
പന്നിത്തടം(തൃശൂര്‍): ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ സ്റ്റാന്റ് ഫോര്‍ സെക്കുലര്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ ഗാന്ധി സ്മരണ നടത്തി. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി അംഗം നീതു സനല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് ഗാന്ധി സ്മരണ പുതുക്കി.
യോഗത്തില്‍ സി.പി.ഐ എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സീസ് കൊള്ളന്നൂര്‍, ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി ജോയിന്‍ സെക്രട്ടറി എ.എസ് സുബിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണന്‍, എം.കെ ശശിധരന്‍, മീന സാജന്‍, ടി.പി ലോറന്‍സ്, എസ്.ഫ്.ഐ തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം കെ.എം അന്‍ഷാദ്, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ സി.എ ശരത്ത്, ഹരിത ബബിന്‍, ദില്‍ജിത്ത് എം.ബി, ശരണ്യ ഗില്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല സെക്രട്ടറി കെ.വി ഗില്‍സന്‍ സ്വാഗതവും മേഖല ട്രഷര്‍ കെ.വി വിനീഷ് നന്ദിയും പറഞ്ഞു.