Month: February 2025

  • Crime

    സൈബര്‍ തട്ടിപ്പുകാര്‍ക്ക് ചാകര! മൂന്ന് വര്‍ഷത്തിനിടെ കൊണ്ടുപോയത് ആയിരം കോടിയിലധികം; പറ്റിക്കപ്പെടാന്‍ മലയാളിയുടെ ജീവിതം പിന്നെയും ബാക്കി

    തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത് ആയിരം കോടിയില്‍പ്പരം രൂപ. 2022 മുതല്‍ 2024 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ സൈബര്‍ കുറ്റവാളികള്‍ മലയാളികളുടെ 1021 കോടി രൂപയാണ് തട്ടിയെടുത്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് കഴിഞ്ഞവര്‍ഷമാണ്. 2024ല്‍ മലയാളികളുടെ 763 കോടി രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് എന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 48 കോടിയാണ് നഷ്ടമായത്. എന്നാല്‍ 2023ല്‍ സൈബര്‍ തട്ടിപ്പില്‍ വീണ മലയാളികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 2023ല്‍ സംസ്ഥാനത്ത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി 210 കോടി രൂപയാണ് തട്ടിയെടുത്തത്. 2024 ല്‍ ആകെ 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. 2024ല്‍ നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് നഷ്ടമായത്. 114 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കുറവ് പണം നഷ്ടമായത് വയനാട്…

    Read More »
  • Crime

    ബി.ജെ.പി. വിട്ട് സി.പിഎമ്മിലെത്തി, മാലയിട്ട് സ്വീകരിച്ചത് മന്ത്രി; കാപ്പ കേസ് പ്രതിയെ നാടുകടത്തി

    പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കളുടേയും സാന്നിധ്യത്തില്‍ സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതിയെ ഒരു വര്‍ഷത്തേക്ക് നാടുകടത്തി. ഡി.വൈ.എഫ്.ഐ. മലയാലപ്പുഴ മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായ ശരണ്‍ ചന്ദ്രനെയാണ് നാടുകടത്തി ജില്ലാ പോലീസ് മേധാവി ഉത്തരവായത്. ഫെബ്രുവരി ഏഴാം തീയതി മുതല്‍ ഒരുവര്‍ഷത്തേക്കാണ് നാടുകടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ കുമ്പഴയില്‍ നടന്ന പരിപാടിയിലായിരുന്നു ശരണ്‍ അടക്കം 60 പേര്‍ ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത്. മന്ത്രി വീണാ ജോര്‍ജാണ് ശരണ്‍ ചന്ദ്രനെ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. അന്നത്തെ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കള്‍ ചടങ്ങിലെത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് ഒന്നരയാഴ്ച മുമ്പായിരുന്നു ശരണ്‍ ജയിലില്‍ നിന്നിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം മലയാലപ്പുഴയില്‍ പോലീസ് സ്റ്റേഷനടുത്ത് നടുറോഡില്‍ വെച്ച് കേക്ക് മുറിച്ച് ശരണിന്റെ പിറന്നാള്‍ ആഘോഷിച്ചത് വിവാദമായിരുന്നു. അന്നത്തെ ആഘോഷത്തില്‍ പിടികിട്ടാപ്പുള്ളികളടക്കം പങ്കെടുത്തിരുന്നു. അടുത്തിടെ മലയാലപ്പുഴയില്‍ ഉണ്ടായ കേസിലും…

    Read More »
  • Kerala

    പാലാ അരമനവക സ്ഥലത്ത് കപ്പ കൃഷിക്കായി മണ്ണിളക്കുന്നതിനിടെ വിഗ്രഹം കണ്ടെത്തി

    കോട്ടയം: കൃഷി ആവശ്യത്തിനായി പുരയിടത്തില്‍ മണ്ണിളക്കുന്നതിനിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. കപ്പ കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവ കണ്ടെടുത്തത്. ശിവലിംഗവും പാര്‍വതി വിഗഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രവും ആരാധനയും നടന്നിരുന്നു. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. 100 വര്‍ഷമെങ്കിലും മുമ്പാണ് ഇവിടെ ക്ഷേത്രം ഉണ്ടായിരുന്നത്. ഇപ്പോള്‍ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ‘തേവര്‍ പുരയിടം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര്‍ പറയുന്നു. കൂത്താപ്പാടി ഇല്ലം വക വിശാലമായ പുരയിടമായിരുന്നു ഇവിടം. കുത്തകപ്പാട്ടത്തിന് അന്ന് ചില…

    Read More »
  • Kerala

    ഉടമ ഉപേക്ഷിച്ചു, തളിപ്പറമ്പുകാര്‍ക്ക് ശല്യമായി കുതിര; പിടിച്ചുകെട്ടി നഗരസഭ

    കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും അലഞ്ഞു തിരിഞ്ഞ് നാട്ടുകാര്‍ക്ക് പൊതുശല്യമായി മാറിയ കുതിരയെ പിടിച്ചുകെട്ടി. തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. തളിപ്പറമ്പ് നഗരസഭയിലെയും സമീപ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളില്‍ അലഞ്ഞ് നടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറിയിട്ട് ഏറെക്കാലമായി. തളിപ്പറമ്പിലെ ഒരു വ്യക്തി വലിയ വില കൊടുത്ത് വാങ്ങിയ കുതിരകളില്‍ രണ്ടെണ്ണം ചത്തുപോയിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായ ഉടമ ഈ കുതിരയെ അഴിച്ച് വിടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഉടമയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട്ടുവളപ്പുകളില്‍ തീറ്റ തേടി എത്തുന്ന കുതിര കാര്‍ഷിക വിളകള്‍ തിന്നു തീര്‍ക്കുകയും അലങ്കാര ചെടികളും മറ്റും നശിപ്പിക്കുന്നതും വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും കയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതും പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് കുതിരയെ നഗരസഭാ ജീവനക്കാര്‍ പിടിച്ചു കെട്ടിയത്.  

    Read More »
  • Crime

    നഗ്‌നരാക്കി നിര്‍ത്തി സ്വകാര്യ ഭാഗത്ത് ഡമ്പല്‍ തൂക്കി, മുറിവുണ്ടാക്കി ലോഷന്‍ ഒഴിക്കും; കോട്ടയത്ത് റാഗിംഗിന്റെ പേരില്‍ കൊടും ക്രൂരത

    കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയതിലും കേസ്. ഇടുക്കി ഏലപ്പാറ സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റാഗിങ് ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ഇത് തുടര്‍ന്നുവെന്നാണ് വിവരം. റാഗിങ് നടത്തിയ 5 സീനിയര്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് പൊലീസ് ഇന്ന് പുലര്‍ച്ചെയോടെയാണ് രേഖപ്പെടുത്തിയത്. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയിലാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗര്‍ പൊലീസ്…

    Read More »
  • Kerala

    എന്‍.സി.പിയില്‍ പൊട്ടിത്തെറി; അധ്യക്ഷസ്ഥാനം രാജിവച്ച് ചാക്കോച്ചന്‍, ശശീന്ദ്രനും തോമാച്ചനും ഇനി ‘ഭായ് ഭായ്’

    തിരുവനന്തപുരം: എന്‍സിപിയില്‍ തുടരുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച് പി.സി.ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ് ചാക്കോ. എ.കെ.ശശീന്ദ്രനെ മാറ്റി തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ നടന്ന നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നടക്കാതെ പോയതിനു പിന്നാലെയാണ് അധ്യക്ഷപദവി ഉപേക്ഷിക്കാനുള്ള പി.സി.ചാക്കോയുടെ നീക്കം. ഇതിനിടെ ശശീന്ദ്രനും തോമസ് കെ.തോമസും തമ്മില്‍ കൈകോര്‍ത്തതോടെയാണ് പി.സി.ചാക്കോയ്ക്കു സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സൂചനയുണ്ട്. തോമസ് കെ.തോമസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. ചാക്കോ അധ്യക്ഷ സ്ഥാനത്ത് എത്തിയതു മുതലാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളും വിഭാഗീയതയും രൂക്ഷമായതെന്നാണ് എതിര്‍പക്ഷം ഉയര്‍ത്തിയിരുന്ന ആരോപണം. തോമസ് കെ.തോമസും പി.സി.ചാക്കോയും ചേര്‍ന്നാണ് എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇതിനിടെ കൂറുമാറ്റത്തിന് ഇടത് എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണം തോമസിന് എതിരെ ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന്…

    Read More »
  • Movie

    ”ആ സിനിമയുടെ തിരക്കഥ ഫിലിം സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്, ഒരു മാസ്റ്റര്‍ പീസ്”

    മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയെല്ലാം ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവന്ന ചിത്രമാണ് ട്വന്റി-20. സൂപ്പര്‍താരങ്ങള്‍ക്കെല്ലാം മികച്ച റോള്‍ നല്‍കി ഒരു മാസ് പടത്തിന്റെ എല്ലാ ചെരുവുകളും ട്വന്റി-20ക്ക് ഉണ്ടായിരുന്നു. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലെ ഒരു മാസ്റ്റര്‍പീസാണ് ട്വന്റി-20 എന്ന് പറയുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. അങ്ങനെയൊരു സിനിമ ഇന്ത്യയുടെ വേറെ ഒരു ഭാഗത്തും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും. താരങ്ങളെയും അവരുടെ ഉള്ളിലുള്ള അഭിനേതാവിനെയും തുല്യമായി പരിഗണിക്കുന്ന തിരക്കഥ ഫിലിം സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ട ഒന്നാണ് എന്നും ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ‘വാണിജ്യപരമായ രീതിയിലും കലാപരമായും എഴുതിയിട്ടുള്ള ഒരു തിരക്കഥയാണ് ട്വന്റി-20യുടേത്. എങ്ങനെയാണ് എല്ലാ നടന്മാരെയും കൃത്യമായി ബാലന്‍സ് ചെയ്യുന്നതെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. അങ്ങനെയാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ ഞാന്‍ നോക്കികാണുന്നതും. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. ഒരുപാട് ഹോളിവുഡ് സിനിമകള്‍ ഞാന്‍ ആ രീതിയില്‍ കണ്ടിട്ടുണ്ട്. ഹിന്ദിയിലാണെങ്കില്‍ ഷോലെ പോലെയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുണ്ട്. മലയാളത്തില്‍ ഹരികൃഷ്ണന്‍സ് അതുപോലെ…

    Read More »
  • Crime

    നമ്പര്‍ ബ്ലോക്ക് ചെയ്തതില്‍ വൈരാഗ്യം; യുവതിയുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ശ്രമം, അക്ഷയ സെന്റര്‍ ഉടമ പിടിയില്‍

    എറണാകുളം: ആലുവയില്‍ 53 വയസ്സുകാരന്‍ യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത് മൊബൈല്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തെ തുടര്‍ന്നെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ടു കടുങ്ങല്ലൂര്‍ പഞ്ചായത്ത് കെട്ടിടത്തില്‍ അക്ഷയ സെന്റര്‍ നടത്തുന്ന കയന്റിക്കര കൊല്ലംകുന്നില്‍ അലിയെ (53) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഫലമായത്. സംഭവത്തെ കുറിച്ചു പൊലീസ് പറഞ്ഞത്: വീട്ടുജോലിക്കാരിയായ യുവതിയും പ്രതിയും മുന്‍ പരിചയക്കാരാണ്. ഇവര്‍ തമ്മില്‍ അകന്നതിനെ തുടര്‍ന്നു യുവതി പ്രതിയോടു വീട്ടില്‍ വരരുതെന്നു നിര്‍ദേശിക്കുകയും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. യുസി കോളജിനു സമീപത്തെ വീട്ടില്‍ ജോലി കഴിഞ്ഞു ചൊവ്വാഴ്ച രാവിലെ യുവതി സ്‌കൂട്ടറില്‍ കച്ചേരിക്കടവ് റോഡിലൂടെ വരുമ്പോള്‍ പ്രതി ബൈക്ക് വട്ടം വച്ചു കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ദേഹത്തേക്കു പെട്രോള്‍ ഒഴിക്കുകയുമായിരുന്നു. യുവതി അടുത്തുള്ള കടയില്‍ ഓടിക്കയറി രക്ഷപ്പെട്ടു. തുടര്‍ന്നു ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ യുവതിയെ ജില്ലാ ആശുപത്രിയില്‍…

    Read More »
  • Crime

    ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിന് 18കാരി തൂങ്ങിമരിച്ചു; ഞെരമ്പുമുറിച്ച് ചികിത്സയിലായിരുന്ന കാമുകന്‍ ജീവനൊടുക്കി

    മലപ്പുറം: ഇഷ്ടമില്ലാത്ത വിവാഹം നടന്നതിന്റെ പേരില്‍ 18കാരി തൂങ്ങിമരിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ കാമുകനും ആത്മഹത്യ ചെയ്തു. ആമയൂര്‍ സ്വദേശിനിയായ ഷൈമ സിനിവര്‍ ഈ മാസം മൂന്നിനാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആണ്‍സുഹൃത്ത് സജീര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ആരോടും പറയാതെ ഇവിടെ നിന്നും പോവുകയായിരുന്നു. എടവണ്ണ പുകമണ്ണില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു ഷൈമയുടെ മരണം. വിവാഹ ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.  

    Read More »
  • Crime

    ലക്ഷ്യം ബൈക്കില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍, ഒറ്റരാത്രിയില്‍ മൂന്നിടത്ത് മാലപൊട്ടിക്കല്‍; ഒരാഴ്ചയ്ക്കുള്ളില്‍ ‘ഇമ്രാന്‍ ഖാന്‍’ പിടിയില്‍

    ആലപ്പുഴ: ഒറ്റരാത്രിയില്‍ മൂന്നിടത്ത് ബൈക്കിലെത്തി മാലപൊട്ടിച്ച പ്രതി ഒരാഴ്ചയ്ക്കുള്ളില്‍ പിടിയില്‍. ഫെബ്രുവരി മൂന്നിനു രാത്രി ആലപ്പുഴ നോര്‍ത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാലപൊട്ടിച്ച ഇമ്രാന്‍ ഖാനാണ് ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ, എറണാകുളം പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 40ഓളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണ് ഇയാള്‍ . രാത്രികാലങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്നതാണ് പ്രതിയുടെ രീതി. സംഭവദിവസം ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നവരാണ് മൂന്ന് സ്ത്രീകളും. ആക്രമണത്തിനിരയായവരില്‍ നിന്ന് പ്രതി കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നതെന്നും ആഡംബര സ്പോര്‍ട്സ് ബൈക്കാണ് പ്രതി ഉപയോഗിച്ചിരുന്നതെന്നും തിരിച്ചറിഞ്ഞു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതില്‍ ബൈക്കിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും നമ്പര്‍പ്ലേറ്റ് മറച്ചിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. മാലപൊട്ടിക്കള്‍ സംഭവം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ നൈറ്റ്റൈഡര്‍ എന്നപേരില്‍ പ്രത്യേക അന്വേഷണസംഘം പൊലീസ് രൂപീകരിച്ചു. പല സംഘങ്ങളായി തിരഞ്ഞ് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം നടന്ന സമാനസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരെ കുറിച്ചും ചെയ്ത രീതികളെ കുറിച്ചും സംഘം…

    Read More »
Back to top button
error: