Month: January 2025

  • Crime

    അമ്മയുടെ കാമുകനെ കുത്തി ‘കുടല്‍മാല പുറത്തിട്ട്’ ആണ്‍മക്കള്‍; വീട്ടിയത് അച്ഛനേറ്റ അപമാനത്തിന് പ്രതികാരം

    ഗാന്ധിനഗര്‍: അമ്മയുടെ കാമുകനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ആണ്‍മക്കള്‍. കൊലപ്പെടുത്തിയതു കൂടാതെ ആ വ്യക്തിയുടെ കുടല്‍മാല നുറുക്കി വലിച്ചെറിയുകയും ചെയ്താണ് പ്രതികാരം തീര്‍ത്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ജനുവരി 26 നാണ് സംഭവം നടന്നത്. അമ്പത്തിമൂന്നുകാരനായ രത്തന്‍ജി ഠാക്കുര്‍ ആണ് കൊല്ലപ്പെട്ടത്. രത്തന്‍ജിയുമായുള്ള അമ്മയുടെ പ്രണയബന്ധം തങ്ങളുടെ പിതാവിനെ അപമാനിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്നുള്ള തോന്നലാണ് മക്കളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ രത്തന്‍ജി ഠാക്കൂര്‍ സഹത്തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സഞ്ജയ് ഠാക്കുര്‍ (27), ജയേഷ് ഠാക്കുര്‍ (23) എന്നിവരെ പോലീസ് കസ്റ്റഡിലെടുത്തു. ഇവര്‍ ഇരുമ്പുദണ്ഡ് കൊണ്ട് രത്തന്‍ജിയെ അടിച്ച് നിലത്തിട്ട ശേഷം വയറ്റില്‍ തുരുതുരെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ അമ്മയുമായി രത്തന്‍ജിയ്ക്ക് വര്‍ഷങ്ങളായി അടുപ്പമുണ്ട്. കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പാണ് മക്കള്‍ക്ക് രത്തന്‍ജിയോടുള്ള പ്രതികാരത്തിന് കാരണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രത്തന്‍ജിയെ പ്രതികള്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അയാളുടെ മകന്‍ അജയ് പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍…

    Read More »
  • Crime

    ‘ഒളിവില്‍ കഴിയവെ കാട്ടാനക്ക് മുന്നില്‍ പെട്ടു; ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു’

    പാലക്കാട്: ഒളിവില്‍ കഴിയവേ താന്‍ കാട്ടാനക്ക് മുന്നില്‍ പെട്ടെന്ന് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നില്‍ താന്‍ എത്തിയെങ്കിലും ആന ആക്രമിച്ചില്ല . മലക്ക് മുകളില്‍ പൊലീസ് ഡ്രോണ്‍ പരിശോധന നടത്തിയത് കണ്ടു. ഡ്രോണ്‍ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചില്‍ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ചെന്താമരക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്. ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തുമെന്ന് ഉറപ്പായിരുന്നു. ചോദ്യം ചെയ്യലില്‍ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തില്‍ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നല്‍കിയത്. ചെന്താമരയെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ വലിയ ജനക്കൂട്ടം കോടതിവളപ്പിലുണ്ടായിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെ…

    Read More »
  • Crime

    കടയുടെ ലൈസന്‍സ് പുതുക്കാന്‍ 10,000 രൂപ കൈക്കൂലി; ബൈക്കിലെത്തി പണം വാങ്ങി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍

    കൊച്ചി: സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായാണ് അഖില്‍ കൈക്കൂലി വാങ്ങിയത്. പരാതിക്കാരനായ കടക്കാരന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അഖില്‍ പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാന്‍ വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുന്നത്. ആലുവ എന്‍എഡി റോഡ് കൊടികുത്തിമല ജുമാ മസ്ജിദിന് സമീപത്ത് ബുധന്‍ വൈകിട്ട് പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റാനെത്തിയപ്പോഴാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിജിലന്‍സ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരന്‍ പണം നല്‍കാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖില്‍ ബൈക്കിലെത്തി. തുടര്‍ന്ന് പണം കൈമാറി. വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് കൈമാറിയത്.…

    Read More »
  • Crime

    സഹപാഠിയായ പെണ്‍കുട്ടിയോട് പ്രതികാരം; പീഡിപ്പിച്ചു കൊല്ലാന്‍ 100 രൂപയുടെ ക്വട്ടേഷന്‍!

    മുംബൈ: കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് 100 രൂപയുടെ ക്വട്ടേഷന്‍ നല്‍കി ഏഴാം ക്ലാസുകാരന്‍. വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പുണെയിലെ ദൗണ്ഡില്‍ പ്രോഗസ് കാര്‍ഡില്‍ വ്യാജ ഒപ്പിട്ടത് ക്ലാസ് ടീച്ചറെ അറിയിച്ചതില്‍ പ്രകോപിതനായ വിദ്യാര്‍ഥി പീഡിപ്പിച്ചു കൊലപ്പെടുത്താനാണ് നിര്‍ദേശിച്ചത്. എന്നാല്‍, ക്വട്ടേഷന്‍ ലഭിച്ച വിദ്യാര്‍ഥി വിവരം അധ്യാപകരെ അറിയിച്ചതോടെ പദ്ധതി പൊളിഞ്ഞു. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതോടെ പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്.

    Read More »
  • NEWS

    മലയാള സിനിമാതാരങ്ങളും കുടുങ്ങും: ദുബൈയിലെ നിക്ഷേപകരെ തേടി ഇ.ഡി, കള്ളപ്പണ ഇടപാടുകാർ അകത്താകും

         ദുബൈയിൽ നിക്ഷേപം നടത്തിയവരുടെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. ദുബൈയിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയവരുടെ ആസ്തി വിവരങ്ങൾ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മലയാള സിനിമാ താരങ്ങൾ, പ്രമുഖ ബിസിനസുകാർ, രാഷ്ട്രീയത്തിലെ ഉന്നതർ, പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവർ തുടങ്ങി നിരവധി വ്യക്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിലാണ്. ഇവർക്കെല്ലാം നോട്ടീസ് അയച്ചു തുടങ്ങി. ദുബൈയിൽ വസ്തുവകകൾ വാങ്ങിയ പലരും വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായും ഇ ഡി സംശയിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കള്ളപ്പണം, അഴിമതിപ്പണം തുടങ്ങിയവയിൽ ദുബൈയിൽ നിക്ഷേപം നടത്തുന്നത് വ്യാപകമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ ഈ നടപടി. ദുബൈയിൽ ഷെൽ കമ്പനികൾ സ്ഥാപിച്ച് കള്ളപ്പണ ഇടപാടുകൾ നടത്തുന്നുവെന്ന ആരോപണവും ഉയർന്ന സാഹചര്യത്തിൽ ചില മലയാള സിനിമാ താരങ്ങളും ഇ ഡിയുടെ നിരീക്ഷണ വലയത്തിലുണ്ട്. ദുബൈയിൽ വീടുകളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയവർക്ക് പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാണ്  ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.

    Read More »
  • NEWS

    വിധിയുടെ ക്രൂരത: ഇന്ന് വിവാഹം, വരൻ ഇന്നലെ രാത്രി വാഹനാപകടത്തിൽ മരിച്ചു

        ഇന്ന് രാവിലെ കുറവിലങ്ങാട് ഇലക്കാട് പള്ളിയിൽ   വിവാഹം. അതിൻ്റെ ഓട്ടത്തിലായിരുന്നു പ്രതിശ്രുത വരനായ ജിജോമോൻ എന്ന 22 കാരൻ. പക്ഷേ വിധി ഇന്നലെ രാത്രി ദയാരഹിതമായി ആ ചെറുപ്പക്കാരൻ്റെ പ്രാണൻ കവർന്നു കൊണ്ടു പോയി. എംസി റോഡിൽ കാളികാവ് പള്ളിക്കു സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ്   ജിജോമോൻ ജിൻസൺ മരിച്ചത്. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകനാണ് ജിജോമോൻ. ബൈക്കിൽ ഒപ്പം സഞ്ചരിച്ച  സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം. ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു ജിജോ മോനും കൂട്ടുകാരനായ അജിത്തും. എതിർദിശയിൽ വന്ന വാൻ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു…

    Read More »
  • Kerala

    രൂക്ഷ വിമർശനം: കത്തോലിക്കാ സഭ ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ്, വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരത; അനുഭവം പറഞ്ഞ് എഴുത്തുകാരി ലിബി ഹരി 

       എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ലിബി ഹരിയുടെ വാക്കുകൾ പൊതു ഇടങ്ങളിൽ എന്നും ശ്രദ്ധ നേടാറുണ്ട്. നെറികേടുകളൊട് സന്ധിയില്ലാതെ പോരാടുന്ന ഈ എഴുത്തുകാരിയുടെ  വാക്ശരങ്ങൾ പല കോട്ടകൊത്തളങ്ങളെയും ഇളക്കാൻ കരുത്തുള്ളവയാണ്. അടുത്ത സമയത്ത് കത്തോലിക്കാ സഭയ്ക്ക് എതിരെ സ്വന്തം അനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ലിബി ഹരി ഇട്ട ഒരു പോസ്റ്റ് സമുഹമാധ്യമങ്ങളിൽ തീ പടർത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ബോഡി കത്തോലിക്കാ സഭയാണെന്ന് ലിബി ഹരി പറയുന്നു. നിശബ്ദമായി പ്രവർത്തിക്കുന്ന അവരെ സംഘികളെപ്പോലെയോ ഇസ്ലാമിസ്റ്റുകളെപ്പോലെയോ പ്രത്യക്ഷത്തിൽ അപകടകാരികളായി ആരും കാണാറില്ല. വെളുത്ത ഭീകരതയാണ് ഏറ്റവും വലിയ ഭീകരതയെന്നും ലിബിഹരി ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്കെതിരെ നൽകിയിട്ടുള്ള മാനനഷ്ടക്കേസിനെക്കുറിച്ചും ലിബി പരാമർശിക്കുന്നു. ടെരീസിയൻ കർമ്മലീറ്റ് കോൺവെന്റിലെ ഒരു കന്യാസ്ത്രീ നൽകിയ കേസിൽ, താൻ പോസ്റ്റുകൾ നീക്കം ചെയ്യുകയും കന്യാസ്ത്രീ സമൂഹത്തോട് മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നായിരുന്നു വക്കീൽ നോട്ടീസിലെ പരാമർശം. ഇതിന് തന്റേതായ രീതിയിൽ മറുപടി നൽകിയെന്നും…

    Read More »
  • India

    മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിലെ അറിയിപ്പ്: ‘ശരീരഭാഗങ്ങള്‍ കാണിക്കുന്ന വസ്ത്രങ്ങളും കീറിയ ജീന്‍സും ധരിച്ച്  പ്രവേശനമില്ല’ 

        മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭക്തരുടെ വസ്ത്രധാരണരീതി കര്‍ശനമാക്കി അധികൃതര്‍. മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് പലരും വരുന്നുണ്ടെന്നും അതിനാല്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് പറയുന്നത്. ഇനി ശരീരഭാഗങ്ങള്‍ ആവശ്യത്തിലധികം പുറത്ത് കാണിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും കീറിയ ജീന്‍സും ഷോര്‍ട്ട് സ്‌കര്‍ട്ടുകളും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ല. ഇത്തരം വസ്ത്രങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഭക്തര്‍ മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചുവരണം എന്നാണ് ട്രസ്റ്റ് നല്‍കിയ നിര്‍ദേശം. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതല്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ഇതുവരെ സിദ്ധിവിനായക ക്ഷേത്രത്തില്‍ ഏതു വസ്ത്രം ധരിച്ചും പ്രവേശിക്കാമായിരുന്നു. ആരാധനാലയത്തിന് അനുയോജ്യമല്ലാത്ത വസ്ത്രധാരണത്തെക്കുറിച്ച് നിരവധി ഭക്തര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ മാനിച്ചാണ് തീരുമാനമെന്നും ട്രസ്റ്റ് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിനാണ് ഡ്രസ് കോഡ് നടപ്പിലാക്കാന്‍ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.…

    Read More »
  • Kerala

    പത്തനംതിട്ടയില്‍ എസ്.ഐയെ തൂക്കിയടിച്ച് 18കാരന്‍: സ്ത്രീകളെ ശല്യം ചെയ്യുന്നത് വിലക്കിയപ്പോഴാണ് സംഭവം

       പത്തനംതിട്ട: പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എസ്.ഐയെ മര്‍ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും അതിരുങ്കല്‍ അമ്പാടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജിബിന്‍ ബിജു (18) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ ജിനുവിനാണ് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയില്‍ എടുത്ത ജിബിനെ പൊലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയെ നിലത്ത് അടിക്കുകയായിരുന്നു. സ്ത്രീകളെ ശല്യം ചെയ്യുന്നതായി ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോഴാണത്രേ യുവാവ് ആക്രമണം നടത്തിയത്.  വൈകിട്ട്  5 മണിക്കാണ് സംഭവം. സ്ഥലത്ത് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യപ്പെടുത്തിയ ഇയാളെ എസ് ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അവിടെനിന്നും ഒഴിവാക്കാന്‍ ശ്രമിച്ചു. പേരുവിവരം ചോദിച്ച എസ്.ഐയോട് തട്ടിക്കയറി. സ്ഥലത്തുനിന്നും നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു. എസ് ഐ ജിനുവിനെ കൈയേറ്റം ചെയ്യുകയും തള്ളിത്താഴെയിട്ട ശേഷം കമ്പെടുത്ത് തലക്ക് പിന്നില്‍ അടിക്കുകയും യൂണിഫോം വലിച്ച് പൊട്ടിക്കുകയും ചെയ്തു.…

    Read More »
  • Kerala

    വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശശീന്ദ്രനെ കോൺഗ്രസില്‍ നിന്നും പുറത്താക്കി

    കല്‍പ്പറ്റ: ധാരണപ്രകാരം കൈമാറേണ്ട മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാത്ത വി.എന്‍ ശശീന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യു.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം മുസ് ലിം ലീഗിനും ബാക്കി രണ്ടര വര്‍ഷം കോണ്‍ഗ്രസിനുമായിരുന്നു പ്രസിഡന്റ് പദം. ഇതില്‍ കോണ്‍ഗ്രസിന്റെ രണ്ടര വര്‍ഷത്തില്‍ ഒന്നര വര്‍ഷം വി.എന്‍ ശശീന്ദ്രനും ബാക്കി ഒരു വര്‍ഷം ആര്‍ ഉണ്ണികൃഷ്ണനും പ്രസിഡന്റ് പദം നലകാനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ശശീന്ദ്രന്‍ പദവി ഒഴിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് കത്ത് നല്‍കിയെങ്കിലും അതും പരിഗണിച്ചില്ല. പിന്നീട് കെ.പി.സി.സി നേരിട്ട് കത്ത് നല്‍കി. അതും ശശീന്ദ്രന്‍ അവഗണിച്ചു. ഇതോടെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ശശീന്ദ്രനെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

    Read More »
Back to top button
error: