CrimeNEWS

പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടര്‍ന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്.

മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിര്‍ത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവര്‍ ബന്ധം തുടര്‍ന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും തമ്മില്‍ വഴക്കുണ്ടായി. മകള്‍ ഫോണില്‍ വിളിച്ചു വിവരംപറഞ്ഞതോടെ ശ്യാം ഇവിടെയെത്തി.

Signature-ad

വീടിന് പുറത്ത് ഇവര്‍ സംസാരിച്ചു കൊണ്ടിരിക്കേ അവിടെ മൈഥിലി എത്തിയതോടെ വീണ്ടുംവഴക്കായി. ഇതിനിടെ മൂന്ന് പേരും വീട്ടിനുള്ളില്‍ കയറി. വീടിനുള്ളില്‍വെച്ചും വഴക്കുണ്ടാകുകയും മൈഥിലിയെ, ശ്യാം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Back to top button
error: