Month: January 2025
-
India
ഒരാഴ്ച കൊണ്ട് മൊട്ടത്തലയാകാനുള്ള കാരണം അജ്ഞാതം; ബാര്‍ബര്‍ ഷോപ്പുകളില്‍ കയറ്റുന്നില്ലെന്ന് രോഗബാധിതര്‍
ഷെഗാവ്: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഷെഗാവ് തഹസില്‍ നിവാസികള്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്നാഴ്ച പിന്നിട്ടിരിക്കുകയാണ്. രോഗ കാരണം കണ്ടെത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെയും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലെയും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെയും 50ലധികം മെഡിക്കല്‍ വിദഗ്ധരും പ്രാദേശിക ഡോക്ടര്‍മാരും സ്ഥലത്തെത്തുകയും വെള്ളത്തിന്റെയും മണ്ണിന്റെയുമൊക്കെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു, പന്ത്രണ്ട് ഗ്രാമങ്ങളെയാണ് അജ്ഞാത രോഗം ബാധിച്ചത്. വെള്ളിയാഴ്ച ജില്ലാ ഭരണകൂടം എല്ലാ ജലസ്രോതസുകളും ക്ലോറിനേഷന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ‘ഇതുവരെയെടുത്ത സാമ്പിളുകളില്‍ നിന്ന് 40 ശതമാനം നൈട്രേറ്റിന്റെ ഉയര്‍ന്ന സാന്ദ്രത കാണിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. വീടുതോറുമുള്ള സര്‍വേ നടത്താന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഞങ്ങള്‍ക്ക് മനസിലായത്.’ – ബുല്‍ധാന ജില്ലയുടെ കളക്ടര്‍ കിരണ്‍ പാട്ടീല്‍ പറഞ്ഞു. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒരു…
Read More » -
Kerala
ഇന്ന് ശക്തമായ മഴ; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More » -
Crime
താമരശ്ശേരിയില്‍ മസ്തിഷ്‌കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന്‍ വെട്ടിക്കൊന്നു
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് ഏകമകനായ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അടുത്ത വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ തത്ക്ഷണം മരിച്ചു. ഇയാളെ നാട്ടുകാര്‍ കെട്ടിയിട്ട് താമരശ്ശേരി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
Read More » -
Kerala
വെള്ളം കുടിമുട്ടും! മദ്യവില കൂട്ടേണ്ടിവരുമെന്നു ബവ്‌കോ; 200 കോടി പിരിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബവ്‌റിജസ് കോര്‍പറേഷനില്‍നിന്നു ഗാലനേജ് ഫീ വഴി 200 കോടി രൂപ കണ്ടെത്തുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം സര്‍ക്കാരിനു നടപ്പാക്കാനായില്ല. ഗാലനേജ് ഫീ ഉയര്‍ത്തിയാല്‍ മദ്യവില വര്‍ധിപ്പിക്കേണ്ടിവരുമെന്നു ബവ്‌കോ കണക്കുകള്‍ നിരത്തി നികുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിരുന്നു. ഇതോടെ നികുതി വകുപ്പ് തീരുമാനം തല്‍ക്കാലം മരവിപ്പിച്ചു. അധിക ഗാലനേജ് ഫീ ഈടാക്കാന്‍ കഴിയാത്ത സാഹചര്യം ഇത്തവണത്തെ ബജറ്റിനു മുന്നോടിയായി ധനകാര്യവകുപ്പ് നടത്തുന്ന അവലോകനത്തില്‍ നികുതി വകുപ്പ് അറിയിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു ലീറ്ററിന് 10 രൂപ വീതം ബവ്‌കോയില്‍നിന്നു ഗാലനേജ് ഫീ ഈടാക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. മദ്യവില വര്‍ധിപ്പിക്കില്ലെന്നു പ്രഖ്യാപനവേളയില്‍ത്തന്നെ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നെങ്കിലും ബവ്‌കോ സമര്‍പ്പിച്ച കണക്കുകള്‍ മറിച്ചായിരുന്നു. 200 കോടിയുടെ വാര്‍ഷിക വരുമാനമാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും 300 കോടി രൂപ ഈയിനത്തില്‍ നല്‍കേണ്ടിവരുമെന്നാണു ബവ്‌കോയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. ബവ്‌കോ ലാഭമുണ്ടാക്കുമ്പോള്‍ നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെങ്കിലും, ലാഭം കുറയുന്ന സന്ദര്‍ഭത്തില്‍ ഇതു ബാധ്യതയാവുകയും മദ്യവില ഉയര്‍ത്തേണ്ടിവരികയും ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്.…
Read More » -
Kerala
കൊന്നുകളയാന്‍ ആക്രോശിച്ചു, വസ്ത്രം വലിച്ചുപറിച്ചു, പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടു; സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കലാ രാജു
എറണാകുളം: കൂത്താട്ടുകുളത്ത് സിപിഎം പ്രവര്‍ത്തകര്‍ പെരുമാറിയത് വളരെ മോശമായെന്ന് കൗണ്‍സിലര്‍ കലാ രാജു. പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ടു, തന്നെ കൊന്നുകളയണമെന്ന് ആക്രോശിച്ചെന്നും കലാരാജു പറഞ്ഞു. ‘അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് വന്നത്. പ്രമേയത്തില്‍ നിന്ന് മാറിനിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. എതിര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇതുപോലെയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ആഘാതത്തിലാണ് ഇപ്പോഴും.’- കല പറഞ്ഞു. ‘എനിക്ക് എന്റേതായ നിലപാടുകളുണ്ട്. ഞാന്‍ 25 വര്‍ഷം പാര്‍ട്ടിയിലുണ്ടായ ആളാണ്. എന്റെ നിലപാട് വ്യക്തമാക്കിയപ്പോഴാണ് എതിര്‍പ്പ് ഉയര്‍ന്നത്. പൊതുമധ്യത്തില്‍ വസ്ത്രാക്ഷേപം നടത്തി. അവളെ കൊന്നുകളയെടാ എന്ന് ലോക്കല്‍ സെക്രട്ടറിയൊക്കെ ആക്രോശമൊക്കെ കേള്‍ക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറയുന്നത് അവരറിഞ്ഞില്ലെന്നാണ്, എന്നാല്‍ എന്നെ വണ്ടിയിലേക്ക് വലിച്ചിഴച്ചത് വൈസ് ചെയര്‍മാനാണ്.’- അവര്‍ കൂട്ടിച്ചേര്‍ത്തു. ജനക്കൂട്ടത്തിനിടയില്‍ വെച്ച് വനിതാ സഖാക്കള്‍ എന്റെ കഴുത്തിന് പിടിച്ച് പുരുഷ സഖാക്കള്‍ക്ക് ഇട്ടുകൊടുക്കുന്ന പ്രവണതയാണ് ഉണ്ടായതെന്നും കല പറയുന്നു. കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയ അവതരണ നീക്കത്തിനിടെ ആയിരുന്നു നാടകീയ രംഗങ്ങള്‍. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന…
Read More » -
Kerala
പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ നാട്ടിലെ അസംഖ്യം സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിയായ 20 കാരൻ അഴിക്കുള്ളിലായി
കണ്ണൂരിൽ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു. 20കാരനായ അഭയ് ആണ് റിമാൻഡിലായത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം യുവാവ് മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് 2 ദിവസം മുൻപാണ്. ഇതോടെ ആശങ്കയിലായ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഈ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാറേത്തറയിൽനിന്ന് എസ്ഐയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. തുടർന്ന് കൂത്തുപറമ്പ് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. ഫോണിൽ മോർഫിങ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ഇയാളുടെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമല്ല. പ്രതിക്കെതിരെ നേരത്തെ തന്നെ മറ്റ് ചില കേസുകളും നിലവിലുണ്ട്. തീവെയ്പ്പ് കേസിലും സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിലും അഭയ് പ്രതിയാണ്. ഇയാളുടെ…
Read More » -
Crime
ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്‌നക്കാരന്‍
കോഴിക്കോട്: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ്. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ രക്ഷിതാക്കളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാള്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.
Read More » -
Kerala
നാളെ സംസ്ഥാനത്ത് ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടലാക്രമണത്തിന് സാധ്യത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഞായറാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Read More » -
Crime
നോമ്പുതുറക്കാന്‍ കൂട്ടിക്കൊണ്ടുവന്ന് വിഷംനല്‍കി കൊന്നു; ഫസീല കൊടുംക്രിമിനല്‍, അമ്മായിയച്ഛനെ കൊലപ്പെടുത്താനും ശ്രമിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയെ (71) വിഷംനല്‍കി കൊലപ്പെടുത്തിയത് മകളുടെ മകനും ഭാര്യയും ചേര്‍ന്ന്. എട്ടുവര്‍ഷം നീണ്ട വിചാരണയ്ക്കുശേഷം നബീസയുടെ കൊച്ചുമകനായ ബഷീറിനേയും ഭാര്യ ഫസീലയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് കോടതി. ദൃക്സാക്ഷികളോ നേരിട്ടുള്ള തെളിവുകളോ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിര്‍ണായകമായത്. നോമ്പുതുറക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊച്ചുമകനും ഭാര്യയും നബീസയെ അരുംകൊല ചെയ്തത്. ഭക്ഷണത്തില്‍ വിഷംകലര്‍ത്തിയും പിന്നീട് ബലപ്രയോഗത്തിലൂടെ വിഷംകുടിപ്പിച്ചുമാണ് ബഷീറും ഫസീലയും നബീസയെ കൊന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ നബീസയുടെ പേരില്‍ വ്യാജ ആത്മഹത്യാകുറിപ്പ് തയ്യാറാക്കിയതും പ്രതികള്‍ക്ക് വിനയായി. നബീസയ്ക്ക് എഴുത്തറിയില്ലായിരുന്നു. 2016 ജൂണ്‍ 24 നാണ് തോട്ടറ സ്വദേശി നബീസയുടെ മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തുന്നത്. കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 22-ാം തീയതി രാത്രി ചിതലിനുള്ള മരുന്നു…
Read More »
