Month: January 2025
-
LIFE
ജാവലിന്‍ രാജാവിന് ടെന്നിസ് വധു; ഒളിംപ്യന്‍ നീരജ് ചോപ്ര വിവാഹിതനായി
ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരവും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി. ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു. സമൂഹമാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് നീരജ് ചോപ്രയാണ് വിവാഹക്കാര്യം പരസ്യമാക്കിയത്. വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. ഹരിയാനയില്‍നിന്നു തന്നെയുള്ള ഹിമാനി യുഎസിലെ ഫ്രാങ്ക്‌ളിന്‍ പിയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ടെന്നിസ് താരവും പരിശീലകയുമാണ്. 2016ന് മലേഷ്യയില്‍ നടന്ന ലോക ജൂനിയര്‍ ടെന്നിസ് ചാംപ്യന്‍ഷിപ്പില്‍ ഹിമാനി സ്വര്‍ണം നേടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയുമാണ്. സോനിപ്പത്തില്‍ 2 ദിവസം മുന്‍പായിരുന്നു വിവാഹമെന്നും നീരജും ഹിമാനിയും ഇപ്പോള്‍ വിദേശത്തു ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നും ബന്ധുക്കളിലൊരാള്‍ ‘പിടിഐ’ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
Read More » -
Crime
ജനരോഷം അണപൊട്ടി: ചേന്ദമംഗലത്ത് 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്ത് നാട്ടുകാര്‍
എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. ഇതിനു മുമ്പ് ഋതു ജയനെ നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായി. ഋതു ഇവരുടെ അയല്‍വാസിയാണ്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് എത്തി വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റി. രണ്ടു പേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസ് (35) ഗുരുതരമായി പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ കേസിലെ പ്രതി റിതു ജയന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ അറിയിച്ചു. റിതുവിന് മാനസിക പ്രശ്‌നങ്ങളുള്ളതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. സ്ഥിരം…
Read More » -
Kerala
ഗ്രീഷ്മയ്ക്ക് വധശിക്ഷയേ, ജീവപര്യന്തമോ…? ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്
മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പാറശാലയിലെ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീറാണ് വിധി പറയുക. ഒന്നാം പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപെട്ടത്. 10 വർഷം തടവിൽ കൂടുതൽ നൽകരുതെന്ന് പ്രതിഭാഗവും ആവശ്യപെട്ടു. മൂന്നാം പ്രതിയായ നിർമൽകുമാർ നായർ തെളിവ് നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു. കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിൽ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടു. കഷായത്തിൽ കളനാശിനി കലർത്തിക്കൊന്ന രീതി അപൂർവമാണ്. മാത്രവുമല്ല കൊലക്കുറ്റത്തിന് വധശിക്ഷ നൽകാവുന്നതുമാണ്. ഈ രണ്ട് കാര്യങ്ങൾ മാത്രം കോടതി പരിഗണിച്ചാൽ വർഷങ്ങൾക്ക് ശേഷം വധശിക്ഷക്ക് വിധിക്കുന്ന സ്ത്രീയാവും ഗ്രീഷ്മ. എന്നാൽ 24 വയസ് മാത്രമുള്ള ഗ്രീഷ്മയുടെ പ്രായവും മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും അനുകൂലഘടകമായേക്കും. അങ്ങിനെയെങ്കിൽ വധശിക്ഷ ഒഴിവായേക്കും. ഇതിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്. വധശിക്ഷ…
Read More » -
Crime
കിടപ്പുമുറി ദൃശ്യംപോലും ഷാരോണ്‍ പകര്‍ത്തി, ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമെന്ന് പ്രതിഭാഗം
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്ന് പ്രതിഭാഗം. കേസില്‍ വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ എതിര്‍ത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നല്‍കാനാകുമെന്നും കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂവെന്നും വാദിച്ചു. ഷാരോണ്‍ വധക്കേസിലെ ശിക്ഷാവിധിക്ക് മുമ്പ് നടന്ന വാദത്തിലാണ് പ്രതിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദം ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതിയായ ഗ്രീഷ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഗ്രീഷ്മ കാര്യങ്ങള്‍ എഴുതിനല്‍കി. ഗ്രീഷ്മയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി, കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തു. ഇനിയും പഠിക്കണമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നുമായിരുന്നു ഗ്രീഷ്മ കോടതിയോട് പറഞ്ഞത്. 24 വയസ്സേ പ്രായമുള്ളൂ. ഇനിയും പഠിക്കണം. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവുവേണം. തനിക്ക് മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതിയില്‍ ചോദ്യംചെയ്ത പ്രതിഭാഗം, വിചാരണഘട്ടത്തില്‍…
Read More » -
Crime
ആഷിഖ് മുന്‍പും അമ്മയെ കൊല്ലാന്‍ ശ്രമിച്ചു, സ്വത്തും പണവും നല്‍കാത്തതില്‍ വൈരാഗ്യം
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും താമരശ്ശേരി സിഐ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ കൊലപ്പെടുത്തിയതില്‍ യാതൊരു കുറ്റബോധമോ കൂസലോ ഇല്ലാതെയായിരുന്നു വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ പ്രതിയുടെ പ്രവൃത്തികള്‍. ആഷിഖിന്റെ വൈദ്യപരിശോധന പൂര്‍ത്തിയായി. താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോട് ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന സുബൈദയെ തൊട്ടടുത്ത വീട്ടില്‍ നിന്ന് ആയുധം വാങ്ങിയാണ് ആഷിഖ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട്ടില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പിച്ചത്. താമരശ്ശേരിയില്‍ മസ്തിഷ്‌കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന്‍ വെട്ടിക്കൊന്നു
Read More » -
Crime
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കടുത്തുരുത്തിയില്‍ വൈദികന് 1.41 കോടി നഷ്ടം, പരാതി
കോട്ടയം: ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്തു വൈദികനില്‍ നിന്നു പല തവണയായി 1.41 കോടി രൂപ തട്ടിയെടുത്തതായി പരാതി. വലിയ ലാഭം വാ?ഗ്ദാനം ചെയ്താണു സംഘം വൈദികനുമായി ഇടപാടു സ്ഥാപിച്ചതെന്നു പൊലീസ് വ്യക്തമാക്കി. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാര്‍ക്കു നല്‍കി. വാഗ്ദാനം ചെയ്ത രീതിയില്‍ പണം തിരികെ നല്‍കിയതോടെ പലരില്‍ നിന്നായി 1.41 കോടി രൂപ സ്വരൂപിച്ച് വൈദികന്‍ വീണ്ടും നിക്ഷേപിച്ചു. എന്നാല്‍ പിന്നീട് വൈദികനു സംഘത്തെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇതോടെയാണ് പരാതി നല്‍കിയത്. കടുത്തുരുത്തി പൊലീസിലാണ് വൈദികന്‍ പരാതി നല്‍കിയത്. പ്രശസ്ത കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യജ പതിപ്പിലൂടെയാണ് പണം തട്ടിയതെന്നു പൊലീസ് പറയുന്നു. പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ട്രാക്കോയിലെ ശമ്പള പ്രതിസന്ധി; ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റി
എറണാകുളം: ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരെ മാനേജ്മെൻ്റ് കൂട്ടത്തോടെ സ്ഥലം മാറ്റി. അറുപതിലതികം ജീവനക്കാരെയാണ് ഇരുമ്പനത്തെ യൂണിറ്റിൽ നിന്ന് തിരുവല്ലയിലേയ്ക്ക് മാറ്റിയത്. സ്ഥലം മാറ്റപ്പെട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തയ്യാറായിട്ടില്ല. ട്രാക്കോ കമ്പനിയിലെ ജീവനക്കാരൻ ഉണ്ണി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജെന്നായിരുന്നു സർക്കാരിൻ്റെയും കമ്പനി മാനേജ്മെന്റിൻ്റെയും വാഗ്ദാനം. എന്നാൽ ഇതുവരെയും സഹായം നൽകിയില്ലെന്ന് മാത്രമല്ല ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ്. സ്ഥലം മാറ്റത്തിനെതിരെ ജീവനക്കാർ കോടതിയെ സമീപിച്ചു. ഭൂമി കൈമാറ്റമുൾപ്പെടെയുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പിൻവലിക്കണമെന്നാണ് മാനേജ്മെൻ്റ് ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമെ പാക്കേജിൻ്റെ കാര്യത്തിലേക്ക് കടക്കാനുകയുള്ളുവെന്നും ട്രാക്കോ കമ്പനി ചെയർമാൻ വഴുതാനത്ത് ബാലചന്ദ്രൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ട്രാക്കോ കമ്പനിയിൽ ജീവനക്കാർക്ക് 12 മാസത്തെ ശമ്പളമാണ് കുടിശികയായിട്ടുള്ളത്. ഒരു മാസത്തെ ശമ്പളം ഡിസംബറിൽ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും മുഴുവൻ തുകയും ലഭ്യമായിട്ടില്ല.
Read More » -
Crime
ഫുട്ബോളിനെ ചൊല്ലി തര്‍ക്കം; കിളിമാനൂരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പത്താക്ലാസുകാരന്റെ കാല്‍തല്ലിയൊടിച്ചു
തിരുവനന്തപുരം: കിളിമാനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായിമര്‍ദ്ദിച്ചതായി പരാതി. പള്ളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റയ്ഹാനാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. ഫുട്ബോളിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍മാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റതിനേത്തുടര്‍ന്ന് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ഏഴോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ റയ്ഹാനെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് മാരകമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇവര്‍ക്കെതിരെ പള്ളിക്കല്‍ പോലീസ് കേസെടുത്തു. സഹപാഠികള്‍ ചേര്‍ന്നാണ് മുറിവേറ്റ റയ്ഹാനെ ഓഫീസ് റൂമില്‍ എത്തിച്ചത്. തല പിടിച്ച് ചുവരില്‍ ഇടിക്കുകയും കഴുത്തിന് തൂക്കി എടുക്കുകയും തറയിലിട്ട് കാലിലും വയറിലും ചവിട്ടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വയറിനും നടുവിനും കഴുത്തിനും തലയ്ക്കും ക്ഷതം സംഭവിച്ചു. ഇടതു കാലിന് പൊട്ടലുണ്ട്. മകന് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് മാതാപിതാക്കള്‍ പറയുന്നത്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഫുട്ബോളിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മില്‍…
Read More » -
Crime
മഹാരാഷ്ട്ര സ്വദേശികള്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കരുതെന്നു കുറിപ്പ്
തിരുവനന്തപുരം: മഹാരാഷ്ട്ര സ്വദേശികളായ യുവതിയേയും യുവാവിനെയും തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും സഹോദരങ്ങളാണെന്ന് പോലീസ് പറയുന്നു. ദക്തായി കോന്തിബ ബമന്‍ (48), മുക്ത കോന്തിബ ബമന്‍ (45) എന്നിവരാണ് മരണപ്പെട്ടത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ചികിത്സ ആവശ്യങ്ങള്‍ക്കായാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. തമ്പാനൂര്‍ പോലീസ് സ്റ്റേഷന് എതിര്‍വശമുള്ള സ്വകാര്യ ഹോട്ടലില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷനെ തൂങ്ങിമരിച്ച നിലയിലും സ്ത്രീയെ കിടക്കയില്‍ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്ങള്‍ അനാഥരാണെന്നും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. രാവിലെ എട്ട് മണിയോടെ ഹോട്ടല്‍ ജീവനക്കാര്‍ റൂമില്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ട് മണിക്ക് ചായയുമായി എത്തണമെന്ന് ഇവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചു.
Read More » -
India
ഓഡിഷനായി ബൈക്കില്‍ പോകവേ ട്രക്ക് ഇടിച്ചു, യുവനടനു ദാരുണാന്ത്യം
മുംബൈ: യുവനടന്‍ അമന്‍ ജയ്‌സ്വാളിന്റെ (23) അപകടമരണത്തില്‍ ഞെട്ടി സീരിയല്‍ ലോകം. വെള്ളിയാഴ്ച വൈകിട്ട് 3ന് മുംബൈ ജോഗേശ്വരിയിലെ ഹില്‍പാര്‍ക്ക് പ്രദേശത്ത് ഇരുചക്ര വാഹനത്തില്‍ ട്രക്കിടിച്ച് കയറിയായിരുന്നു അപകടം. ‘ധര്‍ത്തിപുത്ര നന്ദിനി’ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ്. മറ്റൊരു പരമ്പരയുടെ ഓഡിഷനായി അമന്‍ പോകുന്നതിനിടെയായിരുന്നു അപകടം. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഭാശാലിയായ യുവനടനെയാണു നഷ്ടപ്പെട്ടതെന്നു സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. സമൂഹമാധ്യമങ്ങളില്‍ അമന്റെ വിഡിയോയും ചിത്രങ്ങളും വൈറലാകാറുണ്ട്. അമന്റെ ഇന്‍സ്റ്റഗ്രാമിലെ അവസാന പോസ്റ്റാണ് ആരാധകര്‍ സങ്കടത്തോടെ ഷെയര്‍ ചെയ്യുന്നത്. ‘പുതിയ സ്വപ്നങ്ങളും അനന്തസാധ്യതകളും തേടി 2025ലേക്ക് പ്രവേശിക്കുന്നു’ എന്ന കുറിപ്പോടെ അമന്‍ പങ്കുവച്ച വിഡിയോ പോസ്റ്റിനു താഴെ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിച്ച അമന്റെ അകാലവിയോഗത്തിന്റെ സങ്കടത്തിലാണു വീട്ടുകാരും സുഹൃത്തുക്കളും.
Read More »