IndiaNEWS

രോഗിയായ ഭാര്യയെ പരിചരിക്കാന്‍ വിആര്‍എസ് എടുത്തു, ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദാരുണ സംഭവം, ഭാര്യ മരിച്ചു

ജയ്പുര്‍: ഭാര്യയെ ശുശ്രൂഷിക്കാന്‍ ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ച ഭര്‍ത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ പരിചരിക്കാമെന്ന് കരുതിയാണ് ഭര്‍ത്താവ് വിആര്‍എസ് എടുത്തത്. അതിനിടെയാണ് ഭാര്യയുടെ ദാരുണ മരണം സംഭവിച്ചത്.

വിരമിക്കാന്‍ മൂന്ന് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താള്‍ വോളന്ററി റിട്ടയര്‍മെന്റ് എടുത്തത്. ഹൃദ്രോഗിയായ ഭാര്യ ടീനയെ പരിചരിച്ച് ഇനിയുള്ള കാലം എപ്പോഴും ഒപ്പമുണ്ടാകാനായിരുന്നു തീരുമാനം. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനിലെ മാനേജരായിരുന്നു ദേവേന്ദ്ര സന്താള്‍.

Signature-ad

യാത്രയയപ്പ് ചടങ്ങിനായി ദേവേന്ദ്ര സന്താളിനൊപ്പം ഭാര്യ ടീനയും എത്തിയിരുന്നു. ഇരുവരെയും സഹപ്രവര്‍ത്തകര്‍ മാലയണിയിച്ച് വേദിയിലിരുത്തി. പെട്ടെന്ന് ടീനയ്ക്ക് തളര്‍ച്ച അനുഭവപ്പെട്ടു. ഉടന്‍ വെള്ളം കൊണ്ടുവരാന്‍ സന്താള്‍ അവിടെയുണ്ടായിരുന്നവരോട് ആവശ്യപ്പെട്ടു. അതിനിടെ ഇതൊന്നും അറിയാതെ ക്യാമറ നോക്കി ചിരിക്കാന്‍ ആവശ്യപ്പെട്ടവര്‍ക്ക് മുന്‍പില്‍ ടീന ചിരിച്ചു. പിന്നാലെ മേശയിലേക്ക് തല ചായ്ച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ടീനയുടെ മരണം സംഭവിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: