Month: February 2025

  • Kerala

    കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവത്തില്‍ ആനയെഴുന്നള്ളത്ത്

    പാലക്കാട്: തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിന്‍വറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയര്‍ത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ‘തറവാടീസ് തെക്കേഭാഗം’, ‘മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ തുടങ്ങിയ തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ അടങ്ങിയ ബാനറുകള്‍ തയാറാക്കിയത്. ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും ഉണ്ടായിരുന്നു. തൃത്താലയില്‍ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന ഘോഷയാത്രയില്‍ 3000ത്തിലധികം പേര്‍ പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സിന്‍വറിന്റെയും ഹനിയയുടെയും പോസ്റ്ററുകള്‍ കുട്ടികള്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്നതും ജനക്കൂട്ടം അവരെ ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മന്ത്രി എം ബി രാജേഷ്, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എന്നിവരടക്കം ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.

    Read More »
  • Crime

    ഫോണില്‍ സംസാരിച്ച ഡ്രൈവറെ പിടിച്ചു, പകരം വന്ന ഡ്രൈവറും കുടുങ്ങി! സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് പോയി

    കൊച്ചി: ഫോണില്‍ സംസാരിച്ചു കൊണ്ടു സ്വകാര്യ ബസ് ഓടിച്ചു ഡ്രൈവര്‍ പിടിയിലായപ്പോള്‍ പകരം വച്ച ഡ്രൈവറും ഇതേ കുറ്റം ആവര്‍ത്തിച്ചു. അതോടെ ബസിന്റെ ഫിറ്റ്‌നസ് മോട്ടാര്‍ വാഹന വകുപ്പ് റദ്ദാക്കി. വിശദ പരിശോധനയ്ക്കു പിന്നാലെയാണ് നടപടി. ഏലൂര്‍- ഫോര്‍ട്ട്‌കൊച്ചി ബസാണ് തുടരെയുള്ള പൊല്ലാപ്പില്‍ കുടുങ്ങിയത്. എറണാകുളം നോര്‍ത്തില്‍ ഗതാഗത പരിശോധന നടത്തുന്നതിനിടെയാണ് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കണ്ട് എംവിഐമാര്‍ ബസ് തടഞ്ഞത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നതിനാല്‍ പിറ്റേന്ന് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. ഡ്രൈവര്‍ ആര്‍ടിഒ ഓഫീസിലേക്കു പോയപ്പോള്‍ പിറ്റേന്ന് പകരം വച്ച ഡ്രൈവറും ബസ് ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച് ഫോര്‍ട്ട്‌കൊച്ചിയില്‍ വച്ച് പിടിയിലായി. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ബസില്‍ വിശദ പരിശോധന നടത്തി. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലായിരുന്നു. ജിപിഎസ് ഇല്ലായിരുന്നു. മറ്റു ന്യൂനതകളും കണ്ടെത്തിയതോടെയാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്. ഫോണില്‍ സംസാരിച്ചു ബസ് ഓടിച്ചതിനു ആദ്യം പിടിയിലായ ഡ്രൈവര്‍ ഏലൂര്‍ സ്വദേശി റിഷാദിനു 2000 രൂപ പിഴ ചുമത്തി.…

    Read More »
  • Crime

    സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ലാസ്റ്റ് ബസും പോയി; ഫസ്റ്റ് ബസ് എടുത്ത് വീട്ടില്‍ പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

    പത്തനംതിട്ട: നാട്ടിലേക്കുള്ള അവസാന ബസും സ്റ്റാന്‍ഡ് വിട്ടു. ഓട്ടോറിക്ഷയില്‍ വീടുപിടിക്കാന്‍ കീശകാലി. ലഹരി തലയ്ക്കുപിടിച്ച യുവാവ് മറ്റൊന്നും ചിന്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി അത് സ്റ്റാര്‍ട്ടുചെയ്തു. പിന്നോട്ടെടുത്ത് വണ്ടി തിരിച്ചപ്പോഴേക്കും യാത്രക്കാര്‍ തടഞ്ഞു. ഒടുവില്‍ യുവാവ് അഴിക്കുള്ളിലുമായി. തിരുവല്ല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഞായറാഴ്ച രാത്രിയിലാണ് ഓര്‍ഡിനറി ബസ് ഓടിച്ച് കൊണ്ടുപോകാന്‍ യുവാവ് ശ്രമിച്ചത്. ആഞ്ഞിലിത്താനം മാമന്നത്ത് ജെബിന്‍ (34) ആണ് പ്രതി. മല്ലപ്പള്ളി റൂട്ടിലാണ് ഇയാള്‍ക്ക് പോകേണ്ടിയിരുന്നത്. ഡിപ്പോയില്‍നിന്നുള്ള അവസാന ബസ് രാത്രി എട്ടിന് പോയി. ഇതിനുമുമ്പേ ജെബിനും രണ്ട് സുഹൃത്തുക്കളും സ്റ്റേഷനിലെത്തി മല്ലപ്പള്ളി ബസ് എത്രമണിക്കാണെന്ന് തിരക്കിയിരുന്നു. ഇവര്‍ പിന്നീട് പലവട്ടം എത്തി ഇനി ബസുണ്ടോയെന്ന് തിരക്കിയെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ 5.45-ന് മല്ലപ്പള്ളിക്ക് ആദ്യ ട്രിപ്പ് പോകേണ്ട ബസ് രാത്രി 10 മണിയോടെ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്നു. താക്കോല്‍ എടുക്കാതെയാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് ഓഫീസിലേക്ക് പോയത്. പത്തേകാലോടെ ജെബിന്‍ ഡ്രൈവറുടെ സീറ്റില്‍ കയറി ബസ് സ്റ്റാര്‍ട്ടുചെയ്യുകയായിരുന്നു. വിവരം…

    Read More »
  • Crime

    റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ പിടികൂടി യാത്രക്കാര്‍

    ചെന്നൈ: പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. ചിറ്റലപ്പാക്കം സ്വദേശി സത്യന്‍ എന്നയാളാണ് പിടിയിലായത്. രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. പീഡനത്തെ ചെറുത്ത പൊലീസ് ഉദ്യോഗസ്ഥ ബഹളം വച്ചതോടെ, അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് കടന്നുകളയാന്‍ പ്രതി ശ്രമിച്ചു. മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ട് പ്രതിയെ പിടികൂടി റെയില്‍വേ പൊലീസിനു കൈമാറി. അതിനിടെ, വടിവാള്‍ കൈവശം വച്ച 6 കോളജ് വിദ്യാര്‍ഥികളെ പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കവേയാണ് വിദ്യാര്‍ഥികള്‍ ബാഗില്‍ വടിവാള്‍ വയ്ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്.

    Read More »
  • India

    കോഴിവണ്ടി മറിഞ്ഞു, ജനക്കൂട്ടം ഓടിനടന്ന് കോഴികളെ മോഷ്ടിച്ചു! പരുക്കേറ്റ ഡ്രൈവറെ തിരിഞ്ഞുനോക്കിയില്ല

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജില്‍ ആഗ്ര എക്‌സ്പ്രസ് വേയില്‍ കോഴികളുമായി എത്തിയ ലോറി മറിഞ്ഞു. ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാന്‍ ഓടിക്കൂടി ജനം. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറേയും സഹായിയേയും ആരും തിരിഞ്ഞു നോക്കിയില്ല. പരുക്കേറ്റ് കിടന്നിട്ടും അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ കോഴികളെ പിടികൂടി വീട്ടില്‍ കൊണ്ടുപോകാനാണ് ആളുകള്‍ ശ്രമിച്ചത്.ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംഭവത്തില്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ സലീമും സഹായി കലീമും അമേത്തിയില്‍ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്നൗ എക്സ്പ്രസ്വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.    

    Read More »
  • Crime

    സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു

    പ്രിട്ടോറിയ: സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു. ഇമാമും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്സിന്‍ ഹെന്‍ഡ്രിക്സ് ആണ് കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിലെ ഖെബേഹ നഗരത്തില്‍ വെച്ചാണ് മുഹ്സിന് വെടിയേറ്റത്. എല്‍ബിടിക്യു+ വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായ ഇടം വാഗ്ദാനം ചെയ്ത മുഹ്സിന്‍ മറ്റൊരാളോടൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് വെടിവെയ്പ്പ് നടന്നത്. ഇരുവരും യാത്ര ചെയ്യവേ മറ്റൊരു വാഹനം വന്ന് ഇവരെ തടയുകയായിരുന്നു. മുഖം മറച്ച രണ്ട് പേര്‍ കാറിന് നേരെ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ കേപ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെടിവെച്ചതിന് പിന്നാലെ ഇരുവരും രക്ഷപ്പെട്ടു. പിന്നീടാണ് പുറകിലിരിക്കുന്ന ഇമാമിന് മാരകമായി വെടിയേറ്റെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് അധികൃതര്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. എന്തെങ്കിലും വിവരം പൊതു ജനങ്ങള്‍ക്ക് അറിയാമെങ്കില്‍ അറിയിക്കണമെന്നും പൊലീസ് അറിയിക്കുന്നു. സംഭവത്തില്‍ അന്താരാഷ്ട ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്, ഇന്റര്‍സെക്സ് അസോസിയേഷന്‍ (ഐഎല്‍ജിഎ) ശക്തമായി അപലപിച്ചു.  

    Read More »
  • Crime

    ‘ബാങ്ക് മാനേജര്‍ മരമണ്ടന്‍, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു; ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍നിന്നു പിന്മാറിയേനെ’

    തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് മാനേജര്‍ മരമണ്ടന്‍ എന്ന് കവര്‍ച്ചാ കേസ് പ്രതി റിജോ ആന്റണി പോലീസിനോട്. കത്തി കാട്ടിയ ഉടന്‍ ബാങ്ക് മാനേജര്‍ മാറിത്തന്നു എന്ന് പ്രതി. മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ എന്നും പ്രതി പോലീസിനോട് പറഞ്ഞു. പ്രതി നേരത്തെ ബാങ്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടു എന്നു പറഞ്ഞാണ് ബാങ്കില്‍ എത്തിയിരുന്നത്. ആദ്യ മോഷണശ്രമത്തില്‍ തന്നെ വിജയം കാണുകയായിരുന്നു എന്ന് പ്രതി പറഞ്ഞു. മൂന്ന് മിനിറ്റുകൊണ്ടാണ പ്രതി ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന് കളഞ്ഞിരുന്നത്. ബാങ്കില്‍ ഉണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണത്തിന് ശേഷം വസ്ത്രം മാറിയും വാഹനത്തില്‍ മാറ്റം വരുത്തിയുമാണ് പൊലീസിനെ പ്രതി ചുറ്റിച്ചത്. കടം ബാധ്യതയെ തുടര്‍ന്ന് ബാങ്കില്‍ കവവര്‍ച്ച നടത്തിയെന്നാണ് പ്രതി മൊഴി…

    Read More »
  • LIFE

    ‘പുഷ്പ ഫെയിം’ ദാലി ധനഞ്ജയ വിവാഹിതനായി; വധു ഡോക്ടറാണ്‌

    തെന്നിന്ത്യന്‍ താരം ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടര്‍ ധന്യതാ ഗൗരക്ലറാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മൈസൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി വിവാഹസ്ത്കാരം സംഘടിപ്പിച്ചിരുന്നു.കന്നഡ, തെലുങ്ക് സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ദാലി ധനഞ്ജയ. സിനിമ നിര്‍മാതാവ് കൂടിയാണ്. 2013 ല്‍ പുറത്തിറങ്ങിയ ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും ഭാഗമായിരുന്നു. ഉത്തരകാണ്ഡ എന്ന കന്നഡ ചിത്രമാണ് ഇനി നടന്റേതായി പുറത്തിറങ്ങാനുള്ളത്.  

    Read More »
  • Crime

    പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി വന്നത് ഒന്നര മാസം മുമ്പ്; പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം

    കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് പരോളിന് അപേക്ഷ നല്‍കിയത്. പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ ജയില്‍ അധികൃതര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയതായാണ് വിവരം. കേസില്‍ വിധി വന്ന് ഒന്നര മാസം പോലും തികയുന്നതിന് മുമ്പാണ് പരോള്‍ അനുവദിക്കാനുള്ള നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണ് കൊച്ചി സി ബി ഐ കോടതി 14 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷ നല്‍കിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വച്ചാണ് കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പിന്നീട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം സി…

    Read More »
  • Kerala

    പുരപ്പുറ സോളാര്‍ വിപ്ലവം: ദേശീയതലത്തില്‍ ഹിറ്റായി കേരള മോഡല്‍

    തിരുവനന്തപുരം: പുരപ്പുറ സോളാര്‍ പദ്ധതിയില്‍ രാജ്യത്തിന് വഴികാട്ടിയായി കേരളം. സംസ്ഥാനത്ത് 2019ല്‍ തുടക്കമിട്ട സൗര പുരപ്പുറ സോളാര്‍ പദ്ധതി ജനത്തെ സൗരോര്‍ജ്ജ പ്‌ളാന്റുകള്‍ വീടുകളില്‍ സ്ഥാപിക്കുന്നതിലേക്ക് ആകര്‍ഷിച്ചു. ഈ മാതൃകയാണ് ദേശീയതലത്തില്‍ പ്രധാനമന്ത്രി സൂര്യഘര്‍ യോജന എന്ന പേരില്‍ ഒരുകോടി വീടുകളില്‍ പുരപ്പുറ സോളാര്‍ എന്ന വിപ്ലവത്തിന് വഴിയൊരുക്കിയത്. ഗുജറാത്ത്, മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ്. പുരപ്പുറ സോളാര്‍ സ്ഥാപിക്കാന്‍ സബ്‌സിഡി നല്‍കിയതും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പത്തുശതമാനം വാടകയായി വാങ്ങി കെ.എസ്.ഇ.ബിക്ക് വിട്ടുനല്‍കാനുള്ള പദ്ധതി ആവിഷ്‌കരിച്ചതും കേരളത്തില്‍ പദ്ധതിയെ ആകര്‍ഷകമാക്കി. വീട്ടുപയോഗം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബിയില്‍ നിന്ന് പണം വാങ്ങി ഗ്രിഡിലേക്ക് നല്‍കാനും പണം വേണ്ടെങ്കില്‍ രാത്രിസമയത്ത് പകരം വൈദ്യുതി വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഈ ആശയങ്ങളാണ് സൂര്യഘര്‍ യോജനയിലും നടപ്പാക്കുന്നത്. ദേശീയതലത്തില്‍ നേരത്തെ സബ്‌സിഡിയും ബാങ്ക് വായ്പയും മാത്രമാണ് ആനുകൂല്യമായി നല്‍കിയിരുന്നത്. ദേശീയ തലത്തില്‍ ഒന്നാമത് രണ്ടുവര്‍ഷത്തിനിടെ പുരപ്പുറ സോളാറില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയത് കേരളമാണ്. 99.97…

    Read More »
Back to top button
error: