Month: January 2025
-
Crime
ബാലരാമപുരത്തെ കുഞ്ഞിന്റേത് കൊലപാതകം? വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയര്‍, മൊഴികളില്‍ വൈരുദ്ധ്യം
തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി കിണറ്റില്‍വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കസ്റ്റഡിയിലുള്ള ബന്ധുക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പുറത്തുനിന്ന് ഒരാള്‍ വന്ന് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞു. കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്. വീട്ടിലെ ചായ്പ്പില്‍ കയര്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ കുടുംബത്തിന് കടമുണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. അമ്മയുടെ സഹോദരന് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പേരെയും വേവ്വേറെ ഇരുത്തി ചോദ്യംചെയ്തപ്പോള്‍ മൊഴിയില്‍ വലിയ വൈരുദ്ധ്യമുണ്ട്. കുടുംബത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ വീട്ടില്‍ രാവിലെ തീപ്പിടിത്തവുമുണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയില്‍ തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. അതിനുശേഷം കുഞ്ഞിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ്…
Read More » -
Crime
വിവാഹം അടുത്തയാഴ്ച; ഗൂഗിള്‍ ഉദ്യോഗസ്ഥനായ മലയാളി യുവാവ് മുംബൈ വീട്ടില്‍ മരിച്ചനിലയില്‍
മുംബൈ: ഗൂഗിളില്‍ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ഡോംബിവ്ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കൂവപ്പടി കളമ്പാട്ടുകുടി വേലായുധന്‍-ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധന്‍ (33) ആണു മരിച്ചത്. അടുത്ത ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹ ഒരുക്കങ്ങള്‍ക്കായി പുറത്തുപോയ മാതാപിതാക്കള്‍ മടങ്ങിയെത്തിയപ്പോള്‍ ‘പൊലീസ് വരാതെ വാതില്‍ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലില്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. മുംബൈയില്‍ ജനിച്ചുവളര്‍ന്ന വിജയ് സിംഗപ്പൂരിലെ ഓഫീസിലും മുംബൈയിലെ വീട്ടിലുമിരുന്നാണ് ജോലി ചെയ്തിരുന്നത്.
Read More » -
Kerala
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു
തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മ എല്ലായ്പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള ചിത്രം സഹിതമായിരുന്നു ഗോപിസുന്ദറിന്റെ പോസ്റ്റ്. ”അമ്മ, നിങ്ങള്‍ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നല്‍കി. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ എനിക്ക് പകര്‍ന്നുനല്‍കിയ സ്നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങള്‍ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്. പക്ഷേ, നിങ്ങള്‍ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങള്‍ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും”, ഗോപിസുന്ദര്‍ കുറിച്ചു.
Read More » -
Crime
ഗൃഹനാഥന്‍ പള്ളിയില്‍ പോയസമയം വീട്ടില്‍ കയറി കവര്‍ച്ച; പത്താംക്ലാസുകാരനും സുഹൃത്തും പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൃഹനാഥന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോയ സമയം വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പത്താംക്ലാസുകാരനും സുഹൃത്തായ യുവാവും പിടിയില്‍. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും വര്‍ക്കല കാപ്പില്‍ സ്വദേശിയായ കൃഷ്ണാഭവനില്‍ സായ് കൃഷ്ണനും (25) ആണ് അയിരൂര്‍ പൊലീസിന്റെ പിടിയിലായത്. വര്‍ക്കല കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ വീട്ടിലാണ് നട്ടുച്ചസമയം മോഷണം നടന്നത്. ഉച്ചയ്ക്ക് 12.45 ഓടെ വീട്ടില്‍നിന്നിറങ്ങിയ വയോധികന്‍ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്നും വരുന്ന വഴി വീട്ടില്‍ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തില്‍ വയോധികന്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ പോകുന്നു എന്നുള്ള വിവരം മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വയോധികന്റെ വീട്ടില്‍ മറ്റാരുമില്ല എന്ന് മനസിലാക്കിയ വിദ്യാര്‍ത്ഥി വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ പ്രവേശിക്കുകയും മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും 50,000 രൂപയും കവര്‍ന്നെടുത്തു. ഈ പണം…
Read More » -
Crime
കൊല്ലത്ത് ഭാര്യയേയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊല്ലം: ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനാണ് ഇവരെ വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ എട്ടരയോടെ രമണിയുടെ വീട്ടില്‍വച്ചായിരുന്നു സംഭവം. രമണിയും അപ്പുക്കുട്ടനും ശക്തികുളങ്ങരയിലെ ഈ വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രമണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രമണിയെ ആദ്യം ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹാസിനിയും സൂരജും കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അപ്പുക്കുട്ടന്‍ മത്സ്യത്തൊഴിലാളിയാണ്.
Read More » -
Crime
മലപ്പുറത്ത് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റില്‍ മരിച്ചനിലയില്‍; അമ്മ ജീവനൊടുക്കി
മലപ്പുറം: മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുല്‍പ്പറ്റ ഒളമതില്‍ ആലുങ്ങാ പറമ്പില്‍ മിനിമോള്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം. സഹോദരഭാര്യയാണ് മിനിമോളുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്തിയത്. ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരിന്നു. മിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ പോവുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും കുറിപ്പില്‍ പറയുന്നു. കാഴ്ച്ച കുറഞ്ഞുവരുന്നതിനാല്‍ കുഞ്ഞിനേയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയില്ലെന്ന മനോവിഷമമാണ് കുറിപ്പിലുള്ളത്. മാവൂരാണ് മരിച്ച മിനിയുടെ ഭര്‍ത്താവിന്റെ വീട്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന 2 വയസ്സുകാരി പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം; സംഭവം ബാലരാമപുരത്ത്
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം കോട്ടുകാൽക്കോണത്ത് മാതാപിതാക്കൾക്കൊപ്പം രാത്രി ഉറങ്ങാൻ കിടന്ന 2 വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് രണ്ടു വയസ്സുകാരിയെ കാണാനില്ലെന്നു മനസ്സിലാക്കുന്നത്. തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തുന്നത്. രാവിലെ 5 മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ഫോഴ്സുമെത്തി കിണറ്റിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്യം ആരോപിക്കുന്നു. മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ അവിടേക്ക് പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് നിഗമനം. രാവിലെ വിവരം അറിഞ്ഞ് എ. വിൻസൻ്റ് എംഎൽഎയും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ…
Read More » -
Kerala
മലയാള സിനിമാതാരങ്ങളും കുടുങ്ങും: ദുബൈയിലെ നിക്ഷേപകരെ തേടി ഇ.ഡി, കള്ളപ്പണ ഇടപാടുകാർ അകത്താകും
ദുബൈയിൽ വൻ നിക്ഷേപം നടത്തിയവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. ദുബൈയിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയവരും മറ്റ് ബിസിനസ്സിൽ പണം മുടക്കിയവരുമായ വൻസ്രാവുകളുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മലയാള സിനിമാ താരങ്ങൾ, പ്രമുഖ ബിസിനസുകാർ, രാഷ്ട്രീയത്തിലെ ഉന്നതർ, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവർ തുടങ്ങി നിരവധി വ്യക്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ഇവർക്കെല്ലാം നോട്ടീസ് അയച്ചു തുടങ്ങി. ദുബൈയിൽ വസ്തുവകകൾ വാങ്ങിയ പലരും വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ഇ.ഡി സംശയിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം, അഴിമതിപ്പണം തുടങ്ങിയവയിൽ ദുബൈയിൽ നിക്ഷേപം നടത്തുന്നത് വ്യാപകമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ ഈ നടപടി. ദുബൈയിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് കള്ളപ്പണ ഇടപാടുകൾ നടത്തുന്നുവെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ ചില മലയാള സിനിമാ താരങ്ങളും ഇ ഡിയുടെ നിരീക്ഷണ വലയത്തിലുണ്ട്. ദുബൈയിൽ വീടുകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയവർക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ് ഇ ഡി…
Read More » -
Kerala
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം; ഇഷ്ടക്കാര്‍ക്ക് താത്കാലിക നിയമനം നല്‍കാനുള്ള തന്ത്രമെന്ന് ആക്ഷേപം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള തലസ്ഥാനത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിയമനത്തിനായി നെട്ടോട്ടമോടി 531 നഴ്‌സുമാര്‍. റാങ്ക് ലിസ്റ്റിന്റെ രണ്ടുവര്‍ഷ കാലാവധി അടുത്തമാസം ആറിന് അവസാനിക്കും. ഇതുവരെ നിയമനം നല്‍കിയത് 59 പേര്‍ക്ക് മാത്രം. ലിസ്റ്റില്‍ ഉള്ളവരുടെ 10 ശതമാനം മാത്രമാണിത്. ഗവേണിംഗ് ബോഡി കനിഞ്ഞാല്‍ മാത്രമേ നിയമനം നടക്കൂ. ജീവനക്കാരുടെ ഇഷ്ടക്കാരെ താത്കാലിക നഴ്‌സുമാരായിനിയമിക്കാനാണ് നീക്കമെന്ന് ആക്ഷേപമുയര്‍ന്നു. റാങ്ക് ലിസ്റ്റ് കാലഹരണപ്പെടാന്‍ കാത്തിരിക്കുകയാണ് അവര്‍. 2022 മാര്‍ച്ച് 23നാണ്‌നഴ്‌സിംഗ് ഓഫീസര്‍ എ തസ്തികയിലേക്ക് വിജ്ഞാപനമിറങ്ങിയത്. എഴുത്തു പരീക്ഷയും സ്‌കില്‍ ടെസ്റ്റും പാസായ 590പേരുടെ റാങ്ക് ലിസ്റ്റ് 2023 ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ചു. പക്ഷേ, രണ്ടു വര്‍ഷത്തിടെ നിയമിച്ചത് 59പേരെ മാത്രം. 2010ല്‍ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് ലിസ്റ്റിലെ മിക്കവര്‍ക്കും നിയമനം ലഭിച്ചിരുന്നു.അന്നത്തെ ഗവേണിംഗ് ബോഡി ഇതിനായി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് വന്നിട്ടും താത്കാലികക്കാരെ…
Read More »
