അർജുൻ അശോകൻ്റെ ‘അൻപോട് കൺമണി’ നാളെ, ജനുവരി 24ന് തീയേറ്ററുകളിൽ
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ നാളെ, ജനുവരി 24ന് റിലീസ് ചെയ്യും.
ക്രിയേറ്റീവ് ഫിഷിൻ്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റണി, അൽത്താഫ് സലിം, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ തുടങ്ങിയവരും കഥാപാത്രങ്ങളാകന്നു.
സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനീഷ് കൊടുവള്ളിയാണ് തിരക്കഥ, സംഭാഷണം. മനു മഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി സംഗീതം പകരുന്നു. എഡിറ്റിംഗ് സുനിൽ എസ് പിള്ള. മലയാള സിനിമ ചരിത്രത്തിൽ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിംഗിനായി നിർമ്മിച്ച വീട് താമസയോഗ്യമാക്കി അർഹതപ്പെട്ടവർക്ക് കൈമാറി അണിയറപ്രവർത്തകർ മാധ്യമശ്രദ്ധ നേടിയിരുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രിജിൻ ജെസ്സിയ, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, ക്രിയേറ്റീവ് പ്രൊഡ്യൂസർ ചിന്റു കാർത്തികേയൻ, കല ബാബു പിള്ള, കളറിസ്റ്റ് ലിജു പ്രഭാകർ, ശബ്ദ രൂപകല്പന കിഷൻ മോഹൻ, ഫൈനൽ മിക്സ് ഹരിനാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്.
ട്രെയിലർ ഉറപ്പു നൽകുന്ന ഫാമിലി ഓറിയന്റഡ് ഡ്രാമ സ്വഭാവവും എന്റർടൈൻമെന്റ് ക്വാളിറ്റിയും പടത്തിന് വൻ പ്രതീക്ഷ നൽകുന്നുണ്ട്.
സിനിമയുടെ സ്വഭാവത്തിനപ്പുറം പ്രത്യേകിച്ചൊന്നും വിട്ടു പറയാത്ത ട്രെയിലറും ടീസറും ഒരു ക്യൂരിയോസിറ്റി ഉണ്ടാക്കുന്നുണ്ട്.