CrimeNEWS

ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍; ശ്രീനിജ് സ്ഥരിം പ്രശ്‌നക്കാരന്‍

കോഴിക്കോട്: പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂര്‍ കോയക്കോട്ടുമ്മല്‍ എസ്. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകന്‍ രക്ഷിതാക്കളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതിനും, ടീച്ചര്‍മാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാള്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.

Back to top button
error: