KeralaNEWS

ഡോക്ടറായ ഭാര്യയ്ക്ക് പകരം ജോലി ചെയ്യുന്നത് ഭര്‍ത്താവെന്ന് പരാതി; സംഭവം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍

മലപ്പുറം: വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സഫീദയ്ക്കെതിരെയാണ് പരാതി. സഫീദയ്ക്ക് പകരം ഭര്‍ത്താവായ ഡോക്ടര്‍ സഫീല്‍ പരിശോധന നടത്തുന്നുവെന്നാണ് ആരോപണം. സഫീദയുടെ രാത്രി ഡ്യൂട്ടിയാണ് ഭര്‍ത്താവ് ചെയ്യുന്നത്.

സംഭവത്തില്‍ യൂത്ത് ലീഗ് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി. ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.

Back to top button
error: