CrimeNEWS

പത്തനംതിട്ടയില്‍ സിഐടിയു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; 3 പേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയില്‍ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഖില്‍, ശരണ്‍, ആരോമല്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ 8 പേര്‍ പ്രതികളായുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പ്രതികള്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ തര്‍ക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: