Month: January 2025
-
Crime
കോട്ടയത്ത് മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും; അന്വേഷണം
കോട്ടയം: കൊടുങ്ങൂരില്‍ മാലിന്യക്കൂനയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ടൗണിലെ ട്യൂഷന്‍ സെന്ററിനു സമീപമുള്ള ശുചിമുറിയുടെ സമീപത്തെ മാലിന്യത്തിലാണ് മനുഷ്യന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. പ്ലാസ്റ്റിക് കൂടിലെ തലയോട്ടി ഈ വഴി പോയ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പള്ളിക്കത്തോടു പൊലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്കും എല്ലുകള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഒരു തലയോട്ടി, 4 വാരിയെല്ല്, തുടയെല്ല്, ഇടുപ്പെല്ല് എന്നിവയാണു ലഭിച്ചത്. തലയോട്ടിയും എല്ലുകളും വിശദപരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read More » -
India
വയനാട് സ്വദേശിനി ജിഷ ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് കീഴടങ്ങും, കര്‍ണാടകയില്‍ മാവോയിസത്തിന് ഫുള്‍സ്റ്റോപ്പ്
ബംഗളൂരു: കേരളത്തില്‍ നിന്നുള്ള വനിതയടക്കം ആറ് മാവോയിസ്റ്റ് നേതാക്കള്‍ ഇന്ന് അധികൃതര്‍ക്കുമുന്നില്‍ ആയുധംവച്ച് കീഴടങ്ങും. വയനാട് സ്വദേശി ജിഷ,ഉഡുപ്പിയില്‍ കൊല്ലപ്പെട്ട വിക്രം ഗൗഡയ്ക്ക് ഒപ്പമുണ്ടായിരുന്ന മുണ്ട്ഗാരു ലത അടക്കമുള്ള മാവോയിസ്റ്റുകള്‍ ചിക്കമംഗളൂരു കളക്ടര്‍ക്ക് മുന്നില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് തങ്ങള്‍ എന്തുകൊണ്ടാണ് സായുധപോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പ്രസ്താവന നടത്തും. എന്നാല്‍ കീഴടങ്ങുന്ന സ്ഥലം ഏതെന്ന് വ്യക്തമല്ല. മുണ്ട്ഗാരു ലത കീഴടങ്ങുന്നതോടെ കര്‍ണാടകയില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറ്റ നിലയിലാവും. സംസ്ഥാനത്തെ മാവോയിസ്റ്റ് നേതാക്കളെല്ലാം നിയമത്തിന് മുന്നില്‍ എത്തപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ലതയ്ക്കെതിരെ 85 കേസുകളാണ് നിലവിലുള്ളത്. ജിഷയ്ക്കെതിരെ 18 കേസുകളും. സുന്ദരി കട്ടാരുലു ബെല്‍ത്തങ്കടി (71 കേസുകള്‍), വനജാക്ഷി മുദിഗെരെ ( 25 കേസുകള്‍), മാരെപ്പ അരോട്ടി എന്ന ജയണ്ണ റായ്ചൂര്‍ ( 50 കേസുകള്‍), കെ വസന്ത് റാണിപ്പേട്ട് തമിഴ്‌നാട് ( 9 കേസുകള്‍) എന്നിവരാണ് കീഴടങ്ങുന്ന മറ്റുളളവര്‍ എന്നാണ് വിവരം. കീഴടങ്ങാന്‍ മാവോയിസ്?റ്റുകള്‍ക്ക് ആഹ്വാനം നല്‍കിയതായി…
Read More » -
Crime
വൈദ്യപരിശോധനക്കിടെ മോഷണ കേസ് പ്രതി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: മോഷണ കേസ് പ്രതി വൈദ്യപരിശോധനക്കിടെ രക്ഷപ്പെട്ടു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മോഷണക്കേസ് പ്രതിയാണ് പോലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും ചാടി രക്ഷപ്പെട്ടത്. മോഷണ കേസ് പ്രതി അനൂപ് ആന്റണിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പേരൂര്‍ക്കട പൊലീസിന് കൈമാറുകയായിരുന്നു. പേരൂര്‍ക്കടയില്‍ ഒരു ക്ഷേത്രമോഷണകേസില്‍ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ പിടികൂടിയത്. ഒരു കൈയില്‍ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവന്‍ അന്വേഷണം തുടരുകയാണ്.
Read More » -
India
‘ഇന്‍ഡ്യ’യില്‍ വിള്ളല്‍ രൂക്ഷമാകുന്നു; ഡല്‍ഹിയില്‍ ‘കൈ’പിടിക്കാതെ എസ്.പി, പിന്തുണ കെജ്രിവാളിന്
ന്യൂഡല്‍ഹി: ‘ഇന്‍ഡ്യാ’ സഖ്യത്തിലെ വിള്ളല്‍ വലുതാകുന്നുവെന്ന സൂചനകള്‍ നല്‍കി സമാജ്വാദി പാര്‍ട്ടി(എസ്പി). ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കാണ്(എഎപി) പിന്തുണയെന്ന് എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്പി പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. ഡല്‍ഹിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ കഴിയൂവെന്ന് അഖിലേഷ് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുമായി വേദി പങ്കിടും. ഇവിടെ കോണ്‍ഗ്രസിനല്ല പിന്തുണ, ബിജെപിയെ ആരു തോല്‍പ്പിച്ചാലും സമാജ്വാദി പാര്‍ട്ടി പിന്തുണയ്ക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. അതേസമയം അഖിലേഷിന്റെ പിന്തുണക്ക് നന്ദി അറിയിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത് എത്തി. ഇതാദ്യമായല്ല അഖിലേഷ് യാദവ് എഎപിയെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ മാസം, ദേശീയ തലസ്ഥാനത്ത് കെജ്രിവാളിന്റെ ‘മഹിളാ അദാലത്ത്’ ക്യാമ്പയിന്‍ ചേര്‍ന്നപ്പോള്‍ അഖിലേഷ് അതിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എഎപിക്ക് ഒരവസരം കൂടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും…
Read More » -
Crime
ഭിക്ഷക്കാരിയായ വയോധികയെ പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവം; പോലീസുകാരനും സുഹൃത്തും റിമാന്‍ഡില്‍
തിരുവനന്തപുരം: ഭിക്ഷ യാചിച്ചുനടന്ന വയോധികയെ വീടിനുള്ളില്‍ വിളിച്ചുവരുത്തി പൂട്ടിയിട്ട് ഉപദ്രവിച്ച സംഭവത്തില്‍ അറസ്റ്റിലായ പോലീസുകാരനെയും സുഹൃത്തിനെയും കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ പ്രതികളായ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. പൂവച്ചല്‍ പാലേലി മണലിവിള വീട്ടില്‍ ലാലു(41), സുഹൃത്ത് കുറ്റിച്ചല്‍ മേലെമുക്ക് സിതാര ഭവനില്‍ സജിന്‍ (44) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാത്തതിനാല്‍ പ്രതികള്‍ക്ക് കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് പൂവച്ചല്‍ യു.പി. സ്‌കൂളിന് സമീപം സജിന്റെ വീട്ടില്‍ ഞായറാഴ്ച രാവിലെയാണ് വയോധികയെ പൂട്ടിയിട്ടത്. ബഹളം കേട്ട് നാട്ടുകാരാണ് വിഷയത്തില്‍ ഇടപെട്ട് പോലീസില്‍ അറിയിച്ച് ഇവരെ മോചിപ്പിച്ചത്. അതേസമയം, തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വയോധിക കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായി വിവരമുണ്ട്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പോലീസും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
സ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന്‍ തന്നെ; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകും
കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് അപു ജോണ്‍ ജോസഫ് എത്തിയതോടെ പി.ജെ. ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമി മകനാകുമെന്ന് ഉറപ്പായി. പാര്‍ട്ടിയുടെ സംസ്ഥാന ചീഫ് കോഡിനേറ്റര്‍ ആയി അപു ജോണ്‍ ജോസഫിനെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് പരമോന്നത സമിതിയായ ഹൈ പവര്‍ കമ്മിറ്റിയിലും അപു ജോണ്‍ ജോസഫിനെ ഉള്‍പ്പെടുത്തി. കോട്ടയത്ത് നടന്ന ഹൈപ്പവര്‍ കമ്മിറ്റിയില്‍ പുതിയ നിയോഗത്തിന് നേതാക്കളും കൈകൊടുത്തതോടെ മുതിര്‍ന്ന നേതാവ് ടി യു കുരുവിള വഹിച്ചിരുന്ന സ്ഥാനത്തേക്ക് ആണ് അപു ജോണ്‍ ജോസഫ് എത്തുന്നത്.ഇതോടെ ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ചെയര്‍മാനും കഴിഞ്ഞാലുള്ള സുപ്രധാന പദവിയാകും അപുവിന്റേത്. മക്കള്‍ രാഷ്ട്രീയമെന്ന വിമര്‍ശനങ്ങളോട് പത്തുവര്‍ഷത്തിലധികമായി പാര്‍ട്ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഉയര്‍ന്ന പദവിയിലേക്ക് എത്തുന്നത് എന്നാണ് അപു ജോണ്‍ ജോസഫിന്റെ മറുപടി. താന്‍ മക്കള്‍രാഷ്ട്രീയത്തിന്റെ ഉല്‍പന്നമല്ലെന്നും പാര്‍ട്ടി സംവിധാനങ്ങള്‍ ഹൈടെക് ആക്കുകയാണു ലക്ഷ്യമെന്നും അപു പറയുന്നു. ‘രണ്ടു പതിറ്റാണ്ടോളമായി പാര്‍ട്ടിയിലുണ്ട്. താഴെത്തട്ടില്‍ നിന്നു പ്രവര്‍ത്തിച്ചു മികവു തെളിയിച്ചാല്‍ മാത്രം…
Read More » -
Kerala
നായയെ കണ്ട് പേടിച്ചോടി കിണറ്റില്‍ വീണു; കണ്ണൂരില്‍ ഒമ്പത് വയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഓടുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. കണ്ണൂര്‍ തുവ്വക്കുന്നിലെ മുഹമ്മദ് ഫസല്‍ (9) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് ഭയന്ന് ഓടിയത്. രക്ഷപ്പെടാനായി ഓടുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്. മുഹമ്മദ് ഫസലിനായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൂവക്കുന്ന് ഗവ. എല്‍പി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാര്‍ അറിയുന്നത് 7 മണിയോടെയാണ്. കുട്ടിക്കായുള്ള തിരച്ചിലിനിടെ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Read More » -
Kerala
അന്‍വറിന്റെ യുഡിഎഫ് പ്രവേശനം വൈകും; കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: പി.വി അന്‍വറിന്റെ മുന്നണിപ്രവേശനത്തില്‍ യുഡിഎഫ് തിരക്കിട്ട് തീരുമാനം എടുക്കില്ല. കൂടുതല്‍ ചര്‍ച്ചകള്‍ അനിവാര്യമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചര്‍ച്ചയാവും. യുഡിഎഫില്‍ ഏതെങ്കിലും ഘടകക്ഷികള്‍ വിഷയം ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യും. അതേസമയം അന്‍വര്‍ ഇന്ന് തിരുവനന്തപുരത്തെത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അടുത്ത യുഡിഎഫ് യോഗത്തിന് മുന്‍പായി അന്‍വര്‍ നല്‍കും. യുഡിഎഫുമായി സഹകരിക്കുന്നതിന് നിലമ്പൂര്‍ സീറ്റ് തടസ്സമായി നില്‍ക്കില്ലെന്നാണ് അന്‍വറിന്റെ നിലപാട്. വന നിയമത്തില്‍ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍ നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ അന്‍വറിന്റെ നീക്കങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയിട്ടുണ്ട്. ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഒമ്പത് കൊല്ലം എംഎല്‍എയായിരുന്ന പി.വി അന്‍വര്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ഒന്നും ചെയ്തില്ല. അന്‍വറിന്റെ വരവോടെ ജില്ലയിലെ…
Read More » -
Kerala
തിരൂരില്‍ നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്
മലപ്പുറം: തിരൂര്‍ ബി പി അങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.രാത്രി 12.30 ഓടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. പിന്നീട് പുലര്‍ച്ചെ 2.15 ഓടെ പാപ്പാന്മാര്‍ ആനയെ തളച്ചു.
Read More » -
Crime
പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍എംഎല്‍എ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷയ്ക്ക് സ്റ്റേ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ശിക്ഷവിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാലുപ്രതികളുടെ ശിക്ഷയ്ക്കാണ് ഹൈക്കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്. അഞ്ചുവര്‍ഷം തടവിനാണ് ഇവരെ സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം. ഇവര്‍ക്കൊപ്പം കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മുന്‍പാകെ എത്തിയിട്ടില്ല. കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. ഒന്നാം…
Read More »