Month: February 2025

  • Crime

    മദ്യപാനത്തിനിടെ തര്‍ക്കം, ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് വെന്റിലേറ്ററില്‍; അമ്മാവന്‍ അറസ്റ്റില്‍

    പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തില്‍ ബന്ധു പിടിയില്‍. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വര്‍ഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തിലും പൊള്ളലേറ്റത്. അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ ബിജു വര്‍ഗ്ഗീസിനെ (55) ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വര്‍ഗീസ് മാത്യുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരായ ഇരുവരും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു.വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണാണ് വര്‍ഗീസിനു പൊള്ളലേറ്റത്. കണ്ണു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നേരത്തേയും ബിജു തന്റെ മകനെ ആക്രമിച്ചിട്ടുണ്ടെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴത്തെ…

    Read More »
  • India

    ഒരു മുഖ്യനെ വേണമായിരുന്നു! ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയായില്ല; സസ്‌പെന്‍സ് തുടര്‍ന്ന ബി.ജെ.പി

    ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് ഭരണം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബിജെപി. നാളെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ മുഖ്യമന്ത്രി ആരെന്നതു സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ് പാര്‍ട്ടി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ നേതൃത്വത്തില്‍ ഇന്ന് ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. മുഖ്യമന്ത്രി, സ്പീക്കര്‍, കാബിനറ്റ് മന്ത്രിമാര്‍ എന്നിവരെ ഈ യോഗത്തില്‍ തിരഞ്ഞെടുക്കുമെന്നാണു റിപ്പോര്‍ട്ട്. 20ന് രാംലീല മൈതാനിയിലാണു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖകര്‍, സിനിമാ താരങ്ങള്‍, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡല്‍ഹിയിലെ ചേരി നിവാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി ഒന്നിലധികം നേതാക്കളുടെ പേര് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ബിജെപി തയാറായിട്ടില്ല. പര്‍വേശ് വര്‍മ, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ്, വിരേന്ദ്ര സച്ച്‌ദേവ, ആശിശ് സൂദ്, രേഖ ഗുപ്ത, ശിഖ റായ് എന്നിവരുടെ പേരുകളാണു സജീവം. പവന്‍ ശര്‍മ, രവീന്ദ്രര്‍ ഇന്ദ്രജ് സിങ്, കൈലാശ് ഗങ്വാള്‍, ഹരീഷ് കുര്‍ണ എന്നിവരുടെ പേരുകളും നേതൃത്വത്തിനു മുന്നിലുണ്ട്.…

    Read More »
  • NEWS

    ആശങ്കാജനകം: ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​അതീവ ഗുരുതരം

        5 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ  കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. 2 ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നും വത്തിക്കാൻ അറിയിച്ചു. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്.  നേരത്തെ നല്‍കിയ ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോ​ഗമിക്കുന്നു. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സങ്കീർണമായ അണുബാധയാണ് ബാധിച്ചിരിക്കുന്നതെന്നും ആരോ​ഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും…

    Read More »
  • Crime

    കാലടിയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തി തീകൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു

    എറണാകുളം: കാലടിയില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ചെങ്ങമനാട് സ്വദേശി നീതുവാണ് മരിച്ചത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തി നീതു പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഒരാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുഹൃത്തിന്റെ വീട്ടിലേയ്ക്ക് സ്‌കൂട്ടറില്‍ എത്തിയ നീതു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിവാഹിതയായ നീതുവിന് രണ്ട് കുട്ടികളുണ്ട്.  

    Read More »
  • Crime

    കമ്പമലയില്‍ കാട്ടുതീ പടര്‍ത്തിയ സംഭവം; കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസില്‍ മുങ്ങി നടക്കുന്ന പ്രതി

    വയനാട്: തലപ്പുഴ കമ്പമലയില്‍ കാട്ടുതീ പടര്‍ത്തിയതില്‍ കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസില്‍ മുങ്ങി നടക്കുന്ന പ്രതി. തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് കഴിഞ്ഞദിവസമാണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് കണ്ടെത്തല്‍. സംശയാസ്പദമായ സാഹചര്യത്തില്‍ വനത്തില്‍ കണ്ടതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാട്ടുതീ പടരുകയും അണക്കുകയും ചെയ്ത പ്രദേശത്തിന് തൊട്ടടുത്തായി ഇന്നലെ വീണ്ടും തീ കണ്ടതോടെ, അഗ്‌നിരക്ഷാ സേനയും വനപാലകരും ചേര്‍ന്ന് തീയണച്ചെങ്കിലും പുല്‍മേടുകള്‍ക്ക് ബോധപൂര്‍വം ആരോ തീ വെച്ചതാണോ എന്ന സംശയം വനം വകുപ്പിനുണ്ടായിരുന്നു. സംശയം ശരിവെക്കും വിധം വൈകുന്നേരത്തോടെ വിവിധ കേസുകളില്‍ പ്രതിയായി മുങ്ങി നടക്കുന്ന തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് എന്ന 27കാരനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി…

    Read More »
  • Crime

    സീരിയല്‍ നടിക്കൊപ്പം ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ ബലാത്സംഗം ചെയ്തു, നടന് 136 വര്‍ഷം കഠിനതടവ്

    കോട്ടയം: സീരിയല്‍ നടിക്കൊപ്പം സിനിമ ഷൂട്ടിങ് കാണാനെത്തിയ ചെറുമകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സിനിമ-സീരിയല്‍ നടന് 136 വര്‍ഷം കഠിന തടവും 1,97,500 രൂപ പിഴയും ശിക്ഷ വിധിച്ചു. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി എം കെ റെജിയെയാണ്(52) ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. ഈരാറ്റുപേട്ട ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് റോഷന്‍ തോമസാണ് വിധി പറഞ്ഞത്. പ്രതി പിഴ അടച്ചാല്‍ 1,75,000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 മെയിലായിരുന്നു സംഭവം. സിനിമയിലും സീരിയലിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളെ എത്തിച്ച് നല്‍കുന്നയാളുമാണ് പ്രതി. സിനിമ ചിത്രീകരണത്തിനെത്തിയ മുത്തശ്ശിയുടെ കൂടെ ഷൂട്ടിങ് കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രീകരണത്തിനിടെ മഴ പെയ്ത സമയം ലൊക്കേഷനില്‍ നിന്ന് കുട്ടിയെ മുത്തശ്ശിയുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് വാനില്‍ കയറ്റിക്കൊണ്ടു പോയി. യാത്രയ്ക്കിടയില്‍ ശാരീരികമായി ഉപദ്രവിച്ച ശേഷം ഈരാറ്റുപേട്ട തിടനാട്ടുള്ള ആളില്ലാത്ത വീട്ടിലെത്തിച്ച്…

    Read More »
  • India

    കോയമ്പത്തൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത് 14.5 കോടിയുടെ ബോണസ്

    ചെന്നൈ: കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി കോവൈ.കോ 140 ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത് 14.5 കോടി രൂപ. മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകപങ്ക് വഹിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായ സമ്മാനം നല്‍കുമെന്ന് 2022-ല്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരമാണ് ഇപ്പോള്‍ ആറുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കിയിരിക്കുന്നതെന്ന് കമ്പനിയുടെ സ്ഥാപകന്‍ ശരവണകുമാര്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് ലാഭത്തിന് ആനുപാതികമായി കമ്പനിയുടെ ഓഹരിയാണ് നല്‍കിവരുന്നത്. ഇതിനുപകരം ജീവനക്കാര്‍ക്ക് നേരിട്ട് ലാഭം നല്‍കുകയെന്ന ലക്ഷ്യംവെച്ചാണ് ഉയര്‍ന്ന ബോണസ് തുക നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. കോയമ്പത്തൂര്‍ സ്വദേശിയായ ശരവണകുമാര്‍ ലണ്ടനില്‍ 25 വര്‍ഷം ഐ.ടി. കമ്പനിയില്‍ ജോലിചെയ്തശേഷം 2011-ലാണ് കോവൈ.കോ എന്നപേരില്‍ സോഫ്റ്റ്വേര്‍ കമ്പനി ആരംഭിക്കുന്നത്. 15 ദശലക്ഷം ഡോളറിന്റെ വാര്‍ഷികവരുമാനം കമ്പനി നേടി.

    Read More »
  • Crime

    തളിപ്പറമ്പില്‍ നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; പരാതിയുമായി ബന്ധുക്കള്‍, അന്വേഷണം

    കണ്ണൂര്‍: തളിപ്പറമ്പില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിതയെ (20) ആണ് ഭര്‍ത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. വൈശാഖ് വിദേശത്താണ്. സുനില്‍, ഗീത ദമ്പതികളുടെ മകളാണ്. ബന്ധുക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Kerala

    സ്കൂളിൽ 12കാരിയുടെ മൊബൈൽ പിടിച്ചുവെച്ചു: തുടർന്ന് കൊച്ചിയിൽ കാണാതായ വിദ്യാര്‍ത്ഥിനിയെ 7 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി

        കൊച്ചിയിൽ കാണാതായ  12വയസുകാരിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൊച്ചി സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയെയാണ് കാണാതായത്. കുട്ടിയെ കാണാതായതിനേ തുടർന്ന് രക്ഷിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയെ തുടർന്ന്   നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു. കുട്ടി സ്കൂൾ വിട്ട് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടി ഇന്നലെ അമ്മയുടെ മൊബൈൽ ഫോണുമായി സ്കൂളിൽ എത്തിയിരുന്നു, ഇത് സ്കൂൾ അധികൃതർ പിടിച്ചെടുത്തു. തുടർന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു, ഇതിൽ മനോവിഷമം തോന്നിയ കുട്ടി സ്വയം മാറി നിന്നതാകാം എന്നായിരുന്നു  പൊലീസ് നിഗമനം. ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് അച്ഛൻ സ്കൂളിൽ എത്തുന്നതിന് മുമ്പെ കുട്ടി സ്കൂൾ വിട്ട് ഇറങ്ങി.  പിന്നീട് പൊറ്റക്കുഴിയിലുളളള കുട്ടുകാരിയുടെ വീട്ടിലേക്ക് പോയി. അവിടെ നിന്നിറങ്ങിയ പെൺകുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ജില്ലയിലാകെ വ്യാപക തിരച്ചിലാണ് എസിപി ജയകുമാറിന്റെ നേതൃത്വത്തിലുളള പൊലീസ്…

    Read More »
  • Health

    ഗര്‍ഭിണികളും പങ്കാളികളും ആവശ്യപ്പെടുന്നത് ഒരേ കാര്യം; പ്രസവത്തിലെ പുതിയ ട്രെന്‍ഡ് വെളിപ്പെടുത്തി ഡോക്ടര്‍മാര്‍

    കഴിഞ്ഞ വര്‍ഷം ജനുവരി 22നായിരുന്നു അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ. ഈ ദിവസം ആശുപത്രികളില്‍ ഗര്‍ഭിണികളുടെ തിരക്കായിരുന്നു. ഈ കാഴ്ച രോഗികളെ മാത്രമല്ല ആശുപത്രി അധികൃതരെയും ഞെട്ടിച്ചു. അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ദിവസം തന്നെ തന്റെ കുഞ്ഞ് ജനിക്കണം എന്നായിരുന്നു ആശുപത്രിയിലെത്തിയ സ്ത്രീകളുടെയെല്ലാം മനസില്‍. കുഞ്ഞ് ആ ‘ശുഭ’ സമയത്ത്, ശുഭദിനത്തില്‍ തന്നെ ജനിക്കണമെന്ന ആവശ്യം പലരും ഡോക്ടര്‍മാരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തു. ഇതിനെയാണ് ‘മഹൂറത്ത് പ്രസവം’ എന്ന് പറയുന്നത്. എന്നാല്‍, ഇത് രാമക്ഷേത്ര ഉദ്ഘാടന ദിവസം മാത്രമല്ല, പല ശുഭ മുഹൂര്‍ത്തങ്ങളിലും സംഭവിച്ചുവരുന്ന കാര്യമാണ്. ഇത്തരത്തിലുള്ള പ്രസവങ്ങള്‍ നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, എന്തുകൊണ്ടായിരിക്കാം ആശുപത്രികള്‍ ഇവ പ്രോത്സാഹിപ്പിക്കുന്നത്? പല ആശുപത്രികളിലും അവര്‍ നല്‍കുന്ന സേവനങ്ങളുടെ പട്ടികയില്‍ ‘മഹൂറത്ത് പ്രസവം’ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശുഭ മുഹൂര്‍ത്തത്തില്‍ പ്രസവിക്കാന്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതിന് കാരണമെന്തെന്ന് പരിശോധിക്കാം. എന്താണ് ‘മഹൂറത്ത് പ്രസവം’ ? ‘മാതാപിതാക്കള്‍ അവരുടെ കുഞ്ഞിന്റെ ജനനത്തിനായി ഒരു പ്രത്യേക ദിവസവും…

    Read More »
Back to top button
error: