Month: February 2025
-
India
ലുധിയാന ലക്ഷ്യമിട്ട് കേജ്രിവാള്‍? പഞ്ചാബില്‍ പാളയത്തില്‍ പട, എഎപിയുടെ അടിയന്തര യോഗം നാളെ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. പാര്‍ട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി. ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു. മുപ്പതോളം എഎപി എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നാണു പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഈ പശ്ചാത്തലത്തിലാണു എഎപി തിരക്കിട്ടു യോഗം ചേരുന്നത്. പഞ്ചാബിലെ എഎപിയില്‍ ഭിന്നിപ്പുണ്ടാകുമെന്നും സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പറഞ്ഞിരുന്നു. 2022ലെ തിരഞ്ഞെടുപ്പില്‍ 92 സീറ്റുമായാണ് എഎപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റിലേ വിജയിക്കാനായുള്ളൂ. ”ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കേജ്രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണു നല്‍കിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തില്‍ കേജ്രിവാള്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ്…
Read More » -
LIFE
ദാമ്പത്യത്തില്‍ സംഭവിച്ചത് ആ സിനിമയില്‍ നടന്നതോ? മൂന്ന് വര്‍ഷം പിരിഞ്ഞു കഴിഞ്ഞു…
മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ ക്യാമറാമാനാണ് സുജിത് വാസുദേവ്. മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, എസ്റ, ലൂസിഫര്‍, തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളില്‍ വിരിഞ്ഞവയാണ്. സംവിധാനത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുജിത് വാസുദേവ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ ലോകം തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. നടി മഞ്ജു പിള്ളയായിരുന്നു സുജിത്തിന്റെ ഭാര്യ. ഈയ്യടുത്തായിരുന്നു ഇരുവരും വിവാഹമോചിതരാകുന്നത്. 2000 ലായിരുന്നു വിവാഹം. 2024ലാണ് വിവാഹ ബന്ധം വേര്‍പെടുത്തുന്നത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജിത് വാസുദേവ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. താന്‍ സംവിധാനം ചെയ്ത സിനിമയായ ജെയിംസ് ആന്റ് ആലീസ് ജീവിതത്തില്‍ പ്രതിഫലിച്ചുവോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുജിത് വാസുദേവ്. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ”പ്രതിഫലിച്ചിരുന്നുവെങ്കില്‍ നേരെ തിരിച്ചായിരിക്കുമല്ലോ സംഭവിക്കുക. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാഹമോചിതരുമായി.…
Read More » -
Crime
മദ്യപിച്ച് അതിവേഗത്തില്‍ ഔദ്യോഗിക വാഹനം ഓടിച്ചു, ഡിവൈഎസ്പി അറസ്റ്റില്‍
ആലപ്പുഴ: മദ്യപിച്ച് അമിതവേഗത്തില്‍ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തില്‍ ഡിവൈ. എസ്.പി അറസ്റ്റില്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. അനിലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞദിവസം രാത്രിയില്‍ ആലപ്പുഴ ചന്തിരൂരില്‍ വച്ച് അരൂര്‍ പൊലീസ് അമിതവേഗത്തില്‍ വന്ന ഡിവൈ.എസ്.പിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചത് എന്നാണ് ഡിവൈ.എസ്.പി നല്‍കിയ മൊഴി. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് മനുഷ്യജീവന് ആപത്തുണ്ടാകും വിധം കാറോടിച്ചെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.
Read More » -
Crime
കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍
കോയമ്പത്തൂര്‍: കോഴിക്കോട് വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
Read More » -
Crime
തൃക്കാക്കരയില്‍ എ.എസ്.ഐയുടെ തല കല്ലെറിഞ്ഞു പൊട്ടിച്ചു, ഏഴു തുന്നല്‍; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
കൊച്ചി: തൃക്കാക്കരയില്‍ എ.എസ്.ഐയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ചു. തൃക്കാക്കര എ.എസ്.ഐ. ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എ.എസ്.ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലുകൊണ്ട് എ.എസ്.ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എ.എസ്.ഐ.യുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്. പൊലീസിനും രക്ഷയില്ല! അമ്പലമേട് സ്റ്റേഷനില്‍ പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു, മേശയുടെ ഗ്ലാസ് ഉടച്ചു ഏതാനുംനാളുകള്‍ക്ക് മുമ്പ് കൊച്ചി നഗരത്തിലും പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയ്ക്ക് നേരേയാണ് അന്ന് ആക്രമണമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പംനില്‍ക്കുന്നത് ചോദ്യംചെയ്തതിന് യുവാവ് ഇടിവള ഉപയോഗിച്ചാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചത്. ഇതിനുപിന്നാലെയാണ് തൃക്കാക്കരയിലും പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.
Read More » -
Crime
സൗജന്യമായി ഇറച്ചി നല്‍കിയില്ല; കടയ്ക്കു മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരന്‍, അറസ്റ്റ്
തേനി: ഇറച്ചി സൗജന്യമായി നല്‍കാത്തതിന്റെ വിരോധത്തില്‍ ശ്മശാന ജീവനക്കാരന്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ടു. തേനി പഴനിചെട്ടിപ്പട്ടിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മണിയരശന്‍ എന്നയാളുടെ ‘സംഗീത മട്ടണ്‍സ്റ്റാളി’ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മട്ടണ് ഉയര്‍ന്നവിലയാണെന്നും സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു. ശ്മശാനത്തില്‍ കുഴിച്ചിട്ട മൃതദേഹമാണു കുമാര്‍ പുറത്തെടുത്തതെന്നാണു നിഗമനം. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നെന്നും അസ്ഥികള്‍ പുറത്തുകണ്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കുറച്ചു ദിവസം മുന്‍പ് മരിച്ച യുവതിയുടെ മൃതദേഹമാണ് കുമാര്‍ ഉപേക്ഷിച്ചതെന്നാണു നിഗമനം. വിവരമറിഞ്ഞതോടെ ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു.…
Read More » -
Kerala
അമ്മ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം; പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: സ്‌കൂട്ടര്‍ റോഡരികിലെ താഴ്ചയിലേക്കു മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. കൊടിയത്തൂര്‍ കാരാട്ട് മുജീബിന്റെ മകള്‍ ഫാത്തിമ ജിബിന്‍(18) ആണ് മരിച്ചത്. ചേന്ദമംഗലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ (ഞായർ) വൈകീട്ട് ഏഴരയോടെ മുക്കം ഹൈസ്‌കൂള്‍ റോഡിലായിരുന്നു അപകടം. കുറ്റിപ്പാലയില്‍നിന്ന് അഗസ്ത്യന്‍മുഴിയിലേക്ക് വരുന്നതിനിടെ മാതാവ് നെജിനാബി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഇറക്കത്തില്‍ നിയന്ത്രണംവിടുകയും വൈദ്യുതത്തൂണിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമ ജിബിന്റെ ജീവന്‍രക്ഷിക്കാനായില്ല. ഈ വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവ് മറ്റൊരു ബൈക്കിലുണ്ടായിരുന്നു. ഫാത്തിമ ജിബിന്റെ സഹോദരങ്ങള്‍ ഫാത്തിമ റെന, റാസി (ഇരുവരും ജി.എം.യു.പി. സ്‌കൂള്‍ കൊടിയത്തൂര്‍.)
Read More » -
India
ബി.ജെ.പി ഫണം വിടർത്തുന്നു: ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദിന് ശിവ് പുരി എന്ന് പേരിടുമെന്ന് പുതിയ എംഎൽഎ
ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് മാറ്റുമെന്ന് ബിജെപി നേതാവും മണ്ഡലത്തിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ മോഹൻ സിംഗ് ബിഷ്ത് പറയുന്നു. അധികാരമേറ്റ ഉടൻ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടിയുടെ അദീൽ അഹമ്മദിനെ 17,578 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഹൻ സിംഗ് ബിഷ്ത് പരാജയപ്പെടുത്തിയത്. ‘മുസ്തഫാബാദിന്റെ പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് മാറ്റും. ഇത് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയ പാർട്ടികൾ എന്തിനാണ് മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ ഇത്ര നിർബന്ധം കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം? ‘മുസ്തഫ’ എന്ന പേരിൽ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും.’ മോഹൻ സിംഗിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. മുസ്ലീം…
Read More » -
Kerala
ഭർത്താവുമായി പിണങ്ങി ജീവിച്ച യുവതിക്ക് ഗുളിക നൽകി ബോധം കെടുത്തി മന്ത്രവാദി നഗ്നചിത്രങ്ങൾ പകർത്തി; ഭീക്ഷണിപ്പെടുത്തി 61 ലക്ഷം രൂപയും തട്ടിയെടുത്തു: സംഭവം ചാവക്കാട്
തൃശൂർ: ഭർത്താവുമായുള്ള പ്രശ്നങ്ങൾക്ക് മന്ത്രവാദത്തിലൂടെ പരിഹാരം കാണാമെന്ന് വിശ്വസിപ്പിച്ച് ലൈംഗീകമായി പീഡിപ്പിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ മന്ത്രവാദിയും സഹായിയും അറസ്റ്റിൽ. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), സഹായി ഷക്കീർ (37) എന്നിവരെയാണ് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുടെ വീട്ടിലേക്കു മന്ത്രവാദിയുടെ ശിഷ്യനെന്നു വിശ്വസിപ്പിച്ചാണ് ഷക്കീർ എത്തിയത്. തലവേദനയുടേതെന്നു പറഞ്ഞു ഗുളിക നൽകി ബോധം കെടുത്തി നഗ്നചിത്രങ്ങൾ പകർത്തി. പിന്നീട് ഭർത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങൾ കാണിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ ഗുരുവാണെന്നു പറഞ്ഞ് താജുദ്ദീൻ യുവതിയുടെ വീട്ടിലെത്തി മരുന്നു നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിക്കുകയും ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി 60 ലക്ഷം രൂപ കൈക്കലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.…
Read More » -
India
കെട്ടിയോൻ ചത്താലെന്താ, അമ്മായി അമ്മേടെ കണ്ണീരു കാണാൻ കഴിഞ്ഞല്ലോ, ഡൽഹിയിൽ 70ൽ 67 പേർക്കും കെട്ടിവച്ച പണം പോയയെങ്കിലും ആം ആദ്മിയെ ഇറക്കി ബിജെപിയെ അധികാരത്തിലേറ്റാൻ കോൺഗ്രസിനു കഴിഞ്ഞു
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികളിൽ 70 ൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടു. മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് ഇത് വൻ തിരിച്ചടിയായി. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മിക്ക് വലിയ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഷീലാ ദീക്ഷിതിന്റെ കാലത്തെ പ്രതാപം വീണ്ടെടുക്കാനോ ഒരു സീറ്റ് പോലും നേടാനോ കഴിഞ്ഞിട്ടില്ലെങ്കിലും എഎപിയെ കോൺഗ്രസ് വെള്ളം കുടിപ്പിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എഎപിയുടെ മുന്നേറ്റത്തിന് തടയിടാൻ കോൺഗ്രസിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേടിയ 6 ശതമാനത്തിലധികം വോട്ട് കൂടി ലഭിച്ചിരുന്നെങ്കിൽ ആം ആദ്മിക്ക് ഭരണം നിലനിർത്താമായിരുന്നു. ഇന്ത്യ മുന്നണിയിലെ പോര് എഎപിക്ക് തിരിച്ചടിയായി ഇന്ത്യ മുന്നണിയിലെ പാർട്ടികൾ തമ്മിലുള്ള പോര് എഎപിയുടെ സാധ്യതകളെ കാര്യമായി ബാധിച്ചു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിന് എഎപിക്ക് വലിയ വില നൽകേണ്ടിവന്നു, പ്രത്യേകിച്ചും കടുത്ത പോരാട്ടം നടന്ന സീറ്റുകളിൽ. ഏറ്റവും വലിയ അട്ടിമറികളിൽ…
Read More »