കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി വേനക്കാവ് ചോയിയോടില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് ഏകമകനായ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം.
മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അടുത്ത വീട്ടില്‍ നിന്നും കൊടുവാള്‍ ചോദിച്ച് വാങ്ങിയ ശേഷം വീട്ടിനകത്ത് കയറി സുബൈദയെ ആഷിഖ് വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ തത്ക്ഷണം മരിച്ചു. ഇയാളെ നാട്ടുകാര്‍ കെട്ടിയിട്ട് താമരശ്ശേരി പോലീസിലേല്‍പ്പിക്കുകയായിരുന്നു.