CrimeNEWS

മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് മിസോറാമുകാരന്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു, സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: നഗരൂരില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. മിസോറം സ്വദേശിയായ വാലന്റയിന്‍ വി എല്‍ ചാന (23)യാണ് കൊല്ലപ്പെട്ടത്. രാജധാനി കോളജിലെ ബി-ടെക്ക് 4-ാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വാലന്റയിന്‍.

സംഭവത്തില്‍ കോളജിലെ ബി-ടെക് സിവില്‍ എഞ്ചിനീയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും മിസോറം സ്വദേശിയുമായ ലംസങ് സ്വാലയെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയ്ക്ക് കോളജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജം?ഗ്ഷനിലായിരുന്നു സംഭവം.

Signature-ad

മദ്യ ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ 4-ാം വര്‍ഷ വിദ്യാര്‍ഥി കുത്തുകയായിരുന്നു. ഇരുവരും കോളജ് ഹോസ്റ്റലിന് പുറത്ത് വാടകയ്ക്ക് താമസിക്കുന്നവരാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: