Month: January 2025
-
Movie
സുകുമാര കുറുപ്പ്, ദാവൂദ് ഇബ്രാഹിം, ധ്രുവ നക്ഷത്രം… സ്വയം ട്രോളി ഗൗതം മേനോന്‍; ചിരിപ്പിച്ച് ഡൊമിനിക്
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്. ആദ്യം മുതല്‍ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. നാളെയാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിഐ ഡൊമിനിക്കിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്‍. ഒരു ഡയറിയില്‍ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങള്‍ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തിറക്കിയിരിക്കുന്നത്. കലൂരിന്റെ ആന്‍സര്‍ ടു ഷെര്‍ലോക് ഹോംസ്, സ്മാര്‍ട്ട്, ഇന്റലിജന്റ്, സ്മാര്‍ട്ട് വര്‍ക്കര്‍ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകള്‍ പോസ്റ്ററില്‍ കാണാം. ഒപ്പം ന്യൂ ഇയറില്‍ സോള്‍വ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണര്‍ത്തുന്നുണ്ട്. ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം ധ്രുവ നക്ഷത്രം…
Read More » -
Crime
ഷാരോണിന് മുമ്പ് നാല് കാമുകന്‍മാര്‍! ഗ്രീഷ്മയുടെ മുന്നിലെ പല്ല് നഷ്ടമായതിങ്ങനെ…
തിരുവനന്തപുരം: ഷാരോണിനെ പ്രണയിക്കുന്നതിന് മുമ്പ് ഗ്രീഷ്മയ്ക്ക് നാല് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. ഗ്രീഷ്മയുടെ അയല്‍വാസികള്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് ബന്ധുവായ ഇയാള്‍ പറയുന്നു. ആദ്യഭര്‍ത്താവ് മരണപ്പെടുമെന്ന് ജാതകത്തില്‍ പറയുന്നത് ഗ്രീഷ്മ വിശ്വസിച്ചിരുന്നുവെന്നും, ഇതിന് ഇരയായി മാറ്റുകയായിരുന്നു പ്രണയബന്ധങ്ങളെ എന്നുമാണ് ബന്ധുവിന്റെ വെളിപ്പെടുത്തല്‍. മറ്റൊരു യുവാവുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ സംഭവിച്ച ആക്സിഡന്റിലാണ് ഗ്രീഷ്മയുടെ മുന്‍വശത്തെ പല്ല് പോയതെന്ന ആരോപണവും നാട്ടുകാരില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഷാരോണിനോട് ഗ്രീഷ്മ തന്നെ ജാതകത്തിലെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അയാള്‍ വിശ്വസിച്ചിരുന്നില്ല. നാഗര്‍കോവിലിലുള്ള സൈനികനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ തന്നെ ഷാരോണില്‍ നിന്നകലാന്‍ ഗ്രീഷ്മയില്‍ ശ്രമിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ ഇക്കാര്യം ആവശ്യപ്പെട്ട് ഷാരോണിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. ഷാരോണിന്റെ വീട്ടില്‍ വച്ചാണ് ഗ്രീഷ്മയെ താലി കെട്ടിയത്. തമിഴ്നാട് അതിര്‍ത്തിയിലെ കുഴിത്തുറ പാലത്തിന് സമീപത്ത് വച്ചാണ് ഇരുവരും പലപ്പോഴും കണ്ടുമുട്ടിയിരുന്നത്. നവംബര്‍ മാസത്തില്‍ വീട്ടില്‍നിന്ന് ഇറങ്ങിവരാമെന്ന് ഷാരോണിന് ഗ്രീഷ്മ വാക്കുനല്‍കിയിരുന്നു. ജാതകദോഷം അവസാനിപ്പിക്കുകയായിരുന്നു ഗ്രീഷ്മയുടെ ഉദ്ദേശ്യമെന്നും ബന്ധു പറയുന്നു. പൈശാചിക…
Read More » -
Kerala
മാനസാന്തരമുണ്ട്, മാപ്പു പറയാമെന്ന് തൃത്താലയിലെ വിദ്യാര്‍ത്ഥി; കേസെടുക്കാനാകില്ലെന്ന് പൊലീസ്
പാലക്കാട്: തൃത്താലയില്‍ അദ്ധ്യാപകനോട് കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് ആവശ്യപ്പെട്ടു. അതേസമയം, അദ്ധ്യാപകരുടെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകര്‍ക്കുനേരെ പ്‌ളസ് വണ്‍കാരന്‍ കൊലവിളി നടത്തിയത് . പാലക്കാട് ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ല. അത് ലംഘിച്ച് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ ഫോണ്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഫോണ്‍ വാങ്ങിയതില്‍ വിദ്യാര്‍ത്ഥി അദ്ധ്യാപകനുമായി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്.…
Read More » -
Kerala
എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത; പരസ്യമായി തള്ളിപ്പറഞ്ഞ് ശിവരാജന്‍
പാലക്കാട്: എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത. സമരത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യവസായങ്ങള്‍ക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ പ്രതികരിച്ചു. ഇക്കാര്യം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും എന്‍ ശിവരാജന്‍ പറഞ്ഞു. ബിജെപിയും യുഡിഎഫും ബ്രൂവറിക്കെതിരായി രംഗത്ത് എത്തുമ്പോഴാണ് ശിവരാജന്റെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം വരുന്നത് എന്നതും ശ്രദ്ധേയമാണ്. ബിജെപിയോ പാര്‍ട്ടി അധ്യക്ഷനോ വ്യവസായങ്ങള്‍ വരുന്നതിനെതിരല്ല. എന്ത് വ്യവസായം എന്ന് നോക്കേണ്ടതില്ല. മദ്യ കമ്പനിക്കെതിരെ സമരം ചെയ്യുന്നവരെല്ലാം മദ്യപിക്കാത്തവരാണോയെന്നും ശിവരാജന്‍ ചോദിച്ചു. എലപ്പുള്ളിയില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി പ്രത്യേക യോഗം ചേര്‍ന്നാണ് തീരുമാനം പുനപരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ബിജെപി അംഗങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ നിലവില്‍ ഏതെങ്കിലും തീരുമാനം പറയാനില്ലെന്നായിരുന്നു എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതികരണം. 22 അംഗ ഭരണസമിതിയില്‍ എട്ട് യുഡിഎഫ് അംഗങ്ങളും, അഞ്ച് ബിജെപി അംഗങ്ങളും ബ്രൂവറിക്ക് അനുമതി നല്‍കിയ മന്ത്രിസഭാ…
Read More » -
Kerala
ജാഗ്രത!!! ഇന്നു മൂന്നു ഡിഗ്രി വരെ ചൂടു കൂടും; നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങില്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുണ്ടാവാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍…
Read More » -
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തില്‍
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നല്‍കി . നിലവില്‍ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ എന്‍ജിഒ യൂണിയന്റെ സജീവപ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവിന്‍െ്‌റ മരണത്തിനു പിന്നാലെ മഞ്ജുഷയെ കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റി പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിച്ചിരുന്നു. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടകളുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം. സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണിനെ സംഘടനാ നേതാക്കള്‍…
Read More » -
Crime
ഹോട്ടല്‍മുറി മണിയറയായി; വീട്ടിലും പള്ളിയിലും താലികെട്ട്, എല്ലാത്തിനും തുടക്കം ആ ബസ് യാത്ര
തിരുവനന്തപുരം: മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമ വാദത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിച്ചത്. കാമുകനായിരുന്ന ഷാരോണ്‍ രാജിന് കളനാശിനി നല്‍കിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കാന്‍ ഷാരോണ്‍ ഒരു തടസ്സമാണെന്ന് മനസ്സിലാക്കിയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബര്‍ മാസം 14ാം തീയതിയാണ് ഷാരോണിന് വിഷം നല്‍കിയത്. ലൈംഗിക ബന്ധം നടത്താനെന്ന വ്യാജേന വീട്ടിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം നടത്തിയത്. കൃത്യം 11ാം ദിവസം ഒക്ടോബര്‍ 25നാണ് ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. 2021 ഒക്ടോബറിലാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചായിരുന്നു ഷാരോണും ഗ്രീഷ്മയും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതുമെന്നും…
Read More » -
Crime
കോട്ടയം നഗരസഭയിലെ 2.39 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ്; സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ
കോട്ടയം: നഗരസഭയില്‍ മുന്‍ ജീവക്കാരന്‍ നടത്തിയ 2.39 കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ്‌കേസില്‍ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതില്‍ നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള LSGD ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. ഇടത് യൂണിയന്‍ അംഗവും സെക്രട്ടറിയുമായ അനില്‍ കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 211 കോടി കാണാതായെന്ന പുതിയ വിവാദത്തിനിടെയാണ് പെന്‍ഷന്‍ തട്ടിപ്പിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പെന്‍ഷന്‍ തട്ടിപ്പ് പുറത്തു വന്നു അഞ്ചു മാസം കഴിഞ്ഞിട്ടും പ്രതിയായ മുന്‍ ക്ലര്‍ക്ക് അഖില്‍ സി. വര്‍ഗീസിനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് LSGD ജോയിന്റ് ഡയറക്ടര്‍ നടത്തിയ അന്വേണ റിപ്പോര്‍ട്ടില്‍ ഗൗരവതരമായ കണ്ടെത്തലുകളും ശിപാര്‍കളും ഉണ്ട്. സെക്രട്ടറി അനില്‍ കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ റിപ്പോട്ടില്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നു. തട്ടിപ്പ് നടത്തിയ മുന്‍ ക്ലര്‍ക്ക് അഖിന്റെ ഫയലുകള്‍ ജൂനിയര്‍ സൂപ്രണ്ടോ അക്കൗണ്ടന്റോ പരിശോധിച്ചില്ല. ട്രഷറിയിലേക്കു നല്‍കുന്നതിനൊപ്പം സെക്രട്ടറി അനില്‍ കുമാര്‍ സാക്ഷ്യപ്പെടുത്തിയ…
Read More »

