Month: February 2025

  • Crime

    ലഹരി വില്പനയുടെ റാണി: സെയിൽസ് ഗേളായി തുടങ്ങി  കഞ്ചാവ്- എംഡിഎംഎ  കച്ചവടത്തിലെ വമ്പത്തിയായി മാറിയ ബുള്ളറ്റ് ലേഡി നിഖിലയുടെ കഥ

        ഡൽഹിയുടെ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന സോയ ഖാനെ(33) മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിടികൂടിയത് ഇന്നലെയാണ്. അധോലോക കുറ്റവാളി ഹാഷിം ബാബയുടെ ഭാര്യയാണ്‌ സോയ. അന്താരാഷ്ട്രവിപണിയിൽ ഒരുകോടി രൂപ വിലവരുന്ന 225 ഗ്രാം ഹെറോയിനുമായാണ് സോയയെ അറസ്റ്റുചെയ്തത്. ഇന്നലെ തന്നെയാണ് നിഖില എന്ന പയ്യന്നൂര്‍ സ്വദേശിനിയെ എംഡിഎംഎയുമായി അറസ്റ്റു ചെയ്തത്. സ്‌കൂള്‍ പഠനകാലത്ത് മിടുക്കിയായിരുന്ന ഈ പെണ്‍കുട്ടി ഇന്ന് അന്യസംസ്ഥാനങ്ങളില്‍ പോലും ലഹരിയുടെ ഡോണായി അറിയപ്പെടുന്നു. ഇത് മലയാളി സമൂഹത്തെ ശരിക്കും നടുക്കുന്നതാണ്. ലഹരിയുടെ ഉപയോഗത്തിലേക്ക് നീങ്ങി പിന്നീട് വില്‍പ്പനയിലേക്ക് വഴിമാറിയ ജീവിതമാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖിലയുടേത്. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനിയായ നിഖില സെയില്‍സ് ഗേളായി ജോലി ചെയ്തുവരവേ കഞ്ചാവു വില്‍പ്പനയുടെ പേരില്‍ യുവതി പിടിയിലായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഈ 29കാരി എംഡിഎംഎ കേസിലും പിടിക്കപ്പെട്ടത്. ഇവരില്‍ നിന്ന് ലഹരി വസ്തു എക്‌സൈസ് സംഘം പിടിച്ചെടുത്തത്. മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ച്  രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ്…

    Read More »
  • Crime

    റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം; രണ്ടു പ്രതികള്‍ അറസ്റ്റില്‍

    കൊല്ലം: കുണ്ടറയില്‍ റെയില്‍ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം. കേസില്‍ നിര്‍ണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുണ്ടറയില്‍ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയില്‍ നിന്ന് റെയില്‍വേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ പേര്‍ സംഭവത്തിന് പിന്നില്‍ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. സൈബര്‍ സെല്‍ സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പരിശോധന…

    Read More »
  • Crime

    കുണ്ടറയില്‍ റെയില്‍വേ പാളത്തിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ്, പൊലീസ് മാറ്റിയിട്ടും വീണ്ടും വച്ചു; അട്ടിമറി ശ്രമം?

    കൊല്ലം: കുണ്ടറയില്‍ റെയില്‍വേ ട്രാക്കിനു കുറുകെ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയില്‍വെ സ്റ്റേഷനിലും എഴുകോണ്‍ പൊലീസിലും അറിയിച്ചു. എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 3.30ന് നടത്തിയ അന്വേഷണത്തില്‍ ട്രാക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. രണ്ടുതവണ ട്രാക്കില്‍ പോസ്റ്റ് കണ്ടത് ദുരൂഹത പടര്‍ത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയില്‍പെട്ടിരുന്നില്ലെങ്കില്‍ മിനിറ്റുകള്‍ക്കകം കടന്നു പോകുന്ന തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് പോസ്റ്റിലിടിച്ചു വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു. അതേസമയം, സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രണ്ട് യുവാക്കള്‍ ചേര്‍ന്ന് ടെലിഫോണ്‍ പോസ്റ്റ് വലിച്ചിടുന്നതാണ്…

    Read More »
  • Crime

    പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം കൈക്കൂലി; മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍

    മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍. തിരുവാലി വില്ലേജ് അസിസ്റ്റന്റ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റ് തിരുത്താന്‍ ഏഴര ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി. ഒരു ഏക്കറിലേറെ വരുന്ന ഭൂമിയുടെ പട്ടയത്തിലെ തെറ്റ് തിരുത്താന്‍ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഏഴരലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. ഈസമയത്ത് പരാതിക്കാരന്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് പരാതിക്കാരന് കൈമാറിയ 50,000 രൂപ വില്ലേജ് അസിസ്റ്റന്റിന് കൈമാറുമ്പോഴാണ് കൈയോടെ പൊക്കിയത്. വില്ലേജ് ഓഫീസിന് പുറത്തുവെച്ച് തുക കൈമാറുമ്പോഴാണ് വില്ലേജ് അസിസ്റ്റന്റ് പിടിയിലായത്.

    Read More »
  • India

    പഞ്ചാബില്‍ ആം ആദ്മി മന്ത്രി 20 മാസം ഭരിച്ചത് ഇല്ലാത്ത വകുപ്പ്! മുഖ്യമന്ത്രിപോലും അറിഞ്ഞില്ല, പരിഹാസം

    ചണ്ഡിഗഡ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍ 20 മാസത്തോളം ഭരിച്ചത് ഇല്ലാത്ത വകുപ്പ്. ഭഗവന്ത് മന്‍ നയിക്കുന്ന സര്‍ക്കാര്‍ ഒടുവില്‍ ഇക്കാര്യം തിരിച്ചറിയുകയും ഗസറ്റ് വിജ്ഞാപനത്തിലൂടെ മന്ത്രിയുടെ വകുപ്പുകള്‍ സംബന്ധിച്ച വ്യക്തത വരുത്തുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്താന്‍ തുടങ്ങിയതോടെ മാധ്യമ ശ്രദ്ധ നേടിയ മന്ത്രിയാണ് ധാലിവാള്‍. അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചുകൊണ്ട് അമേരിക്കന്‍ സൈനിക വിമാനത്തില്‍ എത്തിച്ചത് അമൃത്സറിലേക്ക് ആയിരുന്നു. ഈ സമയത്താണ് പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ധാലിവാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. പിന്നാലെയാണ് അദ്ദേഹം ഇല്ലാത്ത വകുപ്പാണ് ഭരിച്ചിരുന്നതെന്ന വിവരം പുറത്തുവന്നത്. കുല്‍ദീപ് സിങ് ധാലിവാളിന് അനുവദിച്ചിരുന്ന ഭരണപരിഷ്‌കാര വകുപ്പ് നിലവിലില്ലെന്നും പ്രവാസികാര്യ വകുപ്പിന്റെ ചുമതല മാത്രമാകും ഇനി അദ്ദേഹത്തിന് ഉണ്ടാകുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൃഷിവകുപ്പിന്റെ ചുമതലയാണ് ധാലിവാള്‍ വഹിച്ചിരുന്നത്. 2023 മെയ് മാസത്തില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കൃഷിവകുപ്പിന്റെ ചുമതലയില്‍നിന്ന് അദ്ദേഹത്തെ നീക്കുകയും പ്രവാസികാര്യ…

    Read More »
  • NEWS

    കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം ബാലവേദി രൂപികരിച്ചു. കബ്ദ്ഫാം ഹൗസില്‍ വെച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍, ട്രഷറര്‍ തമ്പി ലൂക്കോസ്, വനിത ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍ എന്നിവര്‍ ആശംസിച്ചു. തുടര്‍ന്ന് കുട്ടികളുടെ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി സാമുവല്‍, നൈസാം പട്ടാഴി, വര്‍ഗ്ഗീസ് ഐസക്, രാജു വര്‍ഗ്ഗീസ്, ദീപു ചന്ദ്രന്‍, അജയ് നായര്‍, ലിന്‍സി തമ്പി, ദീപു ഡേവിസ് കുര്യന്‍, പ്രശാന്തി വര്‍മ്മ എന്നിവര്‍ നേതൃത്വം നല്‍കി.  

    Read More »
  • Crime

    കുംഭമേളയ്ക്ക് പോയ ചെങ്ങന്നൂര്‍ സ്വദേശിയെ കാണാനില്ല; മടങ്ങും വഴി കാണാതായെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍

    ആലപ്പുഴ: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നാട്ടില്‍ എത്തിയില്ലെന്നു പരാതി. മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി.എസ്. ജോജു (42) കാണാതായത്. കുടുംബം പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ അയല്‍ക്കാനായ കുടുംബസുഹൃത്തിനൊപ്പം കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പോയത്. അന്നു രാത്രിയും പിറ്റേന്നും ജോജുവിന്റെ മക്കളും സ ഹോദരിയും പല തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. 12 ന് ജോജു ഒപ്പം പോയ ആളുടെ ഫോണില്‍ നിന്ന് വീട്ടിലേക്കു വിളിച്ചു. തന്റെ ഫോണ്‍ തറയില്‍ വീണു പൊട്ടിയെന്നും ഒപ്പമുള്ള അയല്‍ക്കാരന്റെ ഫോണിലാണ് വിളിക്കുന്നതെന്നും പറഞ്ഞു. തങ്ങള്‍ കുംഭമേളയിലെത്തി നദിയില്‍ സ്‌നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചെന്നും 14 നു മടങ്ങിയെത്തുമെന്നും അറിയിച്ചു. 14 ന് അയല്‍വാസി മടങ്ങിയെത്തിയെങ്കിലും ജോജു ഒപ്പമില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ തൃ പ്തികരമായ മറുപടി ലഭിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. ജോജുവും താനും…

    Read More »
  • LIFE

    ”കല്യാണത്തിന് ശേഷവും ഭരതന്‍ ശ്രീവിദ്യയെ പ്രണയിച്ചു! മകനെ തരുമോന്നും ചോദിച്ചു”

    അമ്മ മുഖമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ക്ക് മൂന്ന് വര്‍ഷം. 2022 ഫെബ്രുവരി 22 നായിരുന്നു ലളിത മരണപ്പെടുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വളരെ മോശമായ നടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് കെപിഎസി ലളിതയെ കുറിച്ചുള്ള കഥകളും വൈറലാവുകയാണ്. അതിലൊന്ന് സംവിധായകന്‍ ഭരതനുമായി ലളിത വിവാഹം കഴിച്ചതാണ്. നടി ശ്രീവിദ്യയുടെ കാമുകനായിരുന്ന ഭരതന് പ്രണയിക്കാനുള്ള എല്ലാ പിന്തുണയും നല്‍കിയ ഹംസമായിരുന്നു താനെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ കെപിഎസി ലളിത വെളിപ്പെടുത്തിയത്. പിന്നീട് അതേ ആള്‍ തന്റെ ഭര്‍ത്താവായത് എങ്ങനെയാണെന്നും നടി പറഞ്ഞു. വിശദമായി വായിക്കാം… ഭരതന്‍-ശ്രീവിദ്യ പ്രണയത്തിന്റെ ഹംസമായിരുന്നു ഞാനെന്നാണ് കെപിഎസി ലളിത പറയുന്നത്. അവരുടെ ഇടനിലക്കാരിയായി ദീര്‍ഘകാലം താന്‍ പ്രവര്‍ത്തിച്ചിരുന്നു. ഭരതന്‍ എന്റെ വീട്ടിലേക്ക് വരുന്നത് ശ്രീവിദ്യയെ ഫോണ്‍ ചെയ്യുന്നതിന് വേണ്ടിയാണ്. വീട്ടില്‍ എല്ലാവര്‍ക്കും ഈ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ട് ആണുങ്ങള്‍ വിളിച്ചാല്‍ വിദ്യയുടെ വീട്ടുകാര്‍ ഫോണ്‍ കൊടുക്കില്ലായിരുന്നു.…

    Read More »
  • Kerala

    സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ്, നോട്ടീസ് കൈപ്പറ്റാതെ പി.സി.ജോര്‍ജ്; അറസ്റ്റിന് സാധ്യത

    കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസിന്റെ നോട്ടീസ്. ജോര്‍ജ് നോട്ടീസ് കൈപ്പറ്റിയില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് മാത്രം സ്റ്റേഷനില്‍ ഹാജരാകാനാണ് ജോര്‍ജിന്റെ തീരുമാനം. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമര്‍ശത്തില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസിന്റെ നീക്കം. പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശം അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി.ജോര്‍ജിന്റെ വാദം. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

    Read More »
  • Kerala

    അടുത്ത നീക്കവുമായി അന്‍വര്‍, തൃണമൂല്‍ ദേശീയ നേതാക്കളുമായി പാണക്കാട്ട്

    മലപ്പുറം: തൃണമൂല്‍ എംപിമാരായ മഹുവ മൊയ്ത്രയും ഡെറിക് ഒബ്രിയാനും മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. തൃണമൂല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പിവി അന്‍വറിനൊപ്പമാണ് നേതാക്കള്‍ സാദിഖലി തങ്ങളെ കാണാനായി പാണക്കാടെത്തിയത്. എല്‍ഡിഎഫ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ച് യുഡിഎഫ് പ്രവേശനം കാത്ത് കഴിയുന്ന അന്‍വറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ഈ മാസം 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തില്‍ അന്‍വറിന്റെയും തൃണമൂലിന്റെയും മുന്നണി പ്രവേശം ചര്‍ച്ച ആയതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ചയില്‍ സാദിഖലി തങ്ങളും പ്രതികരിച്ചിട്ടുണ്ട്. ‘തൃണമൂല്‍ എംപിമാര്‍ കേരളത്തില്‍ അവരുടെ പാര്‍ട്ടി പരിപാടിക്കായി വന്നതായിരുന്നു. മലപ്പുറത്തെത്തിയപ്പോള്‍ പാണക്കാട് എത്താന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം’- അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രധാന്യമുള്ള വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം ഇത് രണ്ടാം തവണയാണ് അന്‍വര്‍ പാണക്കാട് എത്തുന്നത്. ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന തൃണമൂലിന്റെ പ്രതിനിധി സമ്മേളനത്തിലും…

    Read More »
Back to top button
error: