Month: February 2025

  • Crime

    നഗരസഭാ കൗണ്‍സിലറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; പ്രതി പിടിയില്‍

    ആലപ്പുഴ: നഗരസഭാ കൗണ്‍സിലറെ ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയില്‍. പാലസ് വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ഫൈസലിനെ ആക്രമിച്ച കേസില്‍ മംഗലം വാര്‍ഡില്‍ കാഞ്ഞിരംചിറ ചാക്കാലനിലം നികര്‍ത്തില്‍ നിധീഷിനെ(38)യാണ് സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലയച്ചു. വെള്ളിയാഴ്ച രാത്രി ഏട്ടേമുക്കാലിനായിരുന്നു സംഭവം. കൊട്ടാരം ഭാഗത്തുനിന്ന് മുക്കവലയ്ക്കല്‍ റോഡിലൂടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണത്തിനിരയായത്. റോഡിന്റെ രണ്ടു വശങ്ങളില്‍ നിര്‍ത്തിയിരുന്ന ബൈക്കുകള്‍ക്ക് നടുവിലൂടെ ഫൈസല്‍ ബൈക്ക് ഓടിച്ചു പോയപ്പോള്‍ നിധീഷ് അസഭ്യം പറഞ്ഞ് ഹെല്‍മെറ്റുകൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്കു പരിക്കുപറ്റിയ ഫൈസല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സൗത്ത് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഇന്‍സ്പെക്ടര്‍ കെ. ശ്രീജിത്ത്, എസ്.ഐ. മാരായ ഉണ്ണിക്കൃഷ്ണന്‍ നായര്‍, മനോജ്, ഷാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  

    Read More »
  • LIFE

    ”ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായി”

    ഡബ്ല്യു.സി.സിയില്‍ ചേര്‍ന്നതോടെ പലരും ശത്രുപക്ഷത്തായെന്ന് ചലച്ചിത്രതാരം പത്മപ്രിയ. അഭിനയത്തില്‍നിന്ന് ഇടവേള എടുത്ത സമയമായിരുന്നു ഡബ്ല്യു.സി.സിയില്‍ ചേരുന്നത്. അതുകൊണ്ട് തന്നെ ഡബ്യൂ.സി.സി അംഗത്വം കരിയറിനെ ബാധിച്ചോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. പക്ഷേ, ചുറ്റും പ്രവര്‍ത്തിച്ചിരുന്ന ആളുകളുടെ തന്നോടുള്ള കാഴചപ്പാട് മാറിയെന്നും അത് സെറ്റില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ‘സിനിമയും ജീവിതവും’ എന്ന വിഷയത്തില്‍ സരസ്വതി നാഗരാജനുമായി സംസാരിക്കുകായിരുന്നു പത്മപ്രിയ. സിനിമ, സാഹിത്യത്തിന്റെ തുടര്‍ച്ചയല്ല എന്നത് സത്യമാണ്. പക്ഷേ, സിനിമയും സാഹിത്യവും രണ്ട് വ്യത്യസ്ത മേഖലകളല്ല. ഒരു കഥ പറയാന്‍ ഒരുപാട് കലാരൂപങ്ങളില്‍ നിന്ന് പലതും സ്വീകരിക്കുന്ന മാധ്യമമാണ് സിനിമ. അത്, ചിലപ്പോള്‍ സംഗീതമാകാം, കലാസംവിധാനമാകാം, മേക്കപ്പാകാം. ഒരു കഥ പറയാനായി വിവിധ തരത്തിലുള്ള കലാരൂപങ്ങള്‍ ഒത്തുരുകയാണ് സിനിമയിലെന്നും അവര്‍ പറഞ്ഞു. സിനിമയില്‍ കഥാപാത്രങ്ങളെ വളരെ ലളിതമായാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. സാരിയൊക്കെ ഉടുക്കുന്ന ആളേയല്ല ഞാന്‍. ഞാനൊരു നഗരവാസിയാണ്. സ്പോര്‍ട്‌സ് എനിക്ക് ഇഷ്ടമാണ്. കാഴ്ചയില്‍ ലക്ഷ്മിയുടെ…

    Read More »
  • Crime

    അമ്മയില്ലാത്ത സമയത്ത് 11കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍; സംഭവം തിരുവനന്തപുരത്ത്

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ പിടിയില്‍. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈല്‍സ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. കുട്ടി സ്‌കൂള്‍ അധികൃതരോടാണ് ആദ്യം കാര്യം പറഞ്ഞത്. പ്ലബ്ബിംഗ് തൊഴിലാളിയായ രണ്ടാനച്ഛന്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്തിടെയാണ് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ താമസം തുടങ്ങിയത്. അമ്മ ജോലിക്ക് പോകുമ്പോള്‍ പലതവണ ഉപദ്രവിച്ചെന്നാണ് കുട്ടി സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.  

    Read More »
  • LIFE

    വാഷിംഗ് മെഷീന്‍ ഈ ദിക്കില്‍ അല്ലാതെ മറ്റൊരിടത്തും വയ്ക്കരുതേ…

    വീട് വയ്ക്കുമ്പോഴും വീട്ടിലെ സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും പ്രധാനമായും പരിഗണിക്കേണ്ട ഒന്നാണ് വാസ്തു. ഇന്നത്തെ കാലത്ത് നിരീശ്വരവാദികളില്‍ പോലും വാസ്തു വിശ്വസിക്കുന്നവരുണ്ട്. വാസ്തു പ്രകാരമല്ല വീട് പണിയുന്നതെങ്കില്‍ പല ദോഷങ്ങളും സംഭവിക്കാനിടവരാം. വീട്ടിലെ ഓരോ സാധനത്തിനും എന്നപോലെ വാഷിംഗ് മെഷീനും അലക്കുകല്ലിനും വാസ്തുപ്രകാരം സ്ഥാനമുണ്ട്. ഒരു വീടിന് പ്രധാനമായും എട്ട് ദിക്കുകളാണുള്ളത്. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, തെക്ക്-കിഴക്ക്, തെക്ക്- പടിഞ്ഞാറ്, വടക്ക്-കിഴക്ക്, വടക്ക്- പടിഞ്ഞാറ്. നാല് കോണുകളും ഉണ്ട്. വാഷിംഗ് മെഷീനോ അലക്ക് കല്ലോ വയ്ക്കാന്‍ പാടില്ലാത്ത ദിശകള്‍ നമ്മുടെ വീട്ടിലേയ്ക്ക് ശുദ്ധവായുവും സൂര്യപ്രകാശവും എല്ലാ അനുകൂല ഘടകങ്ങളും കടന്നുവരുന്ന കോണാണ് ഈശാനകോണ്‍ അഥവാ വടക്ക്- കിഴക്കേ മൂല. ഇവിടം ഏറ്റവും വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ വീട്ടില്‍ ഐശ്വര്യവും ഉയര്‍ച്ചയും അഭിവൃദ്ധിയും ധനവും സമ്പത്തും ആരോഗ്യവും ഉണ്ടാവുകയുള്ളൂ കന്നിമൂല (തെക്ക്-പടിഞ്ഞാറേ മൂല),അഗ്‌നികോണ്‍ (തെക്ക്- കിഴക്കേ മൂല) ലക്ഷ്മീവാസമുള്ള ഇവിടെ അഗ്‌നിയും ജലവും വരാന്‍ പാടില്ല. ഇവിടെ ജലം വന്നാല്‍ സര്‍വനാശം…

    Read More »
  • Crime

    വീട്ടുജോലിക്കാരിയുമായി അവിഹിതമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍, ഭാര്യയും ഗുണ്ടാസംഘവും അറസ്റ്റില്‍

    ബംഗളൂരു: വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അയാളുടെ കാല്‍ തല്ലിയൊടിക്കാന്‍ ക്വേേട്ടഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കല്‍ബുര്‍ഗിയിലെ ഗാസിപുരിലാണ് സംഭവം. ഭാര്യ ഉമാദേവിക്കൊപ്പം ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നംഗസംഘത്തെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഗാസിപുര്‍ അട്ടാര്‍ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരുക്കേറ്റ വെങ്കടേഷ് ഇപ്പോഴും ചികിത്സയിലാണ്. ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരാണ് പിടിയിലായ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങള്‍. ഇക്കഴിഞ്ഞ ജനുവരി 18ന് രാത്രിയില്‍ വീട്ടിലേക്ക് വരുന്നതിനിടെ നടുറോഡില്‍ വച്ചായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിറുത്തിയശേഷം വടികളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിറ്റേദിവസം വെങ്കടേശിന്റെ മകന്‍ അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ചോദ്യംചെയ്യലില്‍ വെങ്കടേശിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. കാലുകള്‍ മാത്രമേ ഒടിക്കാവൂ എന്നും പ്രത്യേകമായി ആവശ്യപ്പെട്ട ഉമാദേവി ക്വട്ടേഷന്‍ ഏറ്റെടുക്കാനുളള…

    Read More »
  • Crime

    വിവിധ രാഷ്ട്രീയക്കാര്‍ക്കും ആനന്ദകുമാറിനും പണം നല്‍കി; ‘സ്‌കൂട്ടര്‍’ അനന്തുവിന്റെ വെളിപ്പെടുത്തല്‍

    കൊച്ചി: രാഷ്ട്രീയക്കാര്‍ക്ക് അടക്കം പണം നല്‍കിയിട്ടുണ്ടെന്ന് പാതി വില തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണന്‍. പേരുകള്‍ ഇപ്പോള്‍ പറയുന്നില്ല. അന്വേഷണത്തില്‍ അതെല്ലാം വ്യക്തമാകും. സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ കെ എന്‍ ആനന്ദകുമാറിനും പണം നല്‍കിയിരുന്നുവെന്നും അനന്തുകൃഷ്ണന്‍ വ്യക്തമാക്കി. കൊച്ചിയില്‍ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോഴായിരുന്നു അനന്തുവിന്റെ പ്രതികരണം. ആനന്ദകുമാര്‍ സാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആരംഭിച്ചത്. ഇതിലേക്ക് സംഘടനകള്‍ വന്നതും. തന്നെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണ്. ആനന്ദകുമാര്‍ പറഞ്ഞിട്ട് ഒട്ടേറെ പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നും അനന്തു കൃഷ്ണന്‍ അറിയിച്ചു. എഎന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ സംഘടന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയായി വന്നതു മാത്രമാണ് എന്നും അനന്തു കൃഷ്ണന്‍ പറഞ്ഞു. കടവന്ത്ര പൊന്നുരുന്നിയിലെ ഓഫീസില്‍ പൊലീസ് അനന്തു കൃഷ്ണനെ എത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് പനമ്പിള്ളി നഗറിന് സമീപത്തെ സോഷ്യല്‍ ബീ അവഞ്ച്വേഴ്സ് ഓഫീസിലും പൊലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തിരുന്നു. അനന്തുവിന്റെ…

    Read More »
  • India

    ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

    റായ്പുര്‍: ഛത്തീസ്ഗഢില്‍ 31 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ബിജാപുര്‍ ജില്ലയിലാണ് ഞായാറാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലാണ് സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ആദ്യഘട്ടത്തില്‍ 12 മാവോവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍, 31 പേരെ വധിച്ചതായി പിന്നീട് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് സ്ഥിരീകരിക്കുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിവസങ്ങള്‍ക്ക് മുന്‍പ് ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏട്ടുമാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ജനുവരി 31-ന് സുരക്ഷാസേന നടത്തിയ മാവോവാദി ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലില്‍ എട്ടുമാവോവാദികളെ വധിച്ചത്. ഇതിനുപിന്നാലെയാണ് ബിജാപുരില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

    Read More »
  • Movie

    ‘സില്‍ക്കി’നെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍!

    മാദക സുന്ദരിയായി അറിയപ്പെട്ടിരുന്നെങ്കിലും സൂപ്പര്‍താര സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് സില്‍ക്ക് സ്മിത. ആന്ധ്രപ്രദേശ് സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് സില്‍ക്ക് സ്മിതയായി ലോകം അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നത്. കുടുംബം ദാരിദ്ര്യത്തില്‍ മുങ്ങിയതോടെയാണ് തമിഴ്നാട്ടിലേക്ക് താരം എത്തുന്നത്. പിന്നീട് വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടി ചക്രം എന്ന ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെട്ടു. ഈ സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടിയുടെ കരിയര്‍ മാറിമറിയുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും നടിയുടെ ഓര്‍മ്മകള്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. തെന്നിന്ത്യ ഒട്ടാകെ നിറസാന്നിധ്യമായിരുന്ന സില്‍ക്കിനെ ആരാധിച്ചിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലും പൊതുസമൂഹത്തിനിടയിലും നടിക്ക് വളരെ മോശമായ അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്നതുകൊണ്ട് ജീവിതത്തിലും അവര്‍ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചവരാണ് ഭൂരിഭാഗം ആളുകളും.…

    Read More »
  • Crime

    മലപ്പുറത്ത് യുവാവിന് വെട്ടേറ്റ സംഭവം; പ്രണയം വിലക്കിയതിലുള്ള വിരോധമെന്ന് പൊലീസ്

    മലപ്പുറം: വേങ്ങരയ്ക്ക് സമീപം വീണാലുക്കലില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ പ്രണയം വിലക്കിയതിലുള്ള വിരോധമാണെന്ന് പൊലീസ്. 28കാരനായ സുഹൈബിനെ 18കാരനായ റാഷിദാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം മലപ്പുറം സ്വദേശിയായ റാഷിദ് പൊലീസില്‍ കീഴടങ്ങി. ബന്ധുവായ പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സുഹൈബ് റാഷിദിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ വൈരാഗ്യമാണ് വധശ്രമത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ റാഷിദുമായി മുന്‍ പരിചയമില്ലെന്നും മുന്‍പ് നേരില്‍ കണ്ടിട്ട് പോലുമില്ലെന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൈബ് പൊലീസിന് മൊഴി നല്‍കിയത്. ഇന്നലെ രാത്രിയാണ് മദ്രസ അദ്ധ്യാപകനായ സുഹൈബിനെ വീടിന് സമീപത്ത് വച്ച് വെട്ടിയത്. വീണാലുക്കലിലെത്തിയ പ്രതി ആദ്യം സുഹൈബിന്റെ വീട് നാട്ടുകാരോട് ചോദിച്ചുറപ്പിച്ച ശേഷം ഇയാളെ കാത്ത് മണിക്കൂറോളം വഴിയില്‍ നിന്നു. ഒമ്പത് മണിയോടെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സുഹൈബിനെ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി റാഷിദ് വെട്ടുകയായിരുന്നു. വീട്ടിലേക്കോടിയ സുഹൈബിനെ പിന്തുടര്‍ന്ന് ആക്രമിച്ചു. കൈയിലും കാലിലും പുറത്തുമായി ഏഴ് തവണ വെട്ടി. നാട്ടുകാര്‍ ഓടികൂടിയതോടെ…

    Read More »
  • India

    യുവതിക്ക് താലി ഉടന്‍ മടക്കി നല്‍കണം; കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

    ചെന്നൈ: യുവതിയുടെ താലിമാല പിടിച്ചുവച്ച കസ്റ്റംസ് നടപടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി മദ്രാസ് ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശിയായ യുവതിയില്‍ നിന്നാണ് താലിമാല അടക്കമുള്ള സ്വര്‍ണം കസ്റ്റംസ് പിടിച്ചുവച്ചത്. വിവാഹിതരായ സ്ത്രീകള്‍, പ്രത്യേകിച്ചു നവവധുക്കള്‍ കനമേറിയ താലിമാല ധരിക്കുന്നത് സ്വാഭാവികമാണെന്നും അത് മതപരമായ ആചാരം കൂടിയാണെന്നും അടിയന്തരമായി താലി മടക്കി നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അപമര്യാദപരമായ പെരുമാറ്റത്തില്‍ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2023 ഡിസംബര്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃമാതാവിനും ഭര്‍തൃസഹോദരിക്കും ഒപ്പമാണ് ശ്രീലങ്കന്‍ സ്വദേശിയായ താനുഷിക ചെന്നൈയില്‍ വിവാഹശേഷം എത്തുന്നത്. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. 11 പവന്റെ താലി അടക്കം 288ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് യുവതിയില്‍ നിന്ന് പിടിച്ചുവച്ചത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ഗ്രീന്‍ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം കോടതി തള്ളി. സത്യവാങ്മൂലം നല്‍കാതെ വിദേശ പൗരന്മാര്‍ക്ക് അളവില്‍…

    Read More »
Back to top button
error: