Month: January 2025
-
Crime
ആതിര കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; കൂടെ വരാനുള്ള ആവശ്യം നിരസിച്ചത് കൊലയ്ക്ക് കാരണമെന്ന് പൊലീസ്
തിരുവനന്തപുരം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. എറണാകുളത്ത് താമസക്കാരനായ ജോണ്‍സണ്‍ ഔസേപ്പ് ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോണ്‍സണ്‍. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍. കൊല്ലം ദളവാപുരം സ്വദേശിയാണ് ജോണ്‍സണ്‍ ഔസേപ്പ്. ചെല്ലാനത്ത് നിന്നും വിവാഹം കഴിച്ച് അവിടെ താമസിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് ഭാര്യയുമായി പിരിഞ്ഞശേഷം കൊല്ലത്തും കൊച്ചിയിലുമായി താമസിച്ചു വരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്നു. അങ്ങനെയാണ് രണ്ടുപേരും പരിചയപ്പെടുന്നതും സൗഹൃദത്തിലായതും. കുടുംബത്തെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ജോണ്‍സന്റെ ആവശ്യം ആതിര നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. കൊലയ്ക്ക് തക്കം പാര്‍ത്ത് ഒരാഴ്ചയോളം ഇയാള്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കൊല്ലത്തെ സുഹൃത്തിന്റെ പേരിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ജോണ്‍സണ്‍ സിം കാര്‍ഡ് എടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ വീട്ടമ്മയുടെ സ്‌കൂട്ടര്‍ പൊലീസ്…
Read More » -
Crime
ലോട്ടറിയടിച്ചതിനുള്ള പാര്‍ട്ടിക്കിടെ തലയ്ക്ക് അടിയേറ്റു; യുവാവ് ഗുരുതരാവസ്ഥയില്‍
കണ്ണൂര്‍: തലയ്ക്ക് അടിയേറ്റ യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍. കായലോട് കുണ്ടല്‍കുളങ്ങര കെ.ശ്രീജേഷ് (42) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ കൂട്ടുകാര്‍ക്ക് നടത്തിയ പാര്‍ട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പിണറായി പോലീസില്‍ ബന്ധപ്പെട്ടെങ്കിലും രണ്ടാഴ്ചയിലേറെയായിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഡിസംബര്‍ 27-ന് വൈകിട്ട് 5.30-ന് കൂട്ടുകാരെ കാണാനെന്ന് പറഞ്ഞാണ് മകന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നാണ് ശ്രീജേഷിന്റെ അച്ഛന്‍ കെ.നാരായണന്‍ പറയുന്നത്. രാത്രി വൈകിയും തിരിച്ചെത്തിയില്ല. ശനിയാഴ്ച രാവിലെയായിട്ടും വീട്ടിലെത്താതായതോടെ തിരക്കിയെങ്കിലും വിവരം ലഭിച്ചില്ല. ഞായറാഴ്ച അയല്‍ക്കാരനാണ് മകന് അപകടം പറ്റിയെന്നും അടിയന്തരമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തണമെന്നും പറഞ്ഞത്. ആശുപത്രിയിലെത്തിയെങ്കിലും ശ്രീജേഷ് അവിടെ ചികിത്സ തേടിയില്ലെന്ന് അറിഞ്ഞതിനാല്‍ മടങ്ങി. കൂട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം പറയുന്നു. ശ്രീജേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ഞായറാഴ്ച വൈകിട്ട് നാലിന് പോലീസ് വീട്ടിലെത്തി അറിയിച്ചു. നാരായണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുമ്പോഴേക്കും…
Read More » -
NEWS
അർജുൻ അശോകൻ്റെ ‘അൻപോട് കൺമണി’ നാളെ, ജനുവരി 24ന് തീയേറ്ററുകളിൽ
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ നാളെ, ജനുവരി 24ന് റിലീസ് ചെയ്യും. ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റണി, അൽത്താഫ് സലിം, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ തുടങ്ങിയവരും കഥാപാത്രങ്ങളാകന്നു. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളിയാണ് തിരക്കഥ, സംഭാഷണം. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. എഡിറ്റിംഗ് സുനിൽ എസ് പിള്ള. മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദ രൂപകല്പന കിഷൻ മോഹൻ, ഫൈനൽ…
Read More » -
Kerala
മകന് കരള്‍ ദാനം ചെയ്ത പിതാവ് മരിച്ചു; ചികിത്സയിലിരിക്കെ മകനും…
കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ ത്വയിബ് കെ നസീര്‍ (26) ആണ് മരിച്ചത്. പിതാവ് കെ വൈ നസീര്‍ ആണ് ത്വയിബിന് കരള്‍ ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെ നസീര്‍ മരിച്ചിരുന്നു. കഴിഞ്ഞ എപ്രിലിലായിരുന്നു നസീറിന്റെ അന്ത്യം. റോബോട്ടിക്‌സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ത്വയിബ് കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. എം എ ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ശ്രീമൂലം പീടിയേക്കല്‍ കുടുംബാംഗം ഷിജിലയാണ് മാതാവ്.
Read More » -
Crime
ചേന്ദമംഗലം കൂട്ടക്കൊല: ജിതിന്‍ കൊല്ലപ്പെടാത്തതില്‍ നിരാശ; വേണുവിന്റെ കുടുംബത്തിന് ‘പണി’ കൊടുക്കുമെന്ന് പറഞ്ഞു, കുറ്റബോധമില്ലാതെ ഋതു
എറണാകുളം: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കി. അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്ന് പ്രതി മൊഴി നല്‍കി. ഇന്നലെ റിതു ജയന്റെ വീട് അടിച്ചുതകര്‍ത്തിരുന്നു. ഒരു വിഭാഗം നാട്ടുകാരാണ് ആക്രമണം നടത്തിയത്. പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ രണ്ടുപേരെ വടക്കേക്കര പൊലീസ് പിടികൂടിയിരുന്നു. സംഭവസ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൊല നടത്തിയതില്‍ ഋതുവിന് കുറ്റബോധമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ടവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പ്രതി സുഹൃത്തുക്കളോട് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേ?ഹം വ്യക്തമാക്കി. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. വേണുവിന്റെ കുടുംബത്തിന് പണി കൊടുക്കുമെന്ന് പ്രതി…
Read More » -
Kerala
പാലക്കാട് പ്രഭാതസവാരിക്കിറങ്ങിയ മൂവാറ്റുപുഴ സദേശിയായ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചനിലയില്‍
പാലക്കാട്: അലനല്ലൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ ഡോക്ടറെ വഴിയരികിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. അലനല്ലൂര്‍ ടൗണിലെ കരുണ ക്ലിനിക്കിലെ ഡോക്ടറും മൂവാറ്റുപുഴ രാമമംഗലം സ്വദേശിയുമായ ഉള്ളപ്പിള്ളില്‍ യു സജീവ്കുമാറാണ് (60) മരിച്ചത്. ബുധനാഴ്ച രാവിലെ ഭീമനാട് തെയ്യോട്ടുചിറയിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിലാണ് സംഭവം. ക്ലിനിക്കിനടുത്ത് താമസിക്കുന്ന ഡോക്ടര്‍ ഇതുവഴി പതിവായി പ്രഭാതസവാരി നടത്താറുണ്ട്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുറച്ചുനേരം വിശ്രമിക്കുന്നതും ശീലമാണ്. ബുധനാഴ്ച രാവിലെ വിശ്രമകേന്ദ്രത്തില്‍ കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ ഇദ്ദേഹത്തെ കാണുന്നത്. കുറച്ചുനേരം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോള്‍ ചലനമറ്റ നിലയിലായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതായി പൊലീസ് അറിയിച്ചു.
Read More » -
India
ദളിത് വരന് കുതിരപ്പുറത്തെത്താന്‍ സുരക്ഷയൊരുക്കി 200 പോലീസുകാര്‍
ജയ്പുര്‍: വിവാഹ ഘോഷയാത്രയ്ക്ക് ജാതിപരമായ എതിര്‍പ്പ് ഭയന്ന് പോലീസിനെ സമീപിച്ച കുടുംബത്തിന് സുരക്ഷയൊരുക്കി രാജസ്ഥാന്‍ പോലീസ്. അജ്മീര്‍ ജില്ലയിലാണ് സംഭവം. ദളിത് യുവാവിന്റെ വിവാഹ ചടങ്ങിനോടനുബന്ധിച്ച കുതിരപ്പുറത്തുള്ള ഘോഷയാത്രയ്ക്കെതിരെ മറ്റുജാതിയില്‍പ്പെട്ടവരുടെ എതിര്‍പ്പ് മനസിലാക്കിയാണ് വധുവിന്റെ കുടുംബം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിച്ചത്. ലവേര ഗ്രാമത്തിലായിരുന്നു വിവാഹം. ഗ്രാമത്തിലെ സവര്‍ണ വിഭാഗത്തിലുള്ളവരുടെ എതിര്‍പ്പ് പ്രതീക്ഷിച്ച് വധു അരുണ ഖോര്‍വാളിന്റെ കുടുംബമാണ് ഭരണകൂടത്തെ സമീപിച്ചത്. ചടങ്ങിനായി 200 ഓളം ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചത്. വരന്‍ വിജയ് റെഗര്‍, വധുവിന്റെ ഗ്രാമത്തിലെത്തി പരമ്പരാഗത രീതിയില്‍ വിവാഹം ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ പോലീസ് സുരക്ഷയൊരുക്കി. വിവാഹ ഘോഷയാത്രയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകാമെന്ന് കുടുംബം പോലീസിനോട് ആശങ്ക ഉന്നയിച്ചിരുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്രാമത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഗ്രാമവാസികളും സഹകരിച്ചു, പ്രശ്നമുണ്ടാകില്ലെന്ന് പറഞ്ഞു. ഘോഷയാത്ര പോലീസ് സംരക്ഷണത്തിലാണ് നടന്നത്’ അജ്മീര്‍ പോലീസ് സൂപ്രണ്ട് വന്ദിത റാണ പറഞ്ഞു.
Read More » -
Kerala
ഫ്രഞ്ചുകാരിക്ക് മൂവാറ്റുപുഴക്കാരന്‍ കുട്ടനാട്ടില്‍ താലി ചാര്‍ത്തി
ആലപ്പുഴ: ഫ്രഞ്ച് യുവതിയും മലയാളി യുവാവും തമ്മില്‍ കുട്ടനാട്ടില്‍ വിവാഹിതരായി. മൂവാറ്റുപുഴക്കാരനായ അര്‍ജുന്റെയും ഫ്രഞ്ച് യുവതി എമ്മയുടെയും വിവാഹമാണ് ഇന്നലെ മങ്കൊമ്പില്‍ വച്ചു നടന്നത്. ചടങ്ങുകള്‍ക്ക് എമ്മയുടെ ഫ്രഞ്ചുകാരായ സുഹൃത്തുക്കളും ബന്ധുക്കളും അര്‍ജുന്റെ കുടുംബാംഗങ്ങളും കുട്ടനാട്ടുകാരും സാക്ഷികളായി. മങ്കൊമ്പ് ആനന്ദ്ധാം കാക്കളംകാവ് ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ ആശ്രമത്തിന്റെ മുഖ്യ ചുമതലക്കാരന്‍ ആനന്ദ് അഘോരി മഹാരാജ് മുഖ്യകാര്‍മികത്വം വഹിച്ചു. 12 വര്‍ഷം മുന്‍പ് വൃക്കരോഗ ചികിത്സയ്ക്കായി എത്തിയ എമ്മയുടെ അമ്മ എനിക്ക് ആണ് ആനന്ദ് അഘോരി മഹാരാജിനെ പരിചയപ്പെട്ടത്. പിന്നീട് മക്കളായ അര്‍നോഡ്, എമ്മ എന്നിവരെയും ആശ്രമത്തില്‍ കൊണ്ടു വന്ന് സ്വാമിയുടെ ശിഷ്യരാക്കി. ഫ്രാന്‍സില്‍ ആയുര്‍വേദ, യോഗ ചികിത്സാ കേന്ദ്രം നടത്തുകയാണു ബിബിഎ പഠനം പൂര്‍ത്തിയാക്കിയ എമ്മ. വര്‍ഷത്തില്‍ രണ്ടോ മൂന്നോ മാസം ആശ്രമത്തില്‍ താമസിച്ചായിരുന്നു എമ്മയുടെ പഠനം. ഈ സമയത്തു ബന്ധുവായ പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് അര്‍ജുന്‍ ആശ്രമത്തില്‍ എത്തിയത്. എമ്മയെ കണ്ട് ഇഷ്ടപ്പെട്ടു. പ്രണയം തുറന്നു പറഞ്ഞു. എന്‍ജിനീയറിങ് ബിരുദധാരിയാണ്…
Read More » -
India
മരണ സംഖ്യ 13: ട്രെയിനിൽ തീയും പുകയും ഉയർന്നതു കണ്ട് പാളത്തിലേക്ക് ചാടിയ യാത്രക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്
മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാർക്ക് ദാരുണാന്ത്യം. 13 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. പുഷ്പക് എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചത്. അപകടത്തിൽ ഇതുവരെ 13 പേർക്ക് ജീവൻ നഷ്ടമായി. 6 പേർ പരിക്കേറ്റ് ചികിത്സയിലാണ്. മുംബൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പച്ചോറയ്ക്ക് സമീപമുള്ള മഹെജി – പർദാഡെ സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ വൈകിട്ട് 6മണിയോടെയാണ് അപകടം ഉണ്ടായത്. പുഷ്പക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തേക്ക് ചാടിയ യാത്രക്കാരെ സമീപത്തെ ട്രാക്കിലൂടെ എത്തിയ, ബെംഗളൂരുവിൽ നിന്ന് ഡൽഹിക്കു പോകുകയായിരുന്ന കർണാടക എക്സ്പ്രസ് വന്നിടിക്കുകയായിരുന്നു. ലഖ്നൗ- മുംബൈ ട്രെയിനാണ് പുഷ്പക് എക്സ്പ്രസ്. പുഷ്പക എക്സ്പ്രസ് ട്രെയിനിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ണ്ടാണ് 25 ലേറെ യാത്രക്കാർ പുറത്തേക്ക് ചാടി എന്നാണ് റിപ്പോർട്ട്. എന്നാൽ…
Read More » -
Kerala
ഭർത്താവിന്റെ രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്, പ്രതിയായ ആദ്യ ഭാര്യയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി
ഭർത്താവിനൊപ്പം ഉറങ്ങിക്കിടന്ന രണ്ടാം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി എന്ന കേസിലെ പ്രതിക്ക് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മിസ്‌രിയ അബ്ദുൽ റഹ്‌മാനെ (33) യാണ് ഹൈക്കോടതി വെറുതെ വിട്ടത്. 2011 ഓഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവ് മഞ്ചേശ്വരം സ്വദേശി അബ്ദുൽ റഹ്‌മാൻ താനറിയാതെ മറ്റൊരു വിവാഹം കഴിച്ചെന്ന് അറിഞ്ഞ മിസ്‌രിയ, ഭർത്താവും രണ്ടാം ഭാര്യ നഫീസത് മിസ്‌രിയയും (21) താമസിക്കുന്ന ഉപ്പളയിലെ വീട്ടിലെത്തുകയും നഫീസത് മിസ്‌രിയയും ഭർത്താവ് അബ്ദുൽ റഹ്‌മാനും ഉറങ്ങിക്കിടന്ന മുറിയിലേക്ക് മിസ്‌രിയ പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയും ചെയ്തു എന്നതായിരുന്നു കേസ്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസ്‌രിയ മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞു. യുവതി 7 മാസം ഗർഭിണിയായിരുന്നു എന്നത് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ…
Read More »