Month: February 2025

  • Kerala

    കേരളത്തില്‍ ഇന്നും നാളെയും താപനില ഉയരും; 3 ഡിഗ്രി വരെ കൂടാന്‍ സാധ്യത

    തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില കൂടുമെന്നു കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണു സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.

    Read More »
  • Crime

    ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തലയ്ക്ക് പിന്നില്‍ ക്ഷതമേറ്റ്; അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ മൊഴി ശരിവച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതക കുറ്റം ചുമത്തും

    ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയില്‍ പൊട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മയെ അച്ഛന്‍ മര്‍ദിച്ച് കൊന്നതാണെന്ന മകളുടെ പരാതി ശരിവെക്കപ്പെടുകയാണ്. മകളുടെ പരാതിയെതുടര്‍നനാണ് സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭര്‍ത്താവ് സോണിയില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ കൊലപാതകകുറ്റമോ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമോ ചുമത്തുന്ന കാര്യത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്ന് വീണു പരിക്ക് പറ്റി എന്നാണ് ഡോക്ടര്‍ മാരോട് പറഞ്ഞാണ് സജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത.് യാഥാര്‍ഥ്യം ഡോക്ടര്‍മാരോട് പോലും പറയാത്തത് ചികിത്സയെ…

    Read More »
  • Crime

    ഭര്‍ത്താവിന്റെ കാമുകിയുടെ നിരന്തര ഭീഷണി, ബന്ധം ഒഴിവാക്കാന്‍ സമ്മര്‍ദം; ഒടുവില്‍ യുവതിയുടെ ആത്മഹത്യ

    പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍ത്തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റുചെയ്തു. യുവതിയുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് താഴേമുരളി ഷാജിത മന്‍സിലില്‍ ഷഫീസ് (32), ഇയാളുടെ കാമുകി പിരായിരി ആലക്കല്‍പറമ്പ് ചുങ്കം ജംസീന (33) എന്നിവരെയായാണ് ബുധനാഴ്ച ഹേമാംബികനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇരുവരുടെയും പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കല്ലടിക്കോട് കണക്കപ്പാടം വീട്ടില്‍ റിന്‍സിയയെയാണ് (22) ലക്ഷംവീട്ടിലുള്ള ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുറേനാളായി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്ന റിന്‍സിയ മൂന്നുമാസംമുന്‍പാണ് വീട്ടില്‍ മടങ്ങിയെത്തിയതെന്ന് പോലീസ് പറഞ്ഞു. അഞ്ചു വര്‍ഷം മുന്‍പായിരുന്നു ഷഫീസിന്റെയും റിന്‍സിയയുടെയും വിവാഹം. ഇവര്‍ക്ക് മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. റിന്‍സിയയും ഷെഫീസും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും കുടുംബപ്രശ്നങ്ങളുണ്ടെന്നും കാണിച്ച് റിന്‍സിയയുടെ വീട്ടുകാര്‍ ഹേമാംബികനഗര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഷഫീസിന് മറ്റൊരുസ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഷഫീസ് റിന്‍സിയയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നതായും ജംസീന ഫോണിലൂടെ നിരന്തരമായി റിന്‍സിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി.…

    Read More »
  • Crime

    ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയന്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദനം; കോട്ടയത്തിനു പിന്നാലെ കഴക്കൂട്ടത്തും റാഗിങ് പരാതി

    തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. ഒന്നാംവര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി ബിന്‍സ് ജോസ്, ബയോകെമിസ്ട്രി വിദ്യാര്‍ഥി അഭിഷേക് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇരുവരും കഴക്കൂട്ടം പോലീസില്‍ പരാതിനല്‍കിയെങ്കിലും അഭിഷേകിന്റെ പരാതിയില്‍ മാത്രമാണ് കേസെടുത്തത്. വിദ്യാര്‍ഥികളായ അലന്‍, ആനന്ദന്‍, വേലു, സല്‍മാന്‍, ശ്രാവണ്‍, പാര്‍ത്ഥന്‍, ഇമ്മാനുവല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവരെ അറസ്റ്റുചെയ്തിട്ടില്ല. മര്‍ദനമേറ്റവര്‍ റാഗിങ് പീഡനം ആരോപിച്ച് കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ട്. റാഗിങ് നടന്നോയെന്നതു സംബന്ധിച്ച് പ്രിന്‍സിപ്പലില്‍നിന്നു വിവരം തേടുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് അഭിഷേക് പറഞ്ഞു. ചൊവ്വാഴ്ച ആഹാരം കഴിച്ച ശേഷം താനും ബിന്‍സും കൈകഴുകി നില്‍ക്കവേ, സീനിയര്‍ വിദ്യാര്‍ഥികളെത്തുകയും അവരെ ബഹുമാനമില്ലെന്നാരോപിച്ച് കാംപസില്‍ത്തന്നെയുള്ള യൂണിയന്‍ ഓഫീസില്‍ കൊണ്ടുപോയി മര്‍ദിക്കുകയുമായിരുന്നുവെന്ന് അഭിഷേക് പറയുന്നു. ബിന്‍സിനെയും പ്രതികള്‍ മര്‍ദിച്ചു. കുപ്പിവെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിപ്പിച്ച് ബിന്‍സിനെക്കൊണ്ട് അതു കുടിപ്പിച്ചു. കോളേജില്‍ െവച്ചിരുന്ന ബൈക്കും നശിപ്പിച്ചു- അഭിഷേക് പറയുന്നു.…

    Read More »
  • Crime

    ഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാന്‍ സന്ദേശം; കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി

    തിരുവനന്തപുരം: അടിമുടി ദുരൂഹതകളും അഭ്യൂഹങ്ങളും നിലനിന്നിരുന്ന ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ ഒടുവില്‍ യഥാര്‍ഥചിത്രം തെളിയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹത നീങ്ങുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതി ഹരികുമാര്‍ കേസില്‍ കുറ്റംസമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം പ്രതി ഹരികുമാര്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അന്വേഷണസംഘം പുറത്തുവിട്ടു. ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും സംഭവദിവസം രാത്രി ഹരികുമാറിന്റെ മുറിയിലെത്തിയ ശ്രീതു കുഞ്ഞ് കരഞ്ഞതിനാല്‍ തിരികെ പോയതുമാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞ് കരഞ്ഞതിനാല്‍ അന്നേദിവസം രാത്രി സഹോദരി ഹരികുമാറിന്റെ മുറിയില്‍ കഴിഞ്ഞില്ല. ഇതിനുപിന്നാലെയാണ് സഹോദരിയോടുള്ള വൈരാഗ്യത്തില്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ജനുവരി 30-ന് രാവിലെയാണ് ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ 5.15-ഓടെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ എട്ടുമണിയോടെ വീടിന്…

    Read More »
  • LIFE

    സാധാരണ ഒരു വീടല്ല എന്റേത്, അച്ഛന്‍ നക്സലൈറ്റായിരുന്നു; സഹോദരി സന്യാസം സ്വീകരിച്ചതിനെപ്പറ്റി നിഖില

    അടുത്തിടെയാണ് നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത്. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ഒപ്പം സന്യാസ വേഷത്തിലിരിക്കുന്ന ചിത്രവും പങ്കുവച്ചു. അവന്തികാ ഭാരതി എന്ന പേരും സ്വീകരിച്ചിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സഹോദരി സന്യാസം സ്വീകരിച്ചതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് നിഖില. ‘നിങ്ങളിത് ഇപ്പോഴല്ലേ കേള്‍ക്കുന്നത്. പെട്ടെന്നൊരു ദിവസം രാവിലെ പോയി സന്യാസം സ്വീകരിച്ചതൊന്നുമല്ല. എന്റെ ചേച്ചിയായതാണ് അവള്‍ക്ക് ഈയടുത്തുണ്ടായ ഈ ബുദ്ധിമുട്ടിന് കാരണം. അവള്‍ ഭയങ്കര എഡ്യുക്കേറ്റഡാണ്. അക്കാദമിക്കായി നമ്മളെക്കാള്‍ മുകളില്‍ നില്‍ക്കുന്നയാളാണ്, ബുദ്ധിയുള്ളയാളാണ്. അവളുടെ ലൈഫില്‍ അവളെടുക്കുന്ന ഒരു ചോയിസിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുക. എന്റെ ചേച്ചിക്ക് 36 വയസായി. അങ്ങനെയുള്ള ആള്‍ അവരുടെ ലൈഫില്‍ ഒരു തീരുമാനമെടുക്കുന്നത് നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. അവള്‍ ആരോടും പറയാതെ പെട്ടെന്നൊരു ദിവസം പോയതല്ല. ശാസ്ത്രമൊക്കെ പഠിക്കുന്നുണ്ടായിരുന്നു. കൃത്യമായി എല്ലാം ചെയ്തിട്ടാണ് പോയത്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെപ്പറ്റി നമ്മള്‍…

    Read More »
  • Social Media

    കോഴിക്കോടെത്തുന്ന വൈറല്‍ താരത്തിന് നല്‍കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം! ഒപ്പം മറ്റൊരു സര്‍പ്രൈസും

    മഹാകുംഭമേളയിലൂടെ വൈറാലയ ചാരക്കണ്ണുള്ള ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോന്‍സ്ലെ കേരളത്തില്‍ എത്തുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണ്ണൂര്‍ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിനാണ് മോണാലിസ എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിരുന്നു. ഹണി റോസിന്റെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷം ബോബി ചെമ്മണ്ണൂര്‍ പങ്കെടുക്കുന്ന ആദ്യത്തെ പരിപാടി കൂടിയാണിത്. ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയാണ് ഉദ്ഘാടനത്തിനായി മൊണാലിസയെ എത്തിക്കുന്നത് എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 ലക്ഷം രൂപയാണ് വൈറല്‍ താരത്തിന് പ്രതിഫലമായി നല്‍കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തിന് എത്തുന്ന സെലിബ്രിറ്റികള്‍ക്ക് നല്‍കുന്നത് പോലെ കുറഞ്ഞത് രണ്ട് പവന്റെ ആഭരണങ്ങളെങ്കിലും നല്‍കാന്‍ സാദ്ധ്യത ഉണ്ടെന്നാണ് പലരും കമന്റ് ചെയ്യുന്നത്. പെണ്‍കുട്ടിക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരം നല്‍കണമെന്നും അതിന് കൂടി ബോച്ചെ ശ്രമിക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. ഇന്‍ഡോറില്‍ നിന്നുള്ള മാലവില്പനക്കാരിയാണ് ‘മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ…

    Read More »
  • India

    മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രി; ഫഡ്നാവിസും ഷിന്‍ഡെയും രസത്തിലല്ലെന്ന് റിപ്പോര്‍ട്ട്

    മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ച സുപ്രധാന യോഗത്തില്‍ പങ്കെടുക്കാതെ ഉപമുഖ്യമന്ത്രിയും ഷിന്‍ഡെ വിഭാഗം നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ. ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലേക്കാണ് ഷിന്‍ഡെ എത്താതിരുന്നത്. ഇതോടെ മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാറില്‍ കാര്യങ്ങള്‍ അത്ര രസത്തിലല്ല നടക്കുന്നത് എന്ന വിലയിരുത്തലുകളാണ് വരുന്നത്. മഹായുതി സര്‍ക്കാറില്‍ ഷിന്‍ഡെ അസന്തുഷ്ടനാണെന്നാണ് പുറത്തെ സംസാരം. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം വൈകുന്നതില്‍ ഷിന്‍ഡെ വിഭാഗം മന്ത്രിമാര്‍ അതൃപ്തി പ്രകടിപ്പിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൂനെ, നാസിക്, നാഗ്പൂര്‍, ഛത്രപതി സാംഭാജിനഗര്‍ എന്നിവിടങ്ങളിലെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നത്. യോഗത്തില്‍ ഷിന്‍ഡെ പങ്കെടുക്കല്‍ അനിവാര്യമായിരുന്നു. കാരണം നഗരവികസന വകുപ്പ് അദ്ദേഹത്തിന് കീഴിലാണ് വരുന്നത്. പകരം മലങ്ഗഡ് ഉത്സവത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത്. ഏറ്റവും ശ്രദ്ധേയ കാര്യം, അദ്ദേഹത്തിന്റെ ഔദ്യോഗിക ഷെഡ്യൂളില്‍ പോലും ഈ യോഗം ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. അതേസമയം കൂടിക്കാഴ്ച ഷിന്‍ഡെയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടി കാരണം…

    Read More »
  • Kerala

    അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സ്, 262 പേരുടെ പട്ടിക റെഡി; നിരന്തരം നിരീക്ഷിക്കാന്‍ നിര്‍ദേശം

    തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന്‍ നീക്കവുമായി വിജിലന്‍സ്. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി. 262 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. പട്ടികയില്‍ കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിരമായി കേസില്‍പ്പെടുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അഴിമതിക്കാരെ കണ്ടെത്താന്‍ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഫയലുകള്‍ ദീര്‍ഘകാലം വെച്ചുതാമസിപ്പിക്കുന്നവര്‍, ഫയല്‍ നീക്കാന്‍ പണം ആവശ്യപ്പെടുന്നവര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ മാസത്തില്‍ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നും വിജിലന്‍സ് എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍…

    Read More »
  • Crime

    ക്രിക്കറ്റ് താരം പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍; കാമുകി മരിച്ചു

    ലഖ്നൗ: വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജതിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകി മനു കശ്യപ്(21) മരിച്ചു. ഫെബ്രുവരി 9-ാം തീയതി മുസാഫര്‍നഗര്‍ ബുഛാബസ്തിയിലായിരുന്നു സംഭവം. പ്രണയബന്ധത്തെ ഇവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, മനു കശ്യപിനെ രജത് കുമാര്‍ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാര്‍ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ…

    Read More »
Back to top button
error: