Month: January 2025

  • India

    ചാര്‍ജ് ചെയ്യുന്നതിനിടെ ഇ-സ്‌കൂട്ടറിന് തീപിടിച്ച് 11കാരിക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരുക്ക്

    ഭോപ്പാല്‍: വീടിന് പുറത്ത് ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് 11കാരിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ റത്ലമില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അന്താര ചൗധരിയാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ ഭഗ്വത് മൗര്യ, ബന്ധുവായ ലാവണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിഎന്‍ടി കോളനിയിലെ ലക്ഷ്മണ്‍പുര ഏരിയയിലാണ് അപകടം നടന്നത്. ഭഗ്വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്. തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. ഉറങ്ങുന്നതിന് മുന്‍പായി ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടതായിരുന്നു വീട്ടുകാര്‍. പുലര്‍ച്ചെ വീടാകെ പുക മൂടിയപ്പോഴാണ് ഇവര്‍ സംഭവമറിയുന്നത്. പിന്നാലെ തീ അണച്ചെങ്കിലും വീട്ടില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരി അന്താര ചൗധരി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനും ലാവണ്യയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഭഗ്വത് മൗര്യയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു മരിച്ച അന്താര. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലും ഇ-സ്‌കൂട്ടര്‍…

    Read More »
  • Crime

    മട്ടന്നൂരില്‍ മദ്യപിക്കുന്നതിനിടെ വാക്കേറ്റം; യുവാവ് സുഹൃത്തിന്റെ കുത്തേറ്റുമരിച്ചു

    കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് (34) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പാറശാല സ്വദേശികളാണ്. നടുവനാട് നിടിയാഞ്ഞിരത്ത് ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. വാക്കേറ്റത്തിനിടെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു. ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജസ്റ്റിന്‍ ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്. മട്ടന്നൂര്‍ ടൗണ്‍ സ്റ്റേഷന്‍ സി ഐ എം അനിലിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • Crime

    അടയ്ക്കാമോഷണത്തിനിടെ ചാണകക്കുഴിയില്‍ വീണു; രണ്ടുപേര്‍ അറസ്റ്റില്‍

    ഇടുക്കി: മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു യുവാക്കളെ പിടികൂടി. മറയൂര്‍ നാഗര്‍ പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന്‍ (23) എന്നിവരാണ് പിടിയിലായത്. ജനുവരി നാലിന് കൂടവയല്‍ ആരോണ്‍ തമ്പി രാജിന്റെ കൃഷിയിടത്തില്‍നിന്ന് 120 കിലോ അടയ്ക്ക ചാക്കില്‍ക്കെട്ടി കടത്തുന്നതുകണ്ട ആരോണ്‍ പിന്‍തുടര്‍ന്നെങ്കിലും ചാക്കുപേക്ഷിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. രാജയെ പിടികൂടിയെങ്കിലും സെയ്ദ് ഓടിരക്ഷപ്പെട്ടു. മറയൂര്‍ പോലീസില്‍ വിവരമറിയിച്ച് പ്രതിയെ കൈമാറി. മറയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സെയ്ദ് ചാണകക്കുഴിയില്‍ വീണു. ഇവിടെനിന്ന് പിടികൂടുകയായിരുന്നു. രാജ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

    Read More »
  • India

    ഡിഎംകെയ്‌ക്കെതിരെ വിമര്‍ശനം; തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി തെറിച്ചു

    ചെന്നൈ: സഖ്യകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ തമിഴ്‌നാട് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു കെ.ബാലകൃഷ്ണന്‍ ഒഴിവായി. പി.ഷണ്‍മുഖമാണു പുതിയ സംസ്ഥാന സെക്രട്ടറി. ഡിഎംകെയ്‌ക്കെതിരെ പരസ്യമായി രംഗത്തെത്തിയതു മുന്നണിക്കുള്ളില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നും മുന്നണി മര്യാദകളുടെ ലംഘനമാണിതെന്നും 81 അംഗ നിര്‍വാഹക സമിതിയിലെ മിക്ക അംഗങ്ങളും വിമര്‍ശിച്ചതോടെ ബാലകൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. അടുത്ത മാസം 72 വയസ്സ് തികയുമെന്നതിനാല്‍ മറ്റു ചുമതലകള്‍ ഏറ്റെടുക്കാനില്ലെന്നും 2018 മുതല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ അറിയിച്ചു. തുടര്‍ന്ന്, സംസ്ഥാന സമിതി അത് അംഗീകരിച്ചു. അതേസമയം, ഡിഎംകെ നേതാക്കള്‍ പരാമര്‍ശത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ബാലകൃഷ്ണനെ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നെന്നാണു സൂചന. ഡിഎംകെ മുഖപത്രമായ മുരശ്ശൊലിയും ബാലകൃഷ്ണനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ വക്താവായി ബാലകൃഷ്ണന്‍ മാറിയെന്നും യഥാര്‍ഥ അടിയന്തരാവസ്ഥ എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്ന ചോദ്യവുമാണു മുരശ്ശൊലിയിലെ ലേഖനത്തിലുള്ളത്. വില്ലുപുരത്തു നടന്ന സംസ്ഥാന സമ്മേളനത്തിലെ പൊതുയോഗത്തിനിടെയാണ് ഡിഎംകെയ്ക്ക് എതിരെയും മുഖ്യമന്ത്രിക്കെതിരെയും…

    Read More »
  • Kerala

    നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഭാര്യയുടെ ഹര്‍ജി തള്ളി

    കണ്ണൂര്‍: എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എസ്ഐടിയുടെ അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തിലാകണം. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് വിധി പറഞ്ഞത്. ഹൈക്കോടതി വിധി തൃപ്തികരമല്ലെന്ന് അറിയിച്ച മഞ്ജുഷ, അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീന്‍ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ്…

    Read More »
  • Kerala

    അന്‍വറിന് യുഡിഎഫ് പിന്തുണ; അറസ്റ്റ് പ്രതികാര നടപടിയെന്ന് വി.ഡി.സതീശന്‍

    തിരുവനന്തപുരം: മലപ്പുറം നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എക്ക് യുഡിഎഫ് പിന്തുണ. അറസ്റ്റ് പ്രതികാര നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇത്രയും വലിയ പൊലീസ് സന്നാഹത്തോടെ അറസ്റ്റ് ചെയ്യുന്നത് ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക് കഴിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ”പി.വി. അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണ്. ഇതിന് പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയെയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമത്തിലെ ഭേദഗതിയെയും എതിര്‍ത്താണ് അന്‍വറിന്റെ നേതൃത്വത്തില്‍ സമരം നടന്നത്. സമരത്തില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ല” സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അന്‍വര്‍ സാധാരണക്കാരുടെ പ്രശ്‌നമാണ് ചര്‍ച്ചയാക്കിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്യജീവി…

    Read More »
  • Crime

    ഹണി റോസിനെതിരെ ഫെയ്സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

    കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍. തന്നെ ഒരു വ്യക്തി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് രാവിലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം…

    Read More »
  • India

    ഇന്ത്യയിലും എച്ച്എംപിവി വൈറസ്; രോഗം ബെംഗളൂരുവിലെ 8 മാസം പ്രായമുള്ള കുഞ്ഞിന്

    ബെംഗളൂരു: ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണു വൈറസ് സ്ഥിരീകരിച്ചതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്കു വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണു വിവരം. പരിശോധനയില്‍ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കര്‍ണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്ന് കര്‍ണാടക വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ചൈനയില്‍ വ്യാപകമായ എച്ച്എംപിവിയുടെ അതേ വര്‍ഗത്തില്‍പ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല. എച്ച്എംപിവിയെ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണമാണ്. ഇത്തരം അണുബാധകള്‍ക്കെതിരെ മുന്‍കരുതല്‍ എടുക്കണം. ചുമയോ പനിയോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ചൈനയില്‍ രോഗബാധ വര്‍ധിക്കുന്നതായി വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെന്നു സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്‍ഫ്‌ലുവന്‍സ…

    Read More »
  • Kerala

    ഇടുക്കി പുല്ലുപാറയില്‍ KSRTC ബസ് മറിഞ്ഞു; മരണം നാലായി

    ഇടുക്കി: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അരുണ്‍ ഹരി (55), രമ മോഹന്‍ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. ഇവര്‍ മാവേലിക്കര സ്വദേശികളാണ് എന്നാണ് വിവരം. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളില്‍ തട്ടിനില്‍ക്കുകയായിരുന്നു ബസ്. ഞായറാഴ്ച പുലര്‍ച്ചെ മാവേലിക്കര ഡിപ്പോയില്‍ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1366 നമ്പറിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍…

    Read More »
  • Crime

    ഭിക്ഷക്കെത്തിയ 82 കാരിയെ വീട്ടില്‍ കയറ്റിപ്പൂട്ടിയിട്ട് പീഡന ശ്രമം; പൊലീസുകാരന്‍ അടക്കം പിടിയില്‍

    തിരുവനന്തപുരം: ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡനത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരനടക്കം 2 പേര്‍ പിടിയില്‍. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ 11 മണിയോടെ കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം. ഭിക്ഷ തേടിയെത്തിയ വയോധികയ്ക്ക് 20 രൂപ നല്‍കാമെന്ന് പറഞ്ഞാണ് വീടിനുള്ളിലേക്ക് കയറ്റിയത്. തുടര്‍ന്നു മുറിപൂട്ടി. കയറി പിടിക്കാന്‍ ശ്രമിച്ചതോടെ 82കാരി ബഹളം വെച്ചതോടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളില്‍ നിന്നും വയോധികയെ രക്ഷപ്പെടുത്തിയത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് സൂചന. വൈദ്യ പരിശോധനയ്ക്കുശേഷം വയോധികയെ പൊലീസുകാര്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശിനിയായ വയോധിക വീടുകള്‍ തോറും ഭിക്ഷയാചിച്ചാണ് ജീവിക്കുന്നത്. സംഭവത്തില്‍ 82 കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. പ്രതികളുടെ അറസ്റ്റിനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.  

    Read More »
Back to top button
error: