
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍. എന്നാല്‍ ഉറപ്പിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാ കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുദര്‍ശന്‍ പറഞ്ഞു. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
അഫാനുമായുള്ള ഇഷ്ടം പെണ്‍സുഹൃത്തായ ഫര്‍സാനയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അഫാന്‍ വീട്ടില്‍ വന്ന് വിവാഹം ചെയ്ത് നല്‍കാമോയെന്ന് ചോദിച്ചിരുന്നതായി ഫര്‍സാനയുടെ സഹോദരന്‍ അമല്‍ മുഹമ്മദ് പറഞ്ഞു. അഫാന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വിവാഹത്തിന് തങ്ങള്‍ക്ക് സമ്മതായിരുന്നുവെന്നും അമല്‍ പ്രതികരിച്ചു.

അഞ്ചലിലെ കോളജില്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ചയാണെന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഫര്‍സാന വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. തിങ്കളാഴ്ച പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിനു എസ് നായരും പറഞ്ഞു. മൂന്നര മണിക്ക് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയെന്നാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
കല്ലറ പാങ്ങോട് പേരുമലയിലെ അഫാന്റെ വീട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ. ആദ്യം കൊലപ്പെടുത്തിയത് ഇവിടെ താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയെ.
പുല്ലമ്പാറ എസ്എന്‍ പുരം: പേരുമലയിലെ വീട്ടില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി.
പേരുമല ആര്‍ച്ച് ജംക്ഷ ന്‍സ്വന്തം വീട്ടിലെത്തി സഹോദരന്‍ അഹ്‌സാന്‍, ഫര്‍സാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പിച്ചു.