Month: January 2025

  • LIFE

    വിജയ് ആവശ്യപ്പെട്ടോ? തൃഷയും അഭിനയം ഉപേക്ഷിക്കുന്നു? അമ്മയുടെ വാക്ക് മറികടന്ന് രാഷ്ട്രീയത്തിലേക്കെന്ന് സൂചന

    തമിഴിലെ ഇളയദളപതിയായി സിനിമാലോകത്ത് നിറഞ്ഞ നില്‍ക്കുന്ന നടന്‍ വിജയ് അഭിനയം ഉപേക്ഷിക്കുകയാണ്. രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് മാറുകയാണെന്നെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ അവസാന സിനിമയിലാണ് നടന്‍ അഭിനയിക്കുന്നത്. പിന്നാലെ വിജയുടെ പാര്‍ട്ടിയുടെ യോഗങ്ങള്‍ ഓരോന്നായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ വിജയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍ നടി തൃഷ കൃഷ്ണന്‍. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ലിയോ എന്ന സിനിമയിലൂടെ കഴിഞ്ഞവര്‍ഷം ഒരുമിച്ച് അഭിനയിച്ചിരുന്നു. താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് അപ്പുറമുള്ള റിലേഷന്‍ ഉണ്ടെന്നാണ് ആരോപണം. ഇതിനിടെ വിജയിക്കൊപ്പം തൃഷ കൂടി അഭിനയം ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തകാലത്തായി സിനിമയില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ തൃഷ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായികയായി നിറഞ്ഞു നില്‍ക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് നടി കാഴ്ചവെച്ചത്. അതുപോലെ കൈനിറയെ സിനിമകളാണ് തൃഷയെ തേടിയെത്തുന്നത്. പക്ഷേ അതൊന്നും തനിക്ക് വേണ്ടെന്നും വിജയുടെ പാര്‍ട്ടിയില്‍ ചേരുന്നതിന് വേണ്ടി…

    Read More »
  • ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ചു; കുറ്റം സമ്മതിച്ച് വിമുക്തടന്‍

    ഹൈദരാബാദ്: ഭാര്യയെ വെട്ടിക്കൊന്ന ശേഷം കഷണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചുവെന്ന് വിമുക്തടന്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന വിമുക്തടന്‍ ഗുരു മൂര്‍ത്തി (45) യാണ് ഭാര്യയെ കാണാതായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ താന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. 35 കാരിയായ വെങ്കട മാധവിയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 16 ന് വെങ്കട മാധവിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിന് ഗുരുമൂര്‍ത്തിയെ സംശയം തോന്നി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് താന്‍ കൊലപ്പെടുത്തിയതാണെന്ന് ഗുരുമൂര്‍ത്തി സമ്മതിച്ചത്. ”യുവതിയെ കാണാതായതായി മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. ഭര്‍ത്താവും അവരോടൊപ്പം വന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ഇയാളെ സംശയം തോന്നി, അയാളെ ചോദ്യം ചെയ്തു. അയാള്‍ കുറ്റം സമ്മതിച്ചു.” പോലീസ് ഇന്‍സ്‌പെക്ടര്‍ നാഗരാജു പറഞ്ഞു. ഭാര്യയുടെ മൃതദേഹം കുളിമുറിയില്‍ വെച്ച് വെട്ടിനുറുക്കിയ ശേഷം പ്രഷര്‍ കുക്കറില്‍ പാകം ചെയ്തുവെന്നും. ശേഷം, എല്ലുകള്‍ വേര്‍തിരിച്ച്, ഒരു പൊടിച്ച്, വീണ്ടും…

    Read More »
  • Kerala

    വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കും, കേന്ദ്രം സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെടരുത്: ഫ്രാന്‍സിസ് ജോര്‍ജ് എം.പി.

    കൊച്ചി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് എം.പി.യും കേരള കോണ്‍ഗ്രസ് നേതാവുമായ ഫ്രാന്‍സിസ് ജോര്‍ജ്. നീതിക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും തന്റെ പാര്‍ട്ടിയും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലപാടിന് വിരുദ്ധമായ പരാമര്‍ശമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായത്. റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടാനായി മുനമ്പത്തെ ജനങ്ങള്‍ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന റിലേ നിരാഹാര സത്യാഗ്രഹ സമരത്തില്‍ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസിന്റെ (ആക്ട്‌സ്) നേതൃത്വത്തില്‍ ആരംഭിച്ച 24 മണിക്കൂര്‍ രാപ്പകല്‍ സമരത്തിന്റെ സമാപനം 101-ാം ദിനത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വഖഫ് നിയമത്തെ പാര്‍ലമന്റില്‍ പിന്തുണക്കും. ഒരു ജനപ്രതിനിധി എന്ന നിലയിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധി എന്ന നിലയിലും പുതിയ കേന്ദ്ര വഖ്ഫ് നിയമത്തോട് നൂറ് ശതമാനം യോജിക്കുന്നു. തന്റെയും പാര്‍ട്ടിയുടെയും സുവ്യക്തമായ നിലപാട് അതാണ്. പാര്‍ലമെന്റില്‍ ബില്‍ വരുമ്പോള്‍ ആ നിലപാട് തങ്ങള്‍ വ്യക്തമാക്കി…

    Read More »
  • Crime

    ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

    കൊല്ലം: വീട്ടിലെത്തിയ അയല്‍വാസിയായ ഒന്‍പതുവയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അഞ്ചല്‍ പോലീസ് പിടികൂടി. തടിക്കാട് തേവര്‍തോട്ടം കാണിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മണിക്കുട്ടനെ(35)യാണ് അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത്: മണിക്കുട്ടന്റെ വീട്ടില്‍ കൊതുകുതിരിവാങ്ങാന്‍ എത്തിയ കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. ഭയന്ന് ബഹളംവെച്ച കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിടിച്ച് കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ വായകൊണ്ട് കൈയിലെ കെട്ടഴിച്ച് കുട്ടി രക്ഷപ്പെടുകയായിരുന്നു.

    Read More »
  • നിലവിലെ സമുദായ സമവാക്യം അടൂര്‍പ്രകാശിന് ഗുണകരം; ക്രൈസ്തവ വിഭാഗത്തിലെ നേതാവിനെ പരിഗണിച്ചാല്‍ ആന്റോ ആന്റണിക്കും ബെന്നി ബെഹനാനും സാധ്യത; സുധാകരന്റെ പകരക്കാരായി പട്ടികയില്‍ ആറ് പേര്‍; നേതൃമാറ്റം വയ്യാവേലിയാകുമോയെന്നും ആശങ്ക

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കാന്‍ ശ്രമങ്ങള്‍ ശക്തം. അനാരോഗ്യം ചൂണ്ടിക്കാട്ടി കൊണ്ട് സുധാകരനെ നീക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനുള്ള ചര്‍ച്ചകളിലേക്ക് ഹൈക്കമാന്‍ഡ് കടക്കുമ്പോഴും സുധാകരനെ നീക്കുമ്പോള്‍ ഉണ്ടാകുന്ന അലയൊലികള്‍ വലിയതാകുമെന്ന ആശങ്കയും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തന്നെയാണ് കെപിപിസി അധ്യക്ഷനെ നീക്കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കാന്‍ കാരണം. സുധാകരനെ മുഖവിലക്കെടുത്ത് നടപടികള്‍ കൈക്കൊള്ളാനാണ് ഹൈക്കമാന്‍ഡിന്റെ ശ്രമം. അടൂര്‍ പ്രകാശ്, ആന്റോ ആന്റണി, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, സണ്ണി ജോസഫ് എന്നീ പേരുകളാണ് നിലവില്‍ പരിഗണനയില്‍ ഉള്ളത്. ഇതില്‍ തന്നെ വി.ഡി സതീശനുമായി സഹകരിച്ചു മുന്നോട്ടു പോകാന്‍ സാധ്യതയുള്ള ആളെയാണ് നേതൃത്വം തേടുന്നത്. ഈ ആറ് പേരുകളില്‍ നിന്നും ഒരാളെ പരിഗണിക്കണമെന്നാണ് തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ സുനില്‍ കനഗോലു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. കെ സി വേണുഗോപാലിന്റെ മനസ്സറിഞ്ഞാണ് ഈ നീക്കമെന്ന വികാരവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.…

    Read More »
  • Kerala

    കുറ്റബോധത്തിന്റെ കണംപോലുമില്ല! ജയിലില്‍ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്‌സോ പ്രതിയും; പ്രധാന ഹോബി ചിത്രരചന

    തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോഴും ഗ്രീഷ്മയുടെ മുഖത്ത് അല്‍പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് ജയില്‍ അധികൃതര്‍. മറ്റു പ്രതികളെപ്പോലെയല്ല, ഗ്രീഷ്മ വളരെ ബോള്‍ഡായ തടവുകാരിയാണെന്നും അധികൃതര്‍ പറയുന്നു. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നു കൊലപ്പുള്ളികളും ഒരു പോക്‌സോ കേസ് പ്രതിയുമാണ് ഗ്രീഷ്മയ്‌ക്കൊപ്പമുള്ളത്. ജയിലില്‍ മകളുടെ ദുര്‍വിധി കണ്ട് അച്ഛനും അമ്മയും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മയുടെ ഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തോടെയാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ ഗ്രീഷ്മ പലരോടും പങ്കുവച്ചതായി അധികൃതര്‍ പറയുന്നു. ശിക്ഷാവിധി കഴിഞ്ഞ ആദ്യദിനങ്ങളായതിനാല്‍ പ്രത്യേക ജോലിയൊന്നും ഗ്രീഷ്മയ്ക്ക് നല്‍കിയിട്ടില്ല. അറസ്റ്റ് കഴിഞ്ഞ് 11 മാസം ഗ്രീഷ്മ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ജയിലും ചുറ്റുപാടും പരിചിതമാണ്. അന്നും ചിത്രം വരയായിരുന്നു ഗ്രീഷ്മയുടെ പ്രധാന ഹോബി. പാട്ടും ഡാന്‍സുമായി ഏത് കലാപരിപാടിയിലും ഗ്രീഷ്മയുടെ സാന്നിധ്യമുണ്ടായിരുന്നു.…

    Read More »
  • Kerala

    കൂത്താട്ടുകുളം സംഘര്‍ഷം: മുന്‍കൂര്‍ ജാമ്യം തേടി സിപിഎം, യുഡിഎഫ് നേതാക്കള്‍

    കൊച്ചി: കൂത്താട്ടുകുളം സംഘര്‍ഷത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ച് യു.ഡി.എഫ്, സി.പി.എം നേതാക്കള്‍. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി. രതീഷ് അടക്കമുള്ള അഞ്ച് പേര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും. സി.പി.എം. കൗണ്‍സിലര്‍ കലാരാജുവിനെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാനായി നഗരസഭയുടെ മുന്നില്‍ നിന്നും സി.പി.എം. ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് വൈകുന്നേരം നാലരയോടെ വീട്ടിലേക്ക് പോയ കലാ രാജു യു.ഡി.എഫിന്റെ സമ്മര്‍ദ്ദത്തിലാണ് വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. കൂത്താട്ടുകുളം നഗരസഭ സി.പി.എം. നേതാക്കളായ വിജയ ശിവന്‍ അടക്കമുള്ളവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

    Read More »
  • Crime

    വായ്പയെടുത്തയാള്‍ മരിച്ചു; ഇടനിലക്കാരനെ ഫൈനാന്‍സ് ഉടമയും സംഘവും മര്‍ദിച്ചു

    പാലക്കാട്: ഫൈനാന്‍സ് സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്തയാള്‍ മരിച്ചതിനെ തുടര്‍ന്ന് വായ്പക്ക് ഇടനില നിന്നയാളെ ഫൈനാന്‍സ് ഉടമയും സംഘവും മര്‍ദിച്ചു. കുഴല്‍മന്ദം ചിതലി പഴയകളം വീട്ടില്‍ പ്രമോദാണ് (45) മര്‍ദനത്തിനിരയായത്. പരിക്കേറ്റ പ്രമോദിനെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. കുഴല്‍മന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നല്‍കിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആര്‍.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നല്‍കി. പലിശയിനത്തില്‍ കുറച്ച് തുക സന്ദീപ് നല്‍കിയിരുന്നു. എന്നാല്‍, നാല് മാസം മുമ്പ് സന്ദീപ് മരിച്ചു. വായ്പാതുക തിരിച്ച് ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫൈനാന്‍സ് ഉടമയും സംഘവും പ്രമോദിന്റെ വീട്ടിലെത്തി ഭാര്യ അനിതയെയും മകളെയും ഭീഷണിപ്പെടുത്തുകയും വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പ്രമോദ് സംഘത്തെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തു. ആ സമയം ഫൈനാന്‍സ് ഉടമ കാറുകൊണ്ട് ഇടിച്ച് പ്രമോദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ വേണ്ടി പ്രമോദ് കാറിന്റെ…

    Read More »
  • Crime

    പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു; പനമരത്ത് വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം

    വയനാട്: പനമരത്ത് എല്‍.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത വാര്‍ഡ് മെമ്പര്‍ക്ക് നേരെ ആക്രമണം. 11 ാം വാര്‍ഡ് മെമ്പറായ ജനതാദളിലെ ബെന്നി ചെറിയാനെയാണ് ഒരു സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പനമരം ടൗണില്‍ വെച്ചായിരുന്നു ആക്രമണം ഗുരുതരമായി പരിക്കേറ്റ ബെന്നിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബെന്നി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു, ഇരുമ്പ് വടി കൊണ്ടായിരുന്നു ആക്രമണം, തലയ്ക്ക് അടിച്ചത് തടഞ്ഞതിനെ തുടര്‍ന്ന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ആഴ്ച, പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിന്റെ ആസിയ ടീച്ചറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എല്‍.ഡി.എഫ് അംഗമായ ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തതോടെ എല്‍.ഡി.എഫിന് പനമരം പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. 29ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്. വധ ഭീഷണിയുണ്ടെന്ന് കാണി്ച്ച് ബെന്നി കഴിഞ്ഞ ദിവസം എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

    Read More »
  • Crime

    ലഹരിക്കടിമയായ മകന്‍ സൗദിയില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തി; കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, ദേഹമാസകലം കടിച്ചുപറിച്ചു

    റിയാദ്: സൗദിയിലെ ജുബൈലില്‍ ഇന്ത്യക്കാരനെ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. സേഫ്റ്റി ടെക്നീഷ്യനായി ജോലി ചെയ്തു വന്നിരുന്ന ഉത്തര്‍ പ്രദേശ് ലഖ്നൗ സ്വദേശി ശ്രീകൃഷ്ണ ബ്രിജ്നാഥ് യാദവിനെയാണ് മകന്‍ കുമാര്‍ യാദവ് അതിദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ മകന്‍ പിടിയിലായി. ബ്രിജ്നാഥിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും ശരീരമാസകലം കടിച്ച് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. സൗദി സുരക്ഷാ വിഭാഗത്തില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ലഹരിക്ക് അടിമയായ മകനെ അതില്‍നിന്ന് രക്ഷിക്കാനായി ഒന്നര മാസം മുമ്പാണ് ബ്രിജ്നാഥ് സൗദിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, ഇവിടെയെത്തിയ മകന്‍ ലഹരി വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അക്രമാസക്തനാവുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, സൈഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൗദി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.

    Read More »
Back to top button
error: