CrimeNEWS

ബലാത്സംഗക്കേസില്‍ സിദിഖിനെതിരെ വ്യക്തമായ തെളിവ്; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദിഖിനെതിരെ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. സിദ്ദിഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. പരാതിക്കാരിയുടെ മൊഴി തെളിക്കാനുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുണ്ടെന്ന് പ്രത്യേക സംഘം അറിയിച്ചു. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചവരുത്തി യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. പരാതിയില്‍ പറഞ്ഞ ദിവസം സിദ്ദീഖ് ഹോട്ടലില്‍ താമസിച്ചതിനും നടി അവിടെ വന്നതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു.

Signature-ad

 

Back to top button
error: