Month: February 2025

  • India

    മഹാ കുംഭമേളയിലെ ദുരന്തം ഉണ്ടായതോ ഉണ്ടാക്കിയതോ? സംശയം ബലപ്പെടുത്തി തെളിവുകള്‍, അന്വേഷണം

    ലഖ്‌നൗ: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് സംശയം ബലപ്പെടുന്നു. കുംഭമേള നിറുത്തിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാഹ്യശക്തികള്‍ മനഃപൂര്‍വം തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നോ എന്ന സംശയമാണ് അന്വേഷണ കമ്മീഷനുള്ളത്. ഇക്കാര്യത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിഷന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. കുംഭമേള കലക്കാന്‍ വിദ്ധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ തന്നെ കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി 16,000-ലധികം മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചു. ഇതില്‍ പലതും ഇപ്പോള്‍ സ്വിച്ച് ഓഫ് ആയതാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്. അന്വേഷണത്തില്‍ പല നമ്പരുകളുടെയും ഉടമസ്ഥരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് മുഖം തിരിച്ചറിയാന്‍ കഴിയുന്ന ആപ്പിന്റെ സഹായത്തോടെ ഗൂഢാലോചനക്കാരെ കണ്ടെത്താനുളള ശ്രമവും തുടങ്ങിയിട്ടുണ്ട്. സനാതന ധര്‍മ്മത്തെ ഇടിച്ചുതാഴ്ത്താന്‍ ഒരു ഗുഢാലോചനയ്ക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി…

    Read More »
  • Crime

    കലോത്സവ കലാപം: കെഎസ്യുക്കാരെ ആംബുലന്‍സില്‍ കയറ്റിയതിന് എസ്ഐക്ക് സസ്‌പെന്‍ഷന്‍

    തൃശൂര്‍: ഡിസോണ്‍ കലോത്സവത്തിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെഎസ്യുക്കാരെ ആംബുലന്‍സില്‍ കയറ്റിയതിന് എസ്ഐക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. പ്രദീപിനെതിരെയാണ് നടപടി. SFIക്കാര്‍ വളഞ്ഞപ്പോള്‍ KSUക്കാരെ സ്ഥലത്തു നിന്ന് മാറ്റാന്‍ ശ്രമിച്ചതാണ് ഇന്‍സ്‌പെക്ടര്‍ക്ക് വിനയായത്. ആംബുലന്‍സ് SFIക്കാര്‍ പിന്നീട് ആക്രമിച്ചിരുന്നു. മാളയില്‍ നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിലാണ് കെ എസ് യു – എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എസ് എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്യുവും ആരോപിച്ചു. പൊലീസെത്തിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്.  

    Read More »
  • Kerala

    ഒളിച്ചുകളിക്കിടെ നാലരവയസുകാരി ടാര്‍ വീപ്പയില്‍ കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാസേന

    കാസര്‍കോട്: ഒളിച്ചുകളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ ടാര്‍ വീപ്പയിലേക്ക് ഇറങ്ങി കുടുങ്ങിയ നാലരവയസുകാരിയെ രക്ഷിച്ചു. മുട്ടിന് മുകളില്‍ വരെ ടാറില്‍ മുങ്ങി പുറത്തിറങ്ങാനാവാത്തവിധം കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേനയെത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചട്ടഞ്ചാല്‍ എംഐസി കോളേജിന് സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. അതിനിടയില്‍ വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറില്‍ മുങ്ങി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടന്‍ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. വെയിലേറ്റ് ടാര്‍ ഉരുകിയ നിലയിലായിരുന്നു. ഈ സമയത്താണ് ഫാത്തിമ വീപ്പയില്‍ ഇറങ്ങിയത്. പിന്നീട് ടാര്‍ തണുത്ത് കട്ടിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. 30 ലിറ്റര്‍ ഡീസല്‍ വീപ്പയിലേക്ക്…

    Read More »
  • Crime

    നടിയുടെ പരാതി; മണിയന്‍പിള്ള രാജുവിനെതിരേയും കുറ്റപത്രം സമര്‍പ്പിച്ചു

    കൊച്ചി; ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരേ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം. കേസില്‍ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നടനെതിരേ സാഹചര്യത്തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടനും എം.എല്‍.എ യുമായ മുകേഷിനെതിരേ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. നേരത്തേ നടിയുടെ പരാതിയില്‍ നടന്മാരായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവരുടെപേരില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിന് നടന്‍ മണിയന്‍പിള്ള രാജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ വിച്ചു, നോബിള്‍ എന്നിവരുടെപേരിലുമാണ് കേസെടുത്തിരുന്നത്. മരടിലെ വില്ലയില്‍ വെച്ച് നടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് മുകേഷിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്‌ക്കെതിരായി നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ…

    Read More »
  • Crime

    ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ‘ബാലരാമപുരം’ ശ്രീതുവിനെതിരെ 3 പേര്‍ പരാതി നല്‍കി

    തിരുവനന്തപുരം: ബാലരാമപുരത്ത് 2 വയസ്സുകാരി ദേവേന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെതിരെ തൊഴില്‍ തട്ടിപ്പ് ആരോപണങ്ങളും. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ശ്രീതു പലരില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ശ്രീതു താന്‍ ഉയര്‍ന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥയാണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2 ലക്ഷം രൂപ ശമ്പളമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിക്കുമെന്നും വാഗ്ദാനം നല്‍കി ശ്രീതു പണം തട്ടിയതായി മൂന്നുപേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരില്‍നിന്ന് ഇന്നലെ പൊലീസ് മൊഴിയെടുത്തു. പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പെടെ ഇവരുടെ കെണിയില്‍പെട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നല്‍കാനായി ജ്യോത്സ്യന്‍ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നല്‍കി. ആറേഴു മാസം മുന്‍പ് അവസാനമായി കാണുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ…

    Read More »
  • Crime

    സൗന്ദര്യമില്ല, സ്ത്രീധനം പോരാ! എളങ്കൂരില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം

    മലപ്പുറം: എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കഴിഞ്ഞ് വ്യാഴാഴ്ച്ചയാണ് പൂക്കോട്ടുപാടം സ്വദേശിനി വിഷ്ണുജയെ(25) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗന്ദര്യവും സ്ത്രീധനം കുറവാണ് എന്ന പേരില്‍ വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവ് പ്രബിന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് വിഷ്ണുജ ആത്മഹത്യ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. ‘തന്റെ ജോലി കണ്ടിരിക്കേണ്ട, നിന്റെ ആവശ്യത്തിന് ജോലി കണ്ടുപിടിക്കണ’മെന്ന് ഭര്‍ത്താവ് വിഷ്ണുജയോട് രൂക്ഷമായി പറഞ്ഞിരുന്നു. പ്രബിന്റെ ഈ നിലപാട് കാരണം ഒരു ജോലിക്ക് വേണ്ടി വിഷ്ണുജ കഠിനപരിശ്രമം നടത്തിയിരുന്നു. തടിയില്ല, സൗന്ദര്യമില്ല എന്നതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വണ്ടിയില്‍ പോലും വിഷ്ണുജയെ കയറ്റാറുണ്ടായിരുന്നില്ല. രണ്ടു വര്‍ഷത്തെ മകളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നുവെന്ന്- വിഷ്ണുജയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മഞ്ചേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സൗന്ദര്യമില്ല, ജോലിയില്ല, സ്ത്രീധനം കുറവ് എന്നീ കാരണങ്ങള്‍ കാണിച്ച് ഭര്‍ത്താവ് പ്രബിന്‍ വിഷ്ണുജയെ മാനസികമായി ഉപദ്രവിക്കാറുണ്ടെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.…

    Read More »
  • Crime

    പറവൂരില്‍ പൂജയുടെ മറവില്‍ പീഡനം; സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടു

    എറണാകുളം: പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ഇവരുടെ സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍, പരാതി നല്‍കിയ അമ്മയ്ക്കും മക്കള്‍ക്കും മാനസിക പ്രശ്നങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇവരെ പറവൂരിലുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റി. പൂജ ചെയ്യാനെത്തിയ തത്തപ്പള്ളി സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.  

    Read More »
  • Crime

    ബലാത്സംഗ കേസില്‍ മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവ്; കുറ്റപത്രം സമര്‍പ്പിച്ചു

    കൊച്ചി: മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം(എസ്ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിയുടെ മൊഴിപ്രകാരമുള്ള കുറ്റം തെളിഞ്ഞുവെന്നും മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നുമാണ് കുറ്റപത്രം പറയുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടിതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷ് പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായി ലഭിച്ചിട്ടുണ്ട്. കൂടാതെ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പും മുകേഷിനെതിരെ ചുമത്തിയിട്ടുണ്ട്. താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആലുവ സ്വദേശിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസടുത്തത്.  

    Read More »
  • Kerala

    കുറിക്ക് കൊള്ളുംവിധം പറയാന്‍ അറിയാം; മുഖ്യനെതിരായ ചാക്കോയുടെ പ്രസംഗം പുറത്ത്

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന എന്‍.സി.പി സംസ്ഥാന പ്രസിഡിന്റ് പി.സി ചാക്കോയുടെ പ്രസംഗം പുറത്ത്. മന്ത്രിമാറ്റത്തിന് മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ചാക്കോയുടെ വിമര്‍ശനം. കുറിക്ക് കൊള്ളും വിധം മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ തനിക്കറിയാമെന്ന് പി.സി ചാക്കോ എന്‍സിപി തിരിവനന്തപുരം ജില്ലാ നേതൃയോഗത്തില്‍ പ്രസംഗിച്ചതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഇത് ആരോ റെക്കോഡ് ചെയ്ത് പുറത്തുവിടുകയായിരുന്നു. എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കുറേ നാളായി വലിയ തോതില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. നേരത്തെ അച്ചടക്കനടപടി നേരിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ആറ്റുകാല്‍ സജിയും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കുറേക്കാലമായി രൂക്ഷമാണ്. സജിയെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ നിലവിലെ ജില്ലാ കമ്മിറ്റിയിലുമുണ്ട്. കഴിഞ്ഞ തവണ ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം പി.സി ചാക്കോയ്ക്കെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ജില്ലാ കമ്മിറ്റി യോഗം നടന്നത്. സംഭവത്തെക്കുറിച്ച് പി.സി ചാക്കോ പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുള്ളവരും വിഷയത്തില്‍ വ്യക്തമായ…

    Read More »
  • India

    ഫീസ് വൈകിയതിന് അഞ്ചു വയസ്സുകാരനെ പിടിച്ചുവച്ചു; അച്ഛന്റെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ്

    മുംബൈ: ആയിരം രൂപ ഫീസ് കുടിശിക അടയ്ക്കാന്‍ വൈകിയതിന് അഞ്ചു വയസ്സുകാരനായ വിദ്യാര്‍ഥിയെ പിടിച്ചുവച്ച പ്രിന്‍സിപ്പലിനും കോഓര്‍ഡിനേറ്റര്‍ക്കും എതിരെ കേസെടുത്തു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സീവുഡ്‌സ് സെക്ടര്‍ 42ലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണു നടപടി. ”സ്‌കൂള്‍ സമയം കഴിഞ്ഞ് മകനെ കൂട്ടാന്‍ ചെന്നപ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം കണ്ടില്ല. ക്ലാസ് ടീച്ചറോട് ചോദിച്ചപ്പോള്‍ മാനേജ്‌മെന്റിനോടു സംസാരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഫീസ് മുഴുവന്‍ അടയ്ക്കാത്തവരെ ഡേകെയറില്‍ ഇരുത്തുകയാണ് രീതിയെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു. ആയിരം രൂപ ഉടന്‍ അടച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അധികൃതര്‍ തയാറാകാതെ വന്നതോടെ സ്ഥലം എംഎല്‍എ മന്ദാ മാത്രയെ വിവരം അറിയിച്ചു. അവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 28ന് രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ മകനെ ക്ലാസില്‍ കയറ്റാതെ ഡേകെയര്‍ മുറിയില്‍ ഇരുത്തിയെന്നു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പരാതിക്കാരന്‍ പറഞ്ഞു.

    Read More »
Back to top button
error: