ്ട്’ തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ…
Read More »