Month: January 2025

  • Kerala

    സൈന്യത്തിൽ ചേരാം: ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ  തൃശൂരിൽ, ഓർമിക്കുക ഇക്കാര്യങ്ങൾ

        തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്ക് അഗ്നിപഥ് പദ്ധതി പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് റാലി നാളെ (ഫെബ്രുവരി 1) മുതൽ 7 വരെ നടക്കും. 2019 ന് ശേഷം ഇതാദ്യമായാണ് തൃശൂർ ജില്ല ഇങ്ങനെയൊരു റാലിക്ക് ആതിഥേയത്വം വഹിക്കുന്നത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റാലി രാവിലെ 6 മണിക്ക് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ ഭരണകൂടം റാലിക്കുവേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും വരുന്ന ഉദ്യോഗാർത്ഥികൾക്ക് സഹായം നൽകാനായി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും, ആംബുലൻസ് സൗകര്യവും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്കും, ആർമി ഉദ്യോഗസ്ഥർക്കും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിന് കുടുംബശ്രീ ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും. ഏതൊക്കെ ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്,…

    Read More »
  • Kerala

    ‘എത്ര ഈഴവ ഡിസിസി പ്രസിഡൻ്റുമാരുണ്ട്’ എന്ന് വെള്ളാപ്പള്ളിയുടെ ചോദ്യം: ഈഴവർക്ക് കോൺഗ്രസിൽ അവഗണനയും ഇടതുപക്ഷത്ത് പരിഗണനയും 

         ഈഴവരുടെ പിന്‍ബലമില്ലാതെ കേരളത്തില്‍ ഒരു രാഷ്ട്രീയ പാർട്ടിക്കും വിജയിക്കാനാവില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 30 ശതമാനത്തിലധികം ഈഴവ പിന്നോക്ക വിഭാഗമാണുള്ളതെന്നും ഈഴവ പിന്‍ബലമില്ലാത്തവര്‍ക്ക് കേരളത്തില്‍ ഭരണം കിട്ടിയ ചരിത്രമില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും ഇടതുപക്ഷത്തില്‍ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു: ”കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് എന്ത് പരിഗണന ഉണ്ട്? ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റികളില്‍ ഈഴവ ജില്ലാ സെക്രട്ടറിമാരുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. എത്ര ഈഴവ ഡിസിസി പ്രസിഡൻ്റുമാര്‍ ഉണ്ട്…?” വെള്ളാപ്പള്ളി ചോദിച്ചു. അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസില്‍ നിന്ന് ഈഴവന് പരിരക്ഷയും അംഗീകാരവും കിട്ടുന്നില്ലെന്നും അല്‍പമെങ്കിലും പരിരക്ഷ ലഭിക്കുന്നത് ഇടതുപക്ഷത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് പോരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ കാലത്ത് ഇന്നത്തേക്കാള്‍ ഭേദമായിരുന്നുവെന്നും അന്നും പക്ഷേവലിയ പരിഗണനയൊന്നും  ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി നടേശൻ ഓര്‍മിപ്പിച്ചു

    Read More »
  • Kerala

    ഇടുക്കിയിൽ 14കാരി പ്രസവിച്ചു, ഉത്തരവാദിയായ എട്ടാം ക്ലാസുകാരൻ ബന്ധുവിനെതിരെ പോക്സോ കേസ്

         ഞെട്ടിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ബാലരാമപുരത്ത് അമ്മാവൻ രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന സംഭവം രാവിലെയാണ് ഇടത്തീയായി മലയാളിയുടെ കർണപുടങ്ങളിൽ പതിച്ചത്. വൈകുന്നേരം ആഘാതമായി മറ്റൊരു വാർത്ത  എത്തി. ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പ്രസവിച്ചു…!  ഹൈറേഞ്ചിലെ ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പതിനാലുകാരനായ ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി പറഞ്ഞു. ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയാണ്. അച്ഛനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവിൽ നിന്നും ഗർഭം ധരിച്ചത്. സംഭവത്തിൽ ആൺകുട്ടിക്കെതിരെ, പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത്  ജുവനൈൽ ഹോമിലേക്ക് മാറ്റും.

    Read More »
  • NEWS

    കാൻസർ തടയാൻ പുതിയ വാക്സിൻ, ഇത് രോഗം തുടക്കത്തിലേ തന്നെ ഇല്ലാതാക്കും

           കാൻസർ പിടിമുറുക്കുന്നതിന് 20 വർഷം മുൻപേ തടയാൻ സാധിക്കുന്ന പുതിയ വാക്സിൻ കണ്ടുപിടിച്ച് ശാസ്ത്രലോകം. കാൻസർ കോശങ്ങൾ എങ്ങനെയാണ് രൂപാന്തരം പ്രാപിക്കുന്നതെന്നും, രോഗം എങ്ങനെയാണ് വളരുന്നത് എന്നതും വിശകലനം ചെയ്ത്, രോഗം തുടക്കത്തിലേ ഇല്ലാതാക്കുക എന്നതാണ് വാക്സിന്റെ ലക്ഷ്യം. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും ആഗോള ഫാർമസ്യൂട്ടിക്കൽ ഭീമനായ ജി എസ് കെയും ചേർന്നാണ് ‘കാൻസർ ഇമ്മ്യൂണോ-പ്രിവെൻഷൻ പ്രോഗ്രാം’ എന്ന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഒറ്റ ഡോസ് വാക്സിനോ അല്ലെങ്കിൽ നിരവധി വാക്സിനുകളോ ഉപയോഗിച്ച് രോഗത്തെ തടയുകയാണ് ലക്ഷ്യം. ”കണ്ടുപിടിക്കാൻ കഴിയാത്തതിനെ കണ്ടെത്താൻ കഴിയും.” ഇതേ കുറിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ സാറാ ബ്ലാഗ്ഡെൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ജി എസ് കെ-ഓക്സ്ഫോർഡ് കാൻസർ ഇമ്മ്യൂണോ-പ്രിവെൻഷൻ പ്രോഗ്രാമിന്റെ ഉപമേധാവിയാണ് പ്രൊഫസർ ബ്ലാഗ്ഡെൻ. കാൻസർ കോശങ്ങൾ രോഗമായി മാറുന്നതിന് മുൻപേ തടയാൻ വാക്സിന് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ”കാൻസർ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന രോഗമല്ല. ഒന്നോ രണ്ടോ വർഷം കൊണ്ട് രോഗം…

    Read More »
  • NEWS

    ക്ലാസ് മുറിയില്‍ അധ്യാപികയ്ക്ക് സിന്ദൂരം ചാര്‍ത്തി വിദ്യാര്‍ഥി! വീഡിയോ വൈറലായതോടെ അന്വേഷണം; സ്‌കിറ്റ് എന്ന് വിശദീകരണം

    കൊല്‍ക്കത്ത: ഒന്നാം വര്‍ഷ വിദ്യാര്‍ഥി അധ്യാപികയെ വിവാഹം ചെയ്യുന്നു എന്ന നിലയില്‍ ക്‌ളാസ് മുറിയിലെ ‘വിവാഹ വീഡിയോ’ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം തുടങ്ങി. ബംഗാളിലെ മൗലാനാ അബ്ദുല്‍ കലാം സര്‍വകലാശാലയിലെ അധ്യാപികയാണ് വിദ്യാര്‍ത്ഥിക്കൊപ്പം വിവാഹചടങ്ങുകള്‍ നടത്തുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും, വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഹിന്ദു ബംഗാളി ആചാര പ്രകാരം വിവാഹം കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വീഡിയോയില്‍ ക്‌ളാസ് മുറിയില്‍ വെച്ചാണ് വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ വിവാഹിതരാകുന്ന നിലയിലുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ ആദ്യം പൂമാല കൈമാറുകയും തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപികയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വീഡിയോയിലുണ്ട്. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. നിലവില്‍ സംഭവം ശ്രദ്ധയില്‍പെട്ട കോളേജ് അധികൃതര്‍ അധ്യാപികയോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ തന്റെ ഭാഗം വിശദീകരിച്ച് അധ്യാപികയും രംഗത്തുവന്നിരുന്നു. ക്യാംപസില്‍ നടന്ന ഫ്രഷേഴ്‌സ്…

    Read More »
  • Crime

    പോക്സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി; കസബ സ്റ്റേഷനില്‍ ചോദ്യംചെയ്യല്‍

    കോഴിക്കോട്: പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കസബ സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. നേരത്തെ പോക്സോ കേസില്‍ സുപ്രീംകോടതി നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടന്‍ പോലീസ് സ്റ്റേഷനിലെത്തി ഹാജരായത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ കസബ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അതിനിടെ, കേസില്‍ മുന്‍കൂര്‍ജാമ്യം തേടി നടന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിനുപിന്നാലെ നടനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. നടന്റെ മുന്‍കൂര്‍…

    Read More »
  • Crime

    ലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നതോടെ ബല പ്രയോഗം; ചോറ്റാനിക്കര പെണ്‍കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരത; വില്ലനായത് ഇന്‍സ്റ്റാഗ്രാം കാമുകന്‍

    എറണാകുളം: ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് പൊലീസ്. കൊടിയ പീഡനമാണ് പെണ്‍കുട്ടി അനുഭവിക്കേണ്ടത് വന്നത്. സംഭവത്തില്‍ വില്ലനായി മാറിയത്, ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കാമുകനായിരുന്നു. അനൂപ് എന്ന യുവാവാണ് പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. പ്രതിയായ അനൂപ് തന്നെയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും ഇടിയേറ്റ പാടുകളുമുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തലയോലപ്പറമ്പ് സ്വദേശിയായ അനൂപ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഇയാള്‍ സംശയ രാഗിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അനൂപും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനൂപ് മറ്റൊരാളെ വീടിന് പുറത്ത് കണ്ടിരുന്നു. പെണ്‍കുട്ടി വിളിച്ചിട്ടാണ് ആ ആള്‍ വന്നതെന്ന് അനൂപ് കരുതി. അതിന്റെ പേരില്‍ അനൂപും പെണ്‍കുട്ടിയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.പ്രതി ഏതെങ്കിലും തരത്തിലുള്ള…

    Read More »
  • Crime

    കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം; കൈയ്ക്കും മുഖത്തിനും ഗുരുതരമായ പൊള്ളല്‍, ഭര്‍ത്താവ് പിടിയില്‍

    കൊല്ലം: കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈയ്ക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിലേക്ക് എത്തിയതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം കൊല്ലം ചിതറയിലാണ് സംഭവം. ബിജു മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രശ്്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ്…

    Read More »
  • Kerala

    ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് സര്‍ക്കാര്‍ വെട്ട്; ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു

    കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സര്‍ക്കാര്‍. ഒന്‍പത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ ഫണ്ട് 50 ശതമാനം വെട്ടിക്കുറച്ചു. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്, എപിജെ അബ്ദുല്‍കലാം സ്‌കോളര്‍ഷിപ്, മദര്‍തെരേസ സ്‌കോളര്‍ഷിപ് എന്നിവ വെട്ടിക്കുറച്ചവയിലുണ്ട്. സിവില്‍ സര്‍വീസ്, യുജിസി പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടും പകുതിയാക്കി കുറച്ചു. പദ്ധതി വിഹിതം 50 ശതമാനമാക്കിയതിന്റെ ചുവട് പിടിച്ചാണ് നടപടി. ന്യൂനപക്ഷക്ഷേമ പദ്ധതി നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. ന്യൂനപക്ഷക്ഷേമ ഡയറക്‌റേറ്റിന് കീഴില്‍ ചിലവഴിച്ചത് 2.69 ശതമാനം തുക മാത്രമാണ്. സ്‌കോളര്‍ഷിപ്പ് : നിലവിലുള്ളത് – വെട്ടിക്കുറച്ചത് 1. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ് – 5,24,00,000 – 2,62,00,000 2. സിവില്‍ സര്‍വീസ് ഫീ റീ ഇംബേഴ്‌സ്‌മെന്റ് – 20,00,000 – 10,00,000 3. വിദേശ സ്‌കോളര്‍ഷിപ് – 1,70,00,000 – 85,00,000 4. ITT/IIM സ്‌കോളര്‍ഷിപ് – 20,00,000 – 10,00,000 5. CA/ICWA/CS സ്‌കോളര്‍ഷിപ് – 57,75,000- 28,87,500 6. UGC/NET കോച്ചിങ് – 19,17,536 –…

    Read More »
  • Kerala

    ‘ഷെറിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിഗണന; മോചനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യം’

    ആലപ്പുഴ: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മരുമകള്‍ ഷെറിനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന് കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണം. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ഷെറിന് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അനില്‍ ചോദിച്ചു. ജയിലില്‍ അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശാനുസരണമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതേ ജയിലില്‍ കഴിയുന്ന മറ്റ് മൂന്ന് സ്ത്രീകളുടെ പരോളിനുള്ള അപേക്ഷയും ഉപദേശക സമിതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെ ഷെറിന് മാത്രമാണ് സര്‍ക്കാര്‍ ശിക്ഷായിളവ് അനുവദിച്ചത്. വിടുതലിനുള്ള ആദ്യ അപേക്ഷ തന്നെ അംഗീകരിക്കുന്ന അസാധാരണ പരിഗണനയും ഷെറിന് ലഭിച്ചെന്നും ഇവര്‍ പറയുന്നു…

    Read More »
Back to top button
error: