Month: February 2025
-
Crime
ബാറിന് പുറത്ത് സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം; കത്തിക്കുത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
കല്‍പ്പറ്റ: ബാറിന് പുറത്ത് സുഹൃത്തുക്കളുമായുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ കുത്തേറ്റ യുവാവ് മരിച്ചു. ഏരിയാപ്പളളി ഗാന്ധിനഗര്‍ സ്വദേശി റിയാസാണ് (24) ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാത്രി പുല്‍പ്പളളിയിലെ ബാറിന് പുറത്തായിരുന്നു സംഭവം. മീനംകൊല്ലി സ്വദേശികളുമായുളള വാക്കുതര്‍ക്കത്തിനിടയിലാണ് റിയാസിന് കുത്തേറ്റത്. പ്രതികള്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശരീരത്തില്‍ നിരവധി തവണ കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു റിയാസ്. ആക്രമണത്തിന് ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഒടുവില്‍ നാട്ടുകാരാണ് യുവാവിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Read More » -
Crime
കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയെന്ന് പൊലീസ്
കോട്ടയം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയെന്ന് പൊലീസ്. കോളജും ഹോസ്റ്റലും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും. പ്രശ്‌നം പഠിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഗാന്ധിനഗര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍നിന്നു ലഭിച്ച 6 പരാതികളില്‍ ഒന്നില്‍ മാത്രമാണ് നിലവില്‍ പൊലീസ് കേസെടുത്തത്. കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടും പൊലീസ് വിശ്വാസത്തില്‍ എടുക്കുന്നില്ല. കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും. പ്രതികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവരെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന്…
Read More » -
Kerala
ടിപി കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍, മൂന്നുപേര്‍ ആയിരത്തിലേറെ ദിവസം പുറത്ത്!
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കിയിരുന്നതായി കണക്കുകള്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്. ടിപി കേസിലെ മൂന്നു പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസമാണ് പരോള്‍ ലഭിച്ചത്. കെസി രാമചന്ദ്രന്‍ (1081 ദിവസം), ട്രൗസര്‍ മനോജ് (1068 ദിവസം), സജിത്ത് (1078 ദിവസം) എന്നിവര്‍ക്കാണ് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചത്. ആറു പ്രതികൾക്ക് 500ലധികം ദിവസവും പരോള്‍ ലഭിച്ചു. ടി കെ രജീഷ് (940), മുഹമ്മദ് ഷാഫി (656), ഷിനോജ് (925). റഫീഖ് (782), കിര്‍മാണി മനോജ് (851), എം സി അനൂപ് (900) എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടിപി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Read More » -
Crime
വിദ്യാര്‍ഥിനി സ്‌കൂളില്‍വന്നത് താലിമാലയണിഞ്ഞ്; ബാലവിവാഹത്തിന് വരനടക്കം അഞ്ചുപേര്‍ക്കെതിരേ കേസ്
ചെന്നൈ: സ്‌കൂള്‍ വിദ്യാര്‍ഥിനി താലിമാലയണിഞ്ഞ് ക്ലാസില്‍ വന്നതിനെത്തുടര്‍ന്ന് പോലീസ് അഞ്ചാളുടെപേരില്‍ ബാലവിവാഹത്തിന് കേസെടുത്തു. കൃഷ്ണഗിരിയിലാണ് സംഭവം. കൃഷ്ണഗിരിയിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്ന പതിന്നാലുകാരി തിങ്കളാഴ്ച ക്ലാസില്‍ വന്നപ്പോഴാണ് അധ്യാപകര്‍ താലിമാല ശ്രദ്ധിച്ചത്. അവര്‍ ഉടന്‍ സാമൂഹികക്ഷേമ വകുപ്പിനെ വിവരമറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കുട്ടിയുടെ വിവാഹം കഴിഞ്ഞെന്നും അതിനു ശേഷമാണ് സ്‌കൂളില്‍ വന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്. കാവേരിപട്ടണത്തു നിന്നുള്ള 25-കാരനാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ വിവാഹം കഴിച്ചത്. വരനും വരന്റെയും വധുവിന്റെയും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ചാളുടെപേരിലാണ് കൃഷ്ണഗിരി വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്സവമായതുകൊണ്ട് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോവുകയാണെന്ന് വിദ്യാര്‍ഥിനി കഴിഞ്ഞയാഴ്ച സഹപാഠികളോട് പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച സ്‌കൂള്‍ യൂണിഫോം ധരിച്ച് താലിയണിഞ്ഞാണ് വന്നത്. കൂട്ടുകാരികള്‍ അന്വേഷിച്ചപ്പോള്‍ ബോലുപ്പള്ളിയിലെ ക്ഷേത്രത്തിന് മുന്നില്‍വെച്ച് വിവാഹം കഴിഞ്ഞതായി മറുപടി നല്‍കി. ബാലവിവാഹത്തിനെതിരേ കൃഷ്ണഗിരിയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാമൂഹികക്ഷേമ വകുപ്പ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Read More » -
Crime
കോഴിക്കോട്ട് എടിഎം കവര്‍ച്ചാശ്രമം, പൊലീസിനെ ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍
കോഴിക്കോട്: നഗരാതിര്‍ത്തിയില്‍ പുലര്‍ച്ചെ എടിഎം കവര്‍ച്ചാ ശ്രമത്തിനിടെ ഒരാള്‍ കസ്റ്റഡിയില്‍. മലപ്പുറം സ്വദേശി വിജേഷിനെയാണു (38) ചേവായൂര്‍ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണു സംഭവം. പറമ്പില്‍ കടവിലെ ധനകാര്യ സ്ഥാപനത്തിന്റെ എടിഎം ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി. സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എം.മുക്തിദാസ്, സിപിഒ എ.അനീഷ്, ഡ്രൈവര്‍ എം.സിദ്ദിഖ് എന്നിവര്‍ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി.കമ്മിഷണര്‍ എ.ഉമേഷിനെ വിവരം അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി പ്രതിയെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.
Read More » -
NEWS
സൗദിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ കഴിഞ്ഞ നവംബർ 14ന് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം ഈ മാസം 14ന് നാട്ടിലെത്തിക്കും. കൊല്ലം ചിതറ സ്വദേശി ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42), സന്ദർശക വീസയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ പ്രീതി (32) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി ഉനൈസയിൽ ഇലക്ട്രിക്, പ്ലംബിങ് ജോലികൾ ചെയ്തിരുന്ന ശരത് സംഭവദിവസം രാവിലെ ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരത്തിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലും പ്രീതിയെ കഴുത്തിൽ തുണിമുറുക്കിയ നിലയിൽ നിലത്തു കടക്കുന്നതുമാണ് കണ്ടത്. ഫോൺ ചെയ്തിട്ടും പ്രതികരണം ലഭിക്കാഞ്ഞതിനെ തുടർന്ന് ഇയാളെ തിരക്കി താമസ സ്ഥലത്ത് എത്തിയവർ മുട്ടിവിളിച്ചിട്ടും മറുപടി കിട്ടിയില്ല. തുടർന്ന് പൊലീസ് സഹായത്തോടെ കതക് തുറന്ന് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പൊലീസ് അന്വേഷണം പൂർത്തിയായതോടെ, നാട്ടിലേക്ക്…
Read More » -
Kerala
പാല ബിഷപ്പ് ഹൗസിന്റെ ഭൂമിയിൽ ശിവലിംഗം കണ്ടെത്തി, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വഹിന്ദു പരിഷത്തും ക്ഷേത്ര കമ്മിറ്റിയും
കോട്ടയം: പാലാ ബിഷപ്പ് ഹൗസിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി. ഈ സംഭവം വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഇവിടെ പ്രത്യേക പൂജയും പ്രാർഥനകളും നടത്തുകയും വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹി മോഹനൻ പനയ്ക്കൽ അടക്കമുള്ള നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ചെയ്തതാണ് സംഭവത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഇടയാക്കിയത്. പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയിൽ മരച്ചീനി കൃഷിക്കായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികൾ അവകാശപ്പെട്ടു. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി അരമനവക സ്ഥലത്താണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഈ വിഗ്രഹവും സോപാനക്കല്ലും ശിവലിംഗവും പാർവതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നും സ്ഥലം സന്ദർശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേൽശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. തുടർന്നാണ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയത്. വിഗ്രഹം കണ്ടെടുത്ത…
Read More » -
India
കമൽ ഹാസൻ രാജ്യസഭായിലേയ്ക്ക്: വാഗ്ദാനം പാലിച്ച് ഡിഎംകെ
തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ‘മക്കൾ നീതി മയ്യം’ നേതാവ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്കു ജയിപ്പിക്കാൻ കഴിയും. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോടു പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റായിരുന്നു കമലിന് വാഗ്ദാനം ചെയ്തത്. പകരം ഡിഎംകെ സഖ്യത്തിന്റെയൊപ്പം പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടു. കമൽഹാസനു മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരുന്നത്. ഇതിനായുള്ള ചർച്ചകളാണ് കഴിഞ്ഞ ദിവസം ഡിഎംകെ മന്ത്രി ശേഖർബാബു നടത്തിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശപ്രകാരമായിരുന്നു ചർച്ചകൾ’ കമൽ തന്നെ മത്സരിക്കുമെന്ന് മക്കൾ നീതി മയ്യം വക്താവ് മുരളി അപ്പാസ് പറഞ്ഞു. 2019 ല്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ…
Read More » -
Crime
കെട്ടിട നിർമ്മാണ മേസ്തിരി വെട്ടേറ്റു മരിച്ചു; നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ തിരയുന്നു
കാസർകോട്: ഉപ്പള ടൗണില്‍വെച്ച് ഇന്നലെ (ചൊവ്വ) രാത്രി കെട്ടിട നിര്‍മാണ മേസ്തിരി വെട്ടേറ്റ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി സുരേഷ് (45) ആണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം ആംബുലന്‍സ് മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുകയും ചെയ്യുന്ന സവാദ് ആണ് വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചു. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ സുരേഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ഉപ്പളയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായതിനാല്‍ പൊലീസ് എത്തി മംഗ്‌ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കെട്ടിട നിര്‍മാണ മേസ്ത്രിയായ സുരേഷ് ഉപ്പളയില്‍ നിര്‍മാണം നടക്കുന്ന ഫ്ലാറ്റിന്റെ കാവല്‍ക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. സുരേഷും സവാദും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കം നടന്നിരുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
Read More » -
Crime
പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവര്‍ ബന്ധം തുടര്‍ന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായി. മകള്‍ ഫോണില്‍ വിളിച്ചു വിവരംപറഞ്ഞതോടെ ശ്യാം ഇവിടെയെത്തി. വീടിന് പുറത്ത് ഇവര്‍ സംസാരിച്ചു കൊണ്ടിരിക്കേ അവിടെ മൈഥിലി എത്തിയതോടെ വീണ്ടുംവഴക്കായി. ഇതിനിടെ മൂന്ന് പേരും വീട്ടിനുള്ളില്‍ കയറി. വീടിനുള്ളില്‍വെച്ചും വഴക്കുണ്ടാകുകയും മൈഥിലിയെ, ശ്യാം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Read More »