”ഒരു ലക്ഷം കൊടുത്തിട്ടും സുരേഷ് ഗോപി ആരോടും പറഞ്ഞില്ല, 50,000 കൊടുത്ത മറ്റൊരു താരം പരസ്യമായി പ്രഖ്യാപിച്ചു”

സിനിമാ മേഖലയിലെ അറിയാക്കഥകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സംവിധായകനാണ് ആലപ്പി അഷ്‌റഫ്. പല താരങ്ങളെക്കുറിച്ചും ആലപ്പി അഷ്‌റഫ് വീഡിയോ ചെയ്തിട്ടുണ്ട്. പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് മണ്‍മറഞ്ഞുപോയ ഹാസ്യ പാരഡി ഗാനങ്ങളുടെ കുലപതി വി ഡി രാജപ്പനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പുതിയ വീഡിയോ.
ആ അതുല്യ കലാകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ സംഭവിച്ച അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളുമാണ് ഈ വീഡിയോയില്‍ അദ്ദേഹം പങ്കുവച്ചത്. ‘ആരോഗ്യകാര്യത്തില്‍ അദ്ദേഹം ശ്രദ്ധിച്ചില്ല. ചിട്ടയായ ജീവിതക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചില്ല. അതിന് അദ്ദേഹം വലിയ വിലകൊടുക്കേണ്ടിവന്നു. കാലക്രമേണ പല പല അസുഖങ്ങള്‍ അദ്ദേഹത്തെ കീഴടക്കി.

കിടപ്പിലായ രാജപ്പനെ സിനിമാക്കാരാരും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നുവന്നിരുന്നു. ഇത് മണത്തറിഞ്ഞ സുരേഷ് ഗോപി അവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും, അപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ രാജപ്പന് നല്‍കി ആശ്വാസം പകരുകയും ചെയ്തു. ഇത് മറ്റാരും അറിഞ്ഞതുമില്ല. സുരേഷ് ഗോപി എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല. പിന്നാലെ നടന്‍ ജയസൂര്യ തനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ അമ്പതിനായിരം രൂപ അവശകലാകാരനായ വി.ഡി രാജപ്പന് നല്‍കുകയാണെന്ന് മീഡിയയിലൂടെ പ്രഖ്യാപിച്ചു. ഈ പരസ്യ പ്രഖ്യാപനം വി ഡി രാജപ്പന്റെ വീട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അവര്‍ ജയസൂര്യ പ്രഖ്യാപിച്ച തുക സ്നേഹപൂര്‍വം നിരസിച്ചു. പിന്നീട് ജയസൂര്യ തുക സ്വീകരിക്കണമെന്ന് അവരോട് അപേക്ഷച്ചു. അപ്രകാരം അവര്‍ അത് സ്വീകരിച്ചു.’- ആലപ്പി അഷ്‌റഫ് പറഞ്ഞു.