Month: February 2025

  • India

    യുവാവിന്റെ കണ്ണിനുള്ളില്‍ ജീവനുള്ള വിര, വില്ലനായത് ഇഷ്ട ഭക്ഷണം; ഇതു കഴിക്കുമ്പോള്‍ സൂക്ഷിക്കണം

    ഭോപ്പാല്‍: യുവാവിന്റെ കണ്ണില്‍ നിന്ന് കിട്ടിയത് ജീവനുള്ള വിരയെ. മാദ്ധ്യപ്രദേശില്‍ നിന്നുള്ള മുപ്പത്തിയഞ്ചുകാരന്റെ കണ്ണില്‍ നിന്നാണ് വിരയെ കണ്ടെത്തിയത്. നാളുകളായി യുവാവിന്റെ കണ്ണിന് പ്രശ്‌നമുണ്ടായിരുന്നു. ചുവപ്പുനിറവും അസ്വസ്ഥതയും ഉണ്ടായതോടെ പല ഡോക്ടര്‍മാരെയും സമീപിച്ചു. മരുന്നുകള്‍ കഴിച്ചിട്ടും പ്രശ്‌നം മാറിയില്ല. കാഴ്ച കുറഞ്ഞുവന്നതോടെ എയിംസിലെത്തി. അവിടെ വിശദമായി പരിശോധിച്ചപ്പോഴാണ് കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലില്‍ ഒരിഞ്ച് നീളമുള്ള വിരയെ കണ്ടെത്തിയത്. ഇതിന് ജീവനുണ്ടെന്നും മനസിലായി. അപൂര്‍വമായ സംഭവമാണിതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിരയെ പുറത്തെടുക്കല്‍ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വളരെ ശ്രമകരമായ സര്‍ജറിക്കൊടുവില്‍ വിരയെ പുറത്തെടുക്കാന്‍ കഴിഞ്ഞു. പരാന്ന ഭോജിയായ വിരയാണ് യുവാവിന്റെ കണ്ണിലെത്തിയത്. ശരിയായി വവിക്കാത്ത മാംസത്തിലൂടെയും മറ്റുമാണ് ഇത് ശരീരത്തിനുള്ളില്‍ കടക്കുന്നത്. ഇത് ശരീരത്തിനുള്ളിലെത്തിയാല്‍ ചര്‍മം, കണ്ണുകള്‍,മസ്തിഷ്‌കം എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇതുവഴി പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. വേണ്ടവിധം വേവിക്കാത്ത മാംസം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.  

    Read More »
  • Crime

    മരുന്ന് വാങ്ങാന്‍ പോയ വയോധികയെ കാണാതായി; കാടുകയറിയ കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തി

    മലപ്പുറം: ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.  

    Read More »
  • Social Media

    ”നികുതി അടച്ചതുതന്നെ 3 കോടി രൂപയാണ്, അതില്‍നിന്ന് തന്നെ ലാഭം ഊഹിക്കാമല്ലോ?”

    പുലിമുരുകന്‍ നിര്‍മിക്കാനായി എടുത്ത വായ്പ നിര്‍മാതാവ് ഇതുവരെ അടച്ചുതീര്‍ത്തിട്ടില്ലെന്ന ടോമിന്‍ തച്ചങ്കരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ഒരു നിര്‍മാതാവ് എന്ന നിലയില്‍ തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആ ചിത്രത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച് ചിലര്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം കുറിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് പുലിമുരുകന് വേണ്ടി രണ്ട് കോടി രൂപ വായ്പ എടുത്തത്. 2016 ഡിസംബറില്‍ അത് പൂര്‍ണമായും അടച്ചുതീര്‍ത്തു. മൂന്ന് കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിനുവേണ്ടി ഞാന്‍ നികുതിയായി അടച്ചത്. അത്രയധികം തുക നികുതി അടയ്ക്കണമെങ്കില്‍തന്നെ ചിത്രം എത്രത്തോളം ലാഭം നേടിത്തന്നിരിക്കാമെന്ന് മനസിലാക്കാന്‍ സാധിക്കുമല്ലോ.-ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ടോമിച്ചന്‍ പറയുന്നു. സിനിമയെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവവിരുദ്ധമായ പ്രചരണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിടച്ചേര്‍ത്തു. ഫെയ്സ്ബുക്ക്…

    Read More »
  • Kerala

    കോട്ടയം- നെടുമ്പാശേരി യാത്രയ്ക്ക് ഇനി തടസങ്ങളില്ല; ചെങ്ങോലപ്പാടം റെയില്‍വേ മേല്‍പാലം 18ന് തുറക്കും

    എറണാകുളം: ട്രെയിനുകള്‍ കടന്നു പോകുന്നതും നോക്കിയുള്ള ചെങ്ങോലപ്പാടം റെയില്‍വേ ഗേറ്റിലെ യാത്രക്കാരുടെ കാത്തിരിപ്പ് അവസാനിച്ചു. റെയില്‍വേ മേല്‍പാലമെന്ന കാലങ്ങളായുള്ള യാത്രക്കാരുടെ സ്വപ്നം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നാടിനു സമര്‍പ്പിച്ചു. ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി എന്നിവര്‍ പങ്കെടുര്‌രു. പതിറ്റാണ്ടുകളായുള്ള മുളന്തുരുത്തിക്കാരുടെ ആവശ്യം യാഥാര്‍ഥ്യമായ ആഹ്ലാദത്തിലാണ് നാട്. കേരള റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ 100% പണികളും പൂര്‍ത്തിയാക്കിയാണു പാലം തുറന്നു കൊടുക്കുന്നത്. കോട്ടയത്തു നിന്നു കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ പ്രധാന പ്രതിസന്ധിക്കാണു പാലം തുറക്കുന്നതോടെ പരിഹാരമാകുന്നത്. ഇതോടെ ജില്ലാ ഭരണസിരാകേന്ദ്രത്തിലേക്കും വികസിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്‌സിറ്റി പ്രദേശങ്ങളിലേക്കുമുള്ള പ്രധാന പാതയായി മുളന്തരുത്തി-ചോറ്റാനിക്കര-തിരുവാങ്കുളം റോഡ് മാറും. പച്ചപുതച്ച ചെങ്ങോലപ്പാടത്തിനു കുറുകെ 365 മീറ്റര്‍ നീളത്തിലാണു പാലത്തിന്റെ നിര്‍മാണം. 8.1 മുതല്‍ 7.5 മീറ്റര്‍ വരെയാണു വീതി. ഒരു വശത്ത് നടപ്പാതയും റെയില്‍പാളത്തിന്റെ ഇരുവശങ്ങളിലും പാലത്തിലേക്കു കയറാന്‍…

    Read More »
  • Crime

    ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തു; വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞ് മര്‍ദനം, യുവാവ് അറസ്റ്റില്‍

    കോഴിക്കോട്: കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങോട്ടുകാവ് മേലൂര്‍ കച്ചേരിപ്പാറ കൊളപ്പുറത്ത് സജില്‍ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയാണ് യുവാവിനെതിരെ പരാതി നല്‍കിയത്. രണ്ടു ദിവസം മുമ്പാണ് സജില്‍ വിദേശത്തുനിന്നു നാട്ടിലെത്തിയത്. പ്രതി വിദേശത്തുനിന്നു പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെണ്‍കുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ച് പെണ്‍കുട്ടിയെ സജില്‍ തടഞ്ഞു നിര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്തതുവെന്ന് ആരോപിച്ച് പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയും മര്‍ദിക്കുകയുമായിരുന്നു. സജില്‍ മദ്യലഹരിയിലായിരുന്നു. പരുക്കേറ്റ പെണ്‍കുട്ടി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.

    Read More »
  • Crime

    നഗ്‌നതാ പ്രദര്‍ശനം ചോദ്യംചെയ്ത യുവാവിനെ കുത്തി; കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചയാള്‍ അറസ്റ്റില്‍

    മലപ്പുറം: നഗ്‌നതാ പ്രദര്‍ശനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാമക്കല്‍മേട്ട് സ്വദേശിയും ഇപ്പോള്‍ മമ്പാട് നടുവക്കാട് താമസിച്ചു വരുകയും ചെയ്യുന്ന പാങ്ങോട് പുത്തന്‍ വീട് ഉമ്മറിനെ (50) യാണ് നിലമ്പൂര്‍ സി.ഐ. സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയ്യതി വൈകുന്നേരം ആറു മണിയോടെ മമ്പാട് മേപ്പാടത്തു വെച്ചാണ് കേസ്സിനാസ്പദമായ സംഭവം. പ്രതി ഉമ്മര്‍ പ്രദേശവാസികളുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത് മേപ്പാടം സ്വദേശി ചിങ്ങംപറ്റ ശ്യാമും സുഹൃത്ത് ജിഷ്ണുവും ചോദ്യം ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഉമ്മര്‍ പ്രകോപിതനായി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ശ്യാമിനെ ആക്രമിച്ചു. നെഞ്ചിലും വലതു കൈക്കും ഗുരുതരമായി പരിക്കു പറ്റിയ ശ്യാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇടുക്കിയിലും മറ്റും ഒളിവില്‍ താമസിച്ചു വരികയായിരുന്ന പ്രതിയെ ചെറുകോട് വെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുന്‍പ് പാലായില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി…

    Read More »
  • Kerala

    കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി

    കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണം നഷ്ടമായെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. മൊത്തം നാലു പവനോളം സ്വര്‍ണാഭരണങ്ങള്‍ കാണാതായതായെന്നാണ് പരാതി. കയ്യിലുണ്ടായിരുന്ന വളകളും മാലയുടെ പൊട്ടിയ ഭാഗങ്ങള്‍ കുടുംബത്തിന് ലഭിച്ചു. കുടുംബം കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞത്. മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറ് പേരെ പ്രതിചേര്‍ത്ത് വനം വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന പാപ്പാന്മാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പ്രതിചേര്‍ത്തത്. അതേസമയം, ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായ ഗോകുലിനും പീതാംബരനും കോഴിക്കോട് ജില്ലയിലെ എഴുന്നെള്ളിപ്പില്‍ സ്ഥിരമായി നിരോധനമേര്‍പ്പെടുത്തി. ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച കേസില്‍ മണക്കുളങ്ങര ക്ഷേത്രം പ്രസിഡന്റ്, സെക്രട്ടറി എഴുന്നെള്ളിപ്പിനെത്തിച്ച ആനയുടെ പാപ്പാന്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെയാണ് വനം വകുപ്പ് പ്രതിചേര്‍ത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ്.…

    Read More »
  • Kerala

    അവിടെയിരുന്ന് കൂവിത്തെളിയേണ്ട! അയല്‍വാസിക്ക് ശല്യമായതിനാല്‍ കോഴിക്കൂട് മാറ്റാന്‍ ഉത്തരവ്

    കൊല്ലം: പൂവന്‍ കോഴി കൂവുന്നത് ശല്യമാണെന്ന പരാതിയില്‍ അതിന്റെ കൂടുമാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസി കൊച്ചുതറയില്‍ അനില്‍കുമാറിന്റെ വീടിന് മുകള്‍ നിലയിലെ കോഴിക്കൂട് മാറ്റണമെന്നാണ് അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. പുലര്‍ച്ചെ മൂന്ന് മുതല്‍ പൂവന്‍കോഴി കൂവുന്നതിനാല്‍ സൈ്വര്യജീവിതത്തിന് തടസമുണ്ടെന്ന് കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് പരാതി നല്‍കുകയായിരുന്നു. ഇരുകൂട്ടരേയും കേട്ട ആര്‍ഡിഒ സ്ഥല പരിശോധനയും നടത്തി. വാര്‍ധക്യത്തിന്റെ പ്രശ്നങ്ങളുള്ള രോഗികൂടിയായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് ഈ കൂവല്‍ തടസമുണ്ടാക്കുന്നതായി ബോധ്യപ്പെട്ടു. കോഴിക്കൂട് അനില്‍കുമാറിന്റെ വീടിന്റെ കിഴക്ക് ഭാഗത്തേയ്ക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്. 14 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണം.    

    Read More »
  • Kerala

    പാതിവില തട്ടിപ്പില്‍ ഇഡി റെയ്ഡ്; ലാലി വിന്‍സെന്റിന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ പരിശോധന

    കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്‍, സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ വസതിയിലുമാണ് പരിശോധന പുരോ?ഗമിക്കുന്നത്. മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലാണ് ലാലി വിന്‍സെന്റ് താമസിക്കുന്നത്. അവരുടെ ഓഫീസും ഇവിടെ തന്നെയാണുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് കൊച്ചിയില്‍നിന്നുള്ള അറുപതോളം ഉദ്യോ?ഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരില്‍നിന്ന് വിശദമായ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തില്‍ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയില്‍ സ്‌ക്കൂട്ടര്‍ ഉള്‍പ്പടെ നല്‍കാമന്ന് പറഞ്ഞ് സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്. സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ…

    Read More »
  • Movie

    മാധവ് സുരേഷിനൊപ്പം സൈജു കുറുപ്പും ഷൈന്‍ ടോം ചാക്കോയും; ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് തുടങ്ങി

    ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അനില്‍കുമാര്‍ ജി ആണ് ചിത്രത്തിന്റെ കോ -റൈറ്ററും നിര്‍മ്മാണവും. കാലം മാറുമ്പോള്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും. പക്ഷേ തിരുവനന്തപുരത്തിന്റെ ചോരമണ്‍കട്ടി നിറഞ്ഞ വഴികളില്‍, സത്യവും അതിജീവനവും തമ്മില്‍ പോരാട്ടം തുടരുന്നു. രാധികാ സുരേഷ് ഗോപി തിരിതെളിച്ച് തുടങ്ങിയ ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ നായകരാകുന്നു. ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം.എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു. ബാനര്‍ – ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – സുജിത് എസ് നായര്‍, കോ- റൈറ്റര്‍, നിര്‍മ്മാണം – അനില്‍കുമാര്‍ ജി, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം – ശിവന്‍ എസ് സംഗീത്, എഡിറ്റിംഗ് – അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ –…

    Read More »
Back to top button
error: