Month: January 2025

  • NEWS

    ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ‘സുട്ടിടുവേന്‍’! ഹമാസിന് ട്രംപിന്റെ ഭീഷണി

    വാഷിങ്ടണ്‍: ജനുവരി 20ന് മുന്‍പ് ഇസ്രയേലി ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഹമാസിനെ മുച്ചൂടും മുടിക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ കയറുന്നത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണ നാശമെന്നാണു ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്. ഫ്‌ലോറിഡയിലെ മാര്‍ അ ലാഗോയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ”ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജനശ്രമങ്ങളില്‍ ഇടപെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അധികാരത്തില്‍ കയറുന്നതിനുമുന്‍പു ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യയില്‍ തീമഴ പെയ്യും. ഇതു ഹമാസിനു ഗുണം ചെയ്യില്ല. ആര്‍ക്കും ഗുണം ചെയ്യില്ല. ഇതില്‍ക്കൂടുതല്‍ ഞാന്‍ പറയുന്നില്ല. അവരെ നേരത്തേതന്നെ വിട്ടയയ്‌ക്കേണ്ടതായിരുന്നു. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നു” ഹമാസുമായുള്ള അനുരഞ്ജനശ്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയവേയായിരുന്നു പ്രതികരണം. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണു നില്‍ക്കുന്നതെന്നു മധ്യപൂര്‍വേഷ്യയിലേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന്‍ ചാള്‍സ് വിറ്റ്കോഫ് പറഞ്ഞു. ”എന്താണ് വൈകുന്നതെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നില്ല. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ഈ…

    Read More »
  • Crime

    ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഹണി റോസിനെ പിണറായി വിളിച്ചു, കേസിന് പിന്തുണ

    കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണൂരിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. വയനാടു നിന്നാണു ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. മേപ്പാടിയില്‍ ബോബിയുടെ എസ്റ്റേറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ഹണി റോസിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ട് എല്ലാ നിയമപടികള്‍ക്കും പിന്തുണ അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ കൊച്ചിയില്‍ എത്തിച്ചേക്കും. നേരത്തെ കേസ് അന്വേഷിക്കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇന്നലെ വൈകിട്ടു തന്നെ ഇവരുടെ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിരുന്നു എന്നാണ് വിവരം. ഹണി റോസിന്റെ വിശദമായ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തുമെന്നും പിന്നീട് ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്യും എന്നുമായിരുന്നു സൂചനകള്‍. എന്നാല്‍ ഈ കേസില്‍ ഇളവുകളൊന്നും…

    Read More »
  • Crime

    ഫ്ളോറിഡയില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍

    ടാംപ(ഫ്ളോറിഡ): യു.എസില്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ജെറ്റ്ബ്ലൂ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി 11.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നായിരുന്നു വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയത്. തുടര്‍ന്ന് നടത്താറുള്ള പതിവ് പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഫ്ളോറിഡ പൊലീസിനെ വിവരം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജെറ്റ്ബ്ലൂ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഹൃദയഭേദകമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. എങ്ങനെയാണ് സംഭവം നടന്നതെന്ന് കണ്ടെത്താന്‍ ഞങ്ങള്‍ അധികൃതരുമായി സഹകരിക്കും. മരിച്ചവര്‍ എങ്ങനെയാണ് വിമാനത്തിലേക്ക് പ്രവേശിച്ചത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്ന് ജെറ്റ്ബ്ലൂ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല എന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ ക്രിസ്മസ് ദിനത്തില്‍ ചിക്കാഗോയില്‍ നിന്ന് ഹവായിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

    Read More »
  • Kerala

    യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്തു

    തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

    Read More »
  • Kerala

    ഗുജറാത്തില്‍ വാഹനാപകടം; തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു, അപകടം നാളെ മടങ്ങാനിരിക്കെ

    അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ സ്വദേശികളായ വാസുദേവന്‍ – യാമിനി ദമ്പതിമാരാണു മരിച്ചതു. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ദ്വാരക ക്ഷേത്ര ദര്‍ശനത്തിനായി എത്തിയതായിരുന്നു ദമ്പതികള്‍. ദ്വാരകയില്‍നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്‌സി കാറില്‍ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വാസുദേവന്‍ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു. ബന്ധുക്കള്‍ നാട്ടില്‍നിന്നും പുറപ്പെട്ടു.  

    Read More »
  • Kerala

    മട്ടന്നൂരില്‍ കാര്‍ ബസിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം, പരിക്കേറ്റവരെ പുറത്തെടുത്തത് അഗ്‌നിരക്ഷാസേന

    കണ്ണൂര്‍: മട്ടന്നൂര്‍ ഉളിയില്‍ കാര്‍ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്ക്. കര്‍ണാടക രജിസ്ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്. ഇന്ന് രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ – ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കാര്‍ ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സമയത്ത് നിയന്ത്രണംവിട്ടുവന്ന കാര്‍ ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. അഗ്‌നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂര്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Read More »
  • India

    കര്‍ണാടക വനം വകുപ്പ് ക്ഷണിക്കുന്നു: വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര, വന്യമൃഗങ്ങളെ കാണാം, കാട്ടിൽ താമസിക്കാം

       വീരപ്പൻ വിഹരിച്ച കാടുകളിലൂടെ സഫാരി യാത്ര പദ്ധതിയൊരുക്കി  കർണാടക സംസ്ഥാന വനം- ടൂറിസം വകുപ്പ്. വനങ്ങളുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി തമിഴ്‌നാട്-കർണാടക അതിർത്തിയിലെ ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ടത്തിൽ നിന്ന് ഉടൻ സഫാരി ആരംഭിക്കും. ആന, കരടികൾ, മാനുകൾ, മറ്റ് വന്യജീവികൾ എന്നിവ വിഹരിക്കുന്ന കാവേരി വന്യജീവി സങ്കേതത്തിലെ വീരപ്പന്റെ ഒളിത്താവളങ്ങളിൽ 22 കിലോമീറ്റർ വനമാണ് സഫാരി ഉൾക്കൊള്ളുന്നത്. പ്രത്യേകിച്ച് കാവേരി നദിയിലെ ബോട്ടിംഗിനും പരമ്പരാഗത മത്സ്യവിഭവങ്ങൾക്കും സഫാരി പ്രാധാന്യം നൽകും. രണ്ട് വാഹനങ്ങളിലായി 25 പേരെ കൊണ്ടുപോകാൻ കഴിയുന്ന നാല് ട്രിപ്പുകൾ വകുപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്. വനത്തിനുള്ളിൽ കൂടുതൽ സമയം സഞ്ചരിക്കുന്ന പുതിയ സഫാരി വാഹനങ്ങൾക്ക് വകുപ്പ് ഓർഡർ നൽകിയിട്ടുണ്ട്. യാത്രക്കാരുടെ താമസത്തിനായി ഗോപിനാഥത്ത് ടെൻ്റ് കോട്ടേജുകളും തുറന്നിട്ടുണ്ട്. ഗോപിനാഥം ഗ്രാമത്തിൽ വീരപ്പന്റെ അനുയായികളായിരുന്നവർ ഇന്ന് വനംവകുപ്പിന്റെ താൽക്കാലിക ജീവനക്കാരാണ്. വികസനം എത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ ടൂറിസം വളരുന്നതോടെ ഗ്രാമീണരുടെ ജീവിത നിലവാരവും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ഗവൺമെൻ്റ്.

    Read More »
  • Kerala

    സമ്മേളനത്തിനു പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ച കേസ് , മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി

      തിരുവനന്തപുരം: മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ചെടുത്ത ഫണ്ട് വെട്ടിച്ച കേസിലെ പ്രതി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളി. മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന മധു പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ചു എന്നായിരുന്നു പരാതി. മധു പിന്നീട് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മംഗലപുരം പൊലീസ് മധു മുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധുവിനെതിരെ ചുമത്തിയത്. മംഗലപുരം ഏരിയ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മധു പരാജയപ്പെട്ടു. സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ മധു, പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നാലെ സിപിഎം പുറത്താക്കി. ബിജെപിയില്‍ അംഗത്വമെടുത്ത മധു സംസ്ഥാന സമിതിയംഗമാണ്. പോത്തന്‍കോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തല്‍, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നല്‍കേണ്ട പണം നല്‍കിയില്ലെന്ന് കരാറുകാര്‍ പരാതിപ്പെട്ടതോടെ ഏരിയാ സെക്രട്ടറി ജലീല്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. വീണ്ടും മംഗലപുരം ഏരിയായിലെ പത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മംഗലപുരം പൊലീസിലും…

    Read More »
  • Kerala

    കൊച്ചിയിൽ അപൂർവ സിഖ് കല്യാണം: വരൻ മെൽബണിൽ ആർക്കിടെക്ട്, പാരീസ് ഒളിമ്പിക്സിലെ ദീപാലങ്കാരങ്ങളുടെ ഡിസൈനർ നിമ്മി വധു, കൗതുകം പകരുന്ന വിവാഹ വിശേഷങ്ങൾ

       കൊച്ചി നഗരം ഒരു അപൂർവ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. സിഖ് പാരമ്പര്യമനുസരിച്ച് വിവാഹിതരായ ഒരു യുവജോഡികളുടെ വിവാഹം കൊച്ചിയിൽ ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതാണ് ഈ വിവാഹത്തെ ശ്രദ്ധേയമാക്കിയത്. വിവാഹിതരായ മൻതേജ് സിങ്ങും ഇന്ദർപ്രീത് കൗറും തമ്മിലുള്ള വിവാഹം ദൂരങ്ങൾ താണ്ടിയ ഒന്നാണ്. മെൽബണിൽ ആർക്കിടെക്ട് എൻജിനീയറായി ജോലി ചെയ്യുന്ന മൻതേജും ഫ്രാൻസിൽ ഡിസൈനറായി ജോലി ചെയ്യുന്ന നിമ്മി എന്ന ഇന്ദർപ്രീതുമാണ് സ്വന്തം ജീവിതത്തിലെ പുതിയ അധ്യായത്തിന് കൊച്ചിയിൽ തുടക്കം കുറിച്ചത്. 6 മാസം മുമ്പ് പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ വെച്ച് സിഖ് ആചാരപ്രകാരം ഇരുവരും വിവാഹിതരായിരുന്നു. എന്തുകൊണ്ടാണ് ഇത്ര ദൂരം താണ്ടി ഇവർ കൊച്ചിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചതെന്ന ചോദ്യത്തിന് നിമ്മിയുടെ പിതാവ് സുരീന്ദർ സിങ് സേഥി ഉത്തരം നൽകി: ”മകൾക്ക് ഓസ്ട്രേലിയയിൽ പോകുവാനായി എംബസിയിൽ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നു. പഞ്ചാബിൽ ബന്ധുക്കൾ ഉണ്ടെങ്കിലും, തങ്ങൾ ഏറെക്കാലമായി ജീവിക്കുന്ന കൊച്ചിയാണ് തങ്ങളുടെ സൗകര്യത്തിനും പരിചയക്കാർക്കും ഏറ്റവും ഉചിതമായ സ്ഥലമെന്ന്…

    Read More »
  • Kerala

    പിതാവിനെ മകൻ ക്രൂരമായി കൊലപ്പെടുത്തി, 10 മാസത്തിനു ശേഷം പ്രതി ഭാര്യാവീട്ടിൽ ജീവനൊടുക്കി

      കാസർകോട് ബേക്കലിൽ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ ഭാര്യാ വീട്ടിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് സ്‌കൂളിന് സമീപത്തെ പരേതനായ അപ്പക്കുഞ്ഞിയുടെ മകന്‍ പ്രമോദ് (36) ആണ് മരിച്ചത്. ചൊവ്വാഴ്ച  ഉദുമ നാലാംവാതുക്കാലിലെ ഭാര്യാവീട്ടിൽ കിണറ്റിന്റെ കപ്പിക്കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മേൽപറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവായ അപ്പക്കുഞ്ഞിയെ (65) 2024 ഏപ്രില്‍ ഒന്നിന് പിക്കാസ് കൊണ്ടും തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രമോദ്. കൊല നടക്കുന്നതിന് ഏതാനും  ദിവസം മുമ്പ് പ്രമോദ് പിതാവിനെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിൻ്റെ പേരിൽ അപ്പക്കുഞ്ഞി ബേക്കല്‍ പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം കാരണം സംഭവദിവസം വൈകിട്ട് വീട്ടിലെത്തിയ പ്രമോദ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി അപ്പക്കുഞ്ഞിയെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ അറസ്റ്റിലായ പ്രമോദ് 2024 ഒക്ടോബര്‍…

    Read More »
Back to top button
error: