KeralaNEWS

മകന് കരള്‍ ദാനം ചെയ്ത പിതാവ് മരിച്ചു; ചികിത്സയിലിരിക്കെ മകനും…

കൊച്ചി: കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ ത്വയിബ് കെ നസീര്‍ (26) ആണ് മരിച്ചത്. പിതാവ് കെ വൈ നസീര്‍ ആണ് ത്വയിബിന് കരള്‍ ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെ നസീര്‍ മരിച്ചിരുന്നു.

കഴിഞ്ഞ എപ്രിലിലായിരുന്നു നസീറിന്റെ അന്ത്യം. റോബോട്ടിക്‌സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

Signature-ad

കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ത്വയിബ് കഴിഞ്ഞ കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. എം എ ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ശ്രീമൂലം പീടിയേക്കല്‍ കുടുംബാംഗം ഷിജിലയാണ് മാതാവ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: