Month: February 2025
-
Kerala
വ്യാജരേഖ ചമച്ച് തിരുവനന്തപുരത്ത് പത്ത് വര്‍ഷമായി താമസം, മൂന്ന് ബംഗ്ലാദേശികള്‍ പിടിയില്‍
തിരുവനന്തപുരം: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന തലസ്ഥാനത്ത് വര്‍ഷങ്ങളായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍. കഫീത്തുള്ള, സോഹിറുദീന്‍, അലങ്കീര്‍ എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് നെട്ടയത്തെ വാടകവീട്ടില്‍ നിന്നും പിടികൂടിയത്. ഇതില്‍ ഒരാള്‍ 2014 മുതല്‍ കേരളത്തിലുണ്ട്. കെട്ടിട നിര്‍മ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ചാണ് ഇവിടെ കഴിഞ്ഞുകൂടിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ഇത്തരത്തില്‍ നിരവധി ബംഗ്ലാദേശ് സ്വദേശികള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പൊലീസിന്റെ പരിശോധന. ഏജന്റുകള്‍ വഴിയാണ് ഇവര്‍ കേരളത്തിലെത്തിയത്. ഇന്ത്യയിലെത്താന്‍ അതിര്‍ത്തിയിലുള്ള പുഴ നീന്തിക്കടക്കുകയായിരുന്നു. ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച എറണാകുളം ഞാറയ്ക്കലില്‍ നിന്ന് ബംഗ്ലാദേശി ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. വ്യാജരേഖ ചമച്ച് കേരളത്തില്‍ കാലങ്ങളായി താമസിച്ചിരുന്ന ഇവരുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്വന്തം ഭൂമിവരെയുണ്ട്.പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്ത് താമസിക്കുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലാ…
Read More » -
Health
ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാറുണ്ടോ? ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്!
വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഒരു ദിവസം 2-3 ലിറ്റര്‍ വെള്ളം വരെ കുടിക്കണം. ഏത് സമയത്തും നമുക്ക് വെള്ളം കുടിക്കാം. എന്നാല്‍ പണ്ട് മുതല്‍ നാം കേള്‍ക്കുന്നതാണ് ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുതെന്നത്. ആയുര്‍വേദാചാര്യന്‍ സര്‍വേഷ് കുമാര്‍ ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നോക്കാം. ഈ ശീലം ദഹനത്തെ മോശമായി ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ ഇല്ലെങ്കില്‍ ഭക്ഷണം കഴിച്ചിട്ട് ഒന്ന് – രണ്ട് മണിക്കൂറിന് ശേഷമോ വേണം വെള്ളം കുടിക്കാനെന്നാണ് ആയുര്‍വേദാചാര്യന്‍ പറയുന്നത്. കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അമിതവണ്ണം വെള്ളം കുടിക്കുമ്പോള്‍ ദഹനപ്രക്രിയ കുറയുകയും ഇത് അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യുന്നു. വയറിന്റെ ആരോഗ്യം മോശമായാല്‍ ശരീരത്തിനെയും അത് ബാധിക്കുന്നു. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുത്. നെഞ്ചെരിച്ചില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കുമ്പോള്‍ അത് ആമാശയത്തിലെ ഉപരിതലത്തില്‍ വെള്ളം ആഗിരണം ചെയ്യുന്നതിനും ദഹനത്തിന്റെ ദ്രാവകം കട്ടിയാകുന്നതും…
Read More » -
India
വിവാഹ ഒരുക്കത്തിനിടെ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിച്ച് വധുവിന്റെ അമ്മാവന്‍; പിന്നാലെ വന്‍ ട്വിസ്റ്റ്
മുംബൈ: ചെറുക്കന്റെ സ്വഭാവവും ജോലിയുമെല്ലാം നോക്കിയാണ് പലരും വിവാഹം നടത്തുന്നത്. എന്നാല്‍ ഇപ്പോളിതാ സിബില്‍ സ്‌കോറും നോക്കി തുടങ്ങി. മഹാരാഷ്ട്രയില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്തവരുന്നത്. വരന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞുപോയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് വധുവിന്റെ കുടുംബം. മഹാരാഷ്ട്രയിലെ മുര്‍തിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായാതായിരുന്നു. ഈ സമയത്താണ് വധുവിന്റെ അമ്മാവന്റെ വിചിത്ര നിര്‍ദേശം. വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കാന്‍ അമ്മാവന്‍ നിര്‍ദേശിച്ചു. സിബില്‍ സ്‌കോര്‍ പരിശോധിക്കവെയാണ് വരന് നിരവധി ലോണുകളുള്ള വിവരവും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെട്ടത്. താഴ്ന്ന സിബില്‍ സ്‌കോര്‍ സാമ്പത്തിക അസ്ഥിരതയുടെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മാവന്‍ വിവാഹം നടത്തുന്നത് ശക്തമായി എതിര്‍ത്തു. തിരിച്ചടവുകള്‍ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരന്‍ വിവാഹശേഷം എങ്ങനെ പെണ്‍കുട്ടിയെ നല്ലരീതിയില്‍ നോക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്. പിന്നാലെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
Read More » -
India
ജോലികിട്ടിയതോടെ ഭാര്യ ഉപേക്ഷിച്ചുപോയി; ഭര്‍ത്താവിന്റെ പരാതിയില്‍ പുറത്തായത് റെയില്‍വേയിലെ ജോലി തട്ടിപ്പ്!
ജയ്പുര്‍: ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലികിട്ടിയത് തട്ടിപ്പിലൂടെയാണെന്നും ഇതിനായി താന്‍ 15 ലക്ഷം മുടക്കിയെന്നുമുള്ള യുവാവിന്റെ പരാതിയില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. റെയില്‍വേയില്‍ വന്‍ ജോലിത്തട്ടിപ്പ് നടന്നതായുള്ള നിഗമനത്തിലാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലി കിട്ടിയത് തട്ടിപ്പിലൂടെയാണെന്ന് വെളിപ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയത്. ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി തട്ടിപ്പിലൂടെയാണ് ഭാര്യ ആശയ്ക്ക് റെയില്‍വേയില്‍ ജോലി സംഘടിപ്പിച്ചുനല്‍കിയതെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാര്‍ഥിയെ അടക്കം ഉപയോഗിച്ചാണ് ജോലിതട്ടിപ്പ് നടത്തിയത്. റെയില്‍വേ ഗാര്‍ഡായ രാജേന്ദ്ര എന്നയാളാണ് ഇതിനുവേണ്ട കാര്യങ്ങള്‍ ചെയ്തുനല്‍കിയത്. ഇതിനായി തന്റെ കൃഷിഭൂമി പണയംവെച്ച് 15 ലക്ഷത്തോളം രൂപയാണ് രാജേന്ദ്രയ്ക്ക് നല്‍കിയതെന്നും മനീഷ് പറഞ്ഞിരുന്നു. എന്നാല്‍, ജോലികിട്ടി അഞ്ചുമാസത്തിന് ശേഷം ഭാര്യ മനീഷിനെ ഉപേക്ഷിച്ചുപോയി. മനീഷിന് ജോലിയില്ലെന്ന കാരണത്താല്‍ ഒപ്പംതാമസിക്കാനാകില്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. ഇതോടെയാണ് മനീഷ്…
Read More » -
Kerala
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍
കോട്ടയം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍ സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവന്‍ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ക്രിസ്തീയ സമൂഹത്തിന് അര്‍ഹമായ ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്ന് സഭ സര്‍ക്കുലറില്‍ ആരോപിക്കുന്നു. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് എവിടെ? കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കനത്തപ്രതിസന്ധി നേരിടുകയാണ്. അധ്യാപക- അനധ്യാപക നിയമനങ്ങള്‍ വിവിധ കാരണത്താല്‍ അട്ടിമറിക്കുകയാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ സഭയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കണ്ണില്‍ കാണുകയാണെന്നും സര്‍ക്കുലറില്‍ വിമര്‍ശിക്കുന്നു. അടുത്ത ശനിയാഴ്ച കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്. അവകാശ സംരക്ഷണ റാലിയായിട്ടാണ് പരിപാടി. അടുത്ത ശനിയാഴ്ച അവകാശ പ്രഖ്യാപന…
Read More » -
Crime
പാലക്കാട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പരിക്കേറ്റനിലയില്‍ ഭര്‍ത്താവും ആശുപത്രിയില്‍
പാലക്കാട്: കുടുംബവഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജനെയും പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. രാജന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തിയശേഷം രാജന്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » -
India
ഭരണം പോയിട്ടും ആനന്ദനൃത്തമാടി അതിഷി; രൂക്ഷ വിമര്‍ശനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്ത് മുഖ്യമന്ത്രി അതിഷി. കല്‍ക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. അതിഷിക്കെതിരെ രാജ്യസഭാ എംപി സ്വാതി മലിവാളും രംഗത്തെത്തി. നാണക്കേട് എന്നായിരുന്നു അതിഷിക്കെതിരായ സ്വാതി മലിവാളിന്റെ വിമര്‍ശനം. ”എന്തൊരു നാണംകെട്ട പ്രകടനമാണിത് ? പാര്‍ട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?” സ്വാതി മലിവാള്‍ എക്‌സില്‍ കുറിച്ചു. 52,154 വോട്ടുകള്‍ നേടിയാണ് അതിഷി കല്‍ക്കാജി സീറ്റ് നിലനിര്‍ത്തിയത്. ബിജെപിയുടെ രമേഷ് ബിധുഡിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്.
Read More » -
NEWS
സൗദിയിൽ വച്ച് പരപ്പനങ്ങാടി സ്വദേശിയെ കൊലപ്പെടുത്തിയ കേസ്, പ്രതികളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി, യമനി പൗരന്മാരെ റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി. റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്. കടയിലെ കവര്‍ച്ച തടയാനുള്ള സിദ്ദീഖിന്റെ ശ്രമത്തിനിടെയായിരുന്നു പ്രതികളുടെ ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല. വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 20 വര്‍ഷമായി എക്സിറ്റ് 22 ലെ ഇതേ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദിഖ്.
Read More » -
Kerala
ഡോക്ടറെ ബ്ലാക് മെയിൽ ചെയ്ത് 45 ലക്ഷ രൂപ തട്ടി, ഭാര്യയും ഭർത്താവും കുടുങ്ങും
കാഞ്ഞങ്ങാട്: ഡോക്ടർക്കൊപ്പം നിന്ന് ഫോടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ദമ്പതികൾക്കെതിരെ കാസർകോട് മേൽപറമ്പ് പൊലീസ് കേസെടുത്തു. ഹൊസ്‌ദുർഗ് കോടതി നിർദ്ദേശ പ്രകാരമാണ് കേസ് എടുത്തത്. വിദ്യാനഗർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 57കാരനായ ഡോക്ടറുടെ പരാതിയിലാണ് മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖദീജത്ത് റിശാന (35), ഭർത്താവ് റഹ്മതുല്ല (41) എന്നിവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം തുടങ്ങിയത്. മേൽപറമ്പിലെ ഒരു ഹോട്ടലിൽ വച്ച് 2023 സെപ്റ്റംബറിൽ യുവതി ഡോക്ടർക്കൊപ്പം സെൽഫിയെടുക്കുകയും പിന്നീട് ഈ ഫോട്ടോ കാണിച്ച് ബ്ലാക് മെയിൽ ചെയ്ത് പല തവണകളായി 45 ലക്ഷം രൂപ കൈക്കലാക്കി എന്നുമാണ് പരാതിയിൽ പറയുന്നത്. ദമ്പതികളുടെ ശല്യം വർധിച്ചതോടെയാണ് ഡോക്ടർ പരാതിയുമായി കോടതിയെ സമീപിച്ചത്. ബിഎൻഎസ് നിയമത്തിലെ 351(2), 308, 356(1) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
Read More » -
Crime
പാലാരിവട്ടത്ത് നടുറോഡില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം; കമ്പിവടി കൊണ്ട് കൈ തല്ലിയൊടിച്ചു
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് കോഴിക്കോട്ടുനിന്ന് വന്ന ബന്ധു താമസിക്കുന്നുണ്ടായിരുന്നു. അവരെ കാണാനായാണ് എയ്ഞ്ചല്‍ പാലാരിവട്ടത്തേക്ക് എത്തിയത്. ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകുന്നതിനായി സുഹൃത്തിനെ വിളിച്ചതിന് ശേഷം വഴിയില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം. കമ്പിവടിയുമായി വന്ന യുവാവ് മെട്രോ സ്റ്റേഷന് സമീപത്ത് ഇരിക്കുകയായിരുന്ന എയ്ഞ്ചലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തീര്‍ത്തുകളയുമെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമണം. മൂന്ന് തവണയായി ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. പിന്നാലെ അവിടെ നിന്നിരുന്ന യൂബര്‍ വാഹനത്തിന് അടുത്തേക്ക് ഓടുകയും അവിടെ ആ സമയത്ത് ഉണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് അക്രമിയെ…
Read More »