CrimeNEWS

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ദാരുണമായി കൊല്ലപ്പെട്ടത്. മകന്‍ രഘുവിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു.

മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേശിയെ ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചത്. രഘുവിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Signature-ad

ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഉടന്‍ അഗളിയിലെ ആശുപത്രിയിലേക്ക് മാറ്റും.

 

Back to top button
error: