Month: January 2025
-
LIFE
ഡിസിപ്ലിന്‍ ഉള്ളവരായതുകൊണ്ടല്ല, അടി പേടിച്ചിട്ടാണ് അവര്‍ അടുക്കാത്തത്! ‘ബാലയ്യ’ ബൗണ്‍സേഴ്‌സിനെ വെക്കാത്തതിന് പിന്നില്‍!
തെലുങ്ക് സിനിമയില്‍ മാസ് ഫാന്‍ ഫോളോയിങ്ങുള്ള എല്ലാ നായകന്മാരും നായികമാരും ബൗണ്‍സര്‍മാരുടെ സഹായത്തോടെയാണ് പരിപാടികളില്‍ പങ്കെടുക്കുന്നത്. അല്ലാത്തപക്ഷം ആരാധകര്‍ തടിച്ച് കൂടി താരങ്ങള്‍ക്ക് ഒരടി ചലിക്കാന്‍ പറ്റാതെയാകും. സെല്‍ഫികള്‍ക്കും ഷെയ്ക്ക് ഹാന്റ് നല്‍കാനും ആരാധകര്‍ ചുറ്റും കൂടി പലപ്പോഴും സൂപ്പര്‍ താരങ്ങള്‍ക്ക് ശാരീരികമായി പരിക്കേല്‍ക്കുന്ന അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. ആരാധന പ്രകടിപ്പിച്ച് അടുത്ത് കൂടുന്നവരില്‍ ചിലരെങ്കിലും ശാരീരിക ഉപദ്രവങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബൗണ്‍സേഴ്‌സിനെ ഒപ്പം കൂട്ടി തുടങ്ങിയത്. ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പൊതുവേദികളിലും പരിപാടികളിലും പങ്കെടുക്കാന്‍ എത്തുമ്പോള്‍ ബൗണ്‍സേഴ്‌സിനെ വെക്കാറുണ്ട്. ചിലപ്പോഴൊക്കെ ബൗണ്‍സേഴ്‌സ് ഉണ്ടെങ്കില്‍ പോലും നിയന്ത്രിക്കാന്‍ പറ്റാത്ത ക്രൗഡാണ് പല വേദികളിലും ഉണ്ടാകാറുള്ളത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള താരങ്ങള്‍ ബൗണ്‍സേഴ്‌സ് ഒപ്പമുണ്ടായിട്ട് പോലും ക്രൗഡില്‍ കുടുങ്ങി പോയിട്ടുള്ളവരാണ്. തെലുങ്കിലെ യുവതാരങ്ങള്‍ പോലും ബൗണ്‍സേഴ്‌സിനൊപ്പമാണ് പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. എന്നാല്‍ ഒരു സൂപ്പര്‍ താരം മാത്രം ബൗണ്‍സേഴ്‌സിനെ ഒപ്പം കൊണ്ട് നടക്കാറില്ല. അത് മറ്റാരുമല്ല നാല്‍പ്പത് വര്‍ഷത്തോളമായി തെലുങ്ക്…
Read More » -
Kerala
ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയ്ക്കുള്ളില്‍ മൊട്ടുസൂചി; സംഭവം വിതുര താലൂക്ക് ആശുപത്രിയില്‍
തിരുവനന്തപുരം: ഫാര്‍മസിയില്‍നിന്നു വാങ്ങിയ ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി. വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് ഗുളിക വാങ്ങിയത്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്‌സ്’ ഗുളികയ്ക്കുള്ളിലായിരുന്നു മൊട്ടു സൂചി കണ്ടെത്തിയത്. ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്ന് സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത്. ക്യാപ്‌സ്യൂള്‍ നിര്‍മിച്ച കമ്പനിയില്‍ നിന്നും വിശദീകരണം തേടുമെന്ന് ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഷിനു അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു.
Read More » -
Kerala
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങി, 30 മീറ്ററോളം വലിച്ചിഴച്ചു; വൈക്കം സ്വദേശിനിക്ക് ഗുരുതര പരിക്ക്
കൊച്ചി: കെ എസ് ആര്‍ ടി സി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതര പരിക്ക്. ജീബ അശുപത്രിയില്‍ ചികിത്സയിലാണ്. ജീബ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ടത് കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയ്ക്ക് കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റു. പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ് ഐ: നജീബ് (52)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നജീബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ഇലവുങ്കല്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലായിരുന്നു അപകടം. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് സ്പെഷ്യല്‍ ഡ്യൂട്ടിയ്ക്കെത്തിച്ച ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് തട്ടിയത്. ചെങ്ങന്നൂരില്‍ നിന്നും യാത്രക്കാരുമായി പമ്പയിലേക്ക് വരുമ്പോഴായിരുന്നു…
Read More » -
Kerala
കൂത്താട്ടുകുളം നഗരസഭ അവിശ്വാസപ്രമേയം; കുറുമാറിയ എല്‍ഡിഎഫ് കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയി, പ്രതിഷേധം
എറണാകുളം: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കാനിരിക്കെ സിപിഎം കൗണ്‍സിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. കൗണ്‍സില്‍ യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 13 ഭരണസമിതി അംഗങ്ങളുള്ള നഗരസഭ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ഇന്നത്തെ അവിശ്വാസ നോട്ടീസ് നല്‍കിയതിന് പിന്നാലെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. എന്നാല്‍ ഇതിനിടെ ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അദ്ദേഹം യുഡിഎഫ് കൗണ്‍സിലറുടെ വാഹനത്തിലാണ് നഗരസഭയില്‍ വന്നിറങ്ങിയത്. പിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലറെ നഗരസഭ ചെയര്‍പേഴ്‌സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെയാണ് ഈ അതിക്രമം എന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം. കൂത്താട്ടുകുളം കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഒരു കോടി 79 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ വിജിലന്‍സ്…
Read More » -
Kerala
ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്
കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നടിയുടെ നിലവിലെ പരാതിയില്‍ പൊലീസിന് കേസെടുക്കാന്‍ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹണി റോസിന് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് അറിയിച്ചു. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാേപേക്ഷയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27 ന് പരി?ഗണിക്കുന്നതിനായി മാറ്റി വയ്ക്കുകയായിരുന്നു. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് ഹണി റോസ് പരാതി നല്‍കിയത്. തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത്…
Read More » -
Crime
കഷായത്തില്‍ വിഷം കലര്‍ത്തി കൊല: ഗ്രീഷ്മയുടെ ശിക്ഷാ വിധി ഇന്നില്ല, വാദം നടക്കും
തിരുവനന്തപുരം: പാറശാലയില്‍ കാമുകന്‍ ഷാരോണ്‍ രാജിനെ (23) കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മയുടെ (22) ശിക്ഷാ വിധി ഇന്നുണ്ടാവില്ല. ഇന്നു കോടതിയില്‍ ശിക്ഷാവിധിയില്‍ വാദം നടക്കും. ശിക്ഷ പിന്നീടേ വിധിക്കൂ എ്ന്നാണ് വിവരം. കേസില്‍ ഗ്രീഷ്മയും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന, മൂന്നാം പ്രതി അമ്മാവന്‍ നിര്‍മല കുമാരന്‍ നായരും കുറ്റക്കാരെന്നു നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കി. കൊലപാതകം, വിഷം നല്‍കല്‍, തട്ടിക്കൊണ്ടുപോകല്‍, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങി ഗ്രീഷ്മയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. തെളിവു നശിപ്പിക്കാന്‍ സഹായിച്ച ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ആണ് വിധി പ്രസ്താവിച്ചത്. മറ്റൊരാളെ വിവാഹം കഴിക്കാനായി, കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം…
Read More » -
Kerala
സ്വത്ത് തര്‍ക്കത്തില്‍ ഗണേഷിന് ആശ്വാസം; വില്‍പ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫോറന്‍സിക് ഫലം
തിരുവനന്തപുരം: സഹോദരിയുമായുള്ള സ്വത്തുതര്‍ക്കത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. വില്‍പ്പത്രത്തില്‍ ഉള്ള ഒപ്പ് ആര്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന് പരിശോധന ഫലം പുറത്തുവന്നു. ഒപ്പ് വ്യാജം എന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. കേരള രാഷ്ട്രീയത്തിലെ അതികായനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കളുടെ വലിയൊരു ഭാഗം മകന്‍ ഗണേഷ് കുമാറിന് നല്‍കിയിരുന്നു. എന്നാല്‍ വില്‍പ്പത്രത്തിലെ ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്നായിരുന്നു സഹോദരി ഉഷ മോഹന്‍ദാസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ ഉഷാ മോഹന്‍ദാസ് കേസ് നല്‍കുകയും ചെയ്തു. ഇതിന്റെ നിയമനടപടികള്‍ തുടര്‍ന്ന് വരികയാണ്. കോടതി നിര്‍ദേശപ്രകാരമാണ് വില്‍പ്പത്രത്തിലെ ഒപ്പുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചത്. സ്റ്റേറ്റ് ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടെ തന്നെ. ആര്‍ ബാലകൃഷ്ണപിള്ള അസുഖബാധിതനായിരുന്നപ്പോള്‍, അവസാനത്തെ രണ്ടര വര്‍ഷം കെ ബി ഗണേഷ് കുമാറിനൊപ്പം ആയിരുന്നു. ഈ സമയത്താണ് വില്‍പ്പത്രം തയാറാക്കിയത്. ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടെ തന്നെയാണെന്ന്, ഒപ്പം ഉണ്ടായിരുന്ന കാര്യസ്ഥന്‍ അന്നുതന്നെ…
Read More » -
Crime
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അഞ്ചുവയസ്സുകാരനെ വെട്ടിക്കൊന്നു; ബന്ധുവായ 19-കാരന് ജീവപര്യന്തം
തൃശ്ശൂര്‍: അഞ്ചുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ബന്ധുവായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ. അസം സ്വദേശി ജമാല്‍ ഹുസൈനെ(19)യാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമേ വിവിധ വകുപ്പുകളായി 12 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയുമുണ്ട്. മുപ്ലിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്ന ബഹാരുളിന്റെയും നജ്മ ഖാത്തൂണിന്റെയും മകന്‍ നജ്റുള്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. നജ്മയുടെ മാതാവിന്റെ ചേച്ചിയുടെ മകനാണ് ജമാല്‍ ഹുസൈന്‍. 2023 മാര്‍ച്ച് 30-നായിരുന്നു സംഭവം. ഇഷ്ടികക്കമ്പനിയില്‍ തന്നെയായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. സംഭവത്തിന്റെ തലേദിവസമാണ് പ്രതി അവിടേക്കു വന്നത്. നാട്ടിലെ സ്വത്തുതര്‍ക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരമുണ്ടായിരുന്ന പ്രതി, അത് കാണിക്കാതെ കുടുംബത്തോടൊപ്പം രാത്രി കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ ഭര്‍ത്താവും മറ്റു പണിക്കാരും ജോലിക്ക് പോയപ്പോള്‍ അടുക്കളയില്‍ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും…
Read More » -
Kerala
നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്; ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസാണ് പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കുകളുണ്ട്. കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. 40പേര്‍ക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ…
Read More » -
Crime
ബി.ജെ.പി.ക്കാരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്; സിപിഎമ്മുകാരന് 33 വര്‍ഷം കഠിനതടവ്
തൃശൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷം ഏഴുമാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കിവീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പാവറട്ടി പെരിങ്ങാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതി ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്. 2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടി. മരിച്ചെന്നു കരുതി കാറില്‍ത്തന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ്, അക്രമികള്‍ പോയശേഷം വീടിനു പുറത്തേക്ക് ഇഴഞ്ഞുവരുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.…
Read More »